Image

ചിക്കാഗോ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഡോ. റോയി ചേലമലയില്‍ Published on 28 November, 2026
ചിക്കാഗോ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന 40-മണിക്കൂര്‍ ആരാധനക്ക് ഭക്തി നിര്‍ഭരമായ തുടക്കം. നവംബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ചിക്കാഗോ സിറോമലബാര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം 40-മണിക്കൂര്‍ ആരാധനക്ക് തുടക്കം കുറിച്ചു. ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കല്‍, വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ബിഷപ്പ് വചനസന്ദേശവും നല്‍കി. തുടര്‍ന്നുള്ള 40 മണിക്കൂറില്‍ ഇടവകയിലെ വിവിധ കൂടാരയോഗങ്ങള്‍, മിനിസ്ട്രികള്‍, ഭക്തസംഘടനകള്‍, സണ്‍ഡേ സ്‌കൂള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരാധന നയിക്കും.

40 മണിക്കൂര്‍ ആരാധനയുടെ സമാപനം നവംബര്‍ 39 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുര്‍ബാനക്ക് ശേഷമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ക്ക് കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മ്മികരായിരിക്കും.

പിറവിത്തിരുന്നാളിനു ഒരുങ്ങുന്ന ഈ അവസരത്തില്‍ നന്ദിയുള്ള ഹൃദയവുമായി വിശുദ്ധ കുര്‍ബാനയില്‍ എഴുന്നൊള്ളിയിരിക്കുന്ന യേശുവിനോടൊപ്പം ഒരുമണിക്കൂര്‍ ചിലവഴിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുര എന്നിവര്‍ അറിയിച്ചു. മൂന്നു ദിവസത്തെ ഈ ആരാധനയുടെ ക്രമീകരണങ്ങള്‍ക്ക് ട്രസ്റ്റിമാരായ സേവ്യര്‍ നടുപറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശേരി, ഫെലിക്‌സ് പാലകന്‍ എന്നിവരോടൊപ്പം വിസിറ്റേഷന്‍ സിസ്റ്റേഴ്‌സും ഗായക സംഘവും നേതൃത്വം നല്‍കും.


 

ചിക്കാഗോ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനക്ക് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനക്ക് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനക്ക് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനക്ക് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനക്ക് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനക്ക് ഭക്തിനിര്‍ഭരമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക