Image

'വെളിച്ചം ദു:ഖമാണുണ്ണി' (നമുക്ക് ചുറ്റും -17: സുധീർ പണിക്കവീട്ടിൽ)

Published on 28 November, 2026
'വെളിച്ചം ദു:ഖമാണുണ്ണി' (നമുക്ക് ചുറ്റും -17: സുധീർ പണിക്കവീട്ടിൽ)

"വെളിച്ചം ദുഃഖമാണുണ്ണി” ഇത് പറഞ്ഞത് അക്കിത്തം അച്യുതൻ നമ്പൂതിരിയോ  ഇസ്ലാംമതസ്ഥാപകൻ നബി തിരുമേനിയുടെ അനുയായികളോ? നബി തിരുമേനി ഒരിക്കലും വിളക്ക് കൊളുത്തുന്നത് ഇസ്ലാമിന് വിരുദ്ധമെന്ന്  പറഞ്ഞിട്ടില്ല.മറിച്ച് നബിയെ സിറാജും മുനീറ' (Sirajum Muneera) എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ  അറബി പദത്തിന്റെ അർത്ഥം 'പ്രകാശം പരത്തുന്ന വിളക്ക്' (The Radiant Lamp) എന്നാണ്. അനുയായികളിൽ ഒരു പക്ഷെ മതസ്പർദ്ധ ഉള്ളതുകൊണ്ട് അന്യമതസ്ഥർ ചെയ്യുന്നതെല്ലാം ഇസ്ലാമിന് വിരോധമെന്നു അവർ ധരിക്കുന്നു. മദ്രസ്സകൾ കുട്ടികൾക്ക് ശരിയായ അറിവ് പകരുന്നില്ല. അതുകൊണ്ടാണ്  അവരിൽ ചിലർ അക്രമകാരികളും അന്യമതക്കാരെ ശത്രുക്കളായി കാണുന്നവരും ആകുന്നത്.

കേരളത്തിലെ പല വേദികളിലും മുസ്‌ലിം വിശ്വാസികൾ നിലവിളക്കിൽ നിന്നും അകലം പാലിച്ച് നിൽക്കുകയും  അത് കൊളുത്താൻ വിസമ്മതിക്കുകയും ചെയ്യുന്നത് കാണാം. സ്വർഗ്ഗമെന്ന വാഗ്ദാനം  നഷ്ടപ്പെടുമെന്ന  ഭീതിയാണ് അവരെ അങ്ങനെ പെരുമാറാൻ നിർബന്ധിക്കുന്നത്. ഒരു വിളക്ക് കൊളുത്തി നഷ്ടപെടുത്താനുള്ളതാണോ   സ്വർഗ്ഗീയ സുഖം.

എന്നാൽ ഹിന്ദുക്കൾ വെളിച്ചത്തെ സ്വീകരിക്കുന്നത് നമസ്കാരത്തിലൂടെ, പ്രാർത്ഥനയിലൂടെ, അർച്ചനകളിലൂടെ, മന്ത്രോച്ചാരണങ്ങളിലൂടെയൊക്കെയാണ്. പുലർകാല വന്ദനങ്ങൾ വേറെയും ഉണ്ട്. തമസോമാ ജ്യോതിർഗമയ" എന്നതിന്റെ അർത്ഥം "അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് നയിക്കേണമേ" എന്നാണ്. പിന്നെ സൂര്യനമസ്കാരം, സൂര്യഗായത്രി ചൊല്ലൽ. സാധാരണ സൂര്യനമസ്കാരത്തിലെ 12 ശാരീരിക ചലനങ്ങളും (ആസനങ്ങൾ) ശ്വസനനിയന്ത്രണവും (പ്രാണായാമം) സൂര്യദേവനെ സ്തുതിക്കുന്ന ഗായത്രി മന്ത്രജപവും ഒത്തുചേരുന്ന ഒരു സമ്പൂർണ്ണ ആധ്യാത്മിക-ശാരീരിക സാധനയാണിത്. ഹിന്ദുഭവനങ്ങളിൽ  രാവിലെയും വൈകീട്ടും നിലവിളക്കു കത്തിച്ചുവയ്ക്കാറുണ്ട്.  പല കലാപരിപാടികളും നിലവിളക്ക് കത്തിച്ച് ആരംഭിക്കാറുണ്ട്. നിലവിളക്കിനെ   അടിഭാഗം, തണ്ട്, മുകൾഭാഗം (തട്ട്) എന്നിവയായി തിരിച്ചിട്ടുണ്ട്. ഹിന്ദു  വിശ്വാസമനുസരിച്ച് അടിഭാഗം ബ്രഹ്മാവിനെയും, തണ്ട് വിഷ്ണുവിനെയും, മുകൾഭാഗം ശിവനെയും സൂചിപ്പിക്കുന്നു.പ്രകാശവും ചൂടും: നാളം ലക്ഷ്മിയായും, പ്രകാശം സരസ്വതിയായും, ചൂട് പാർവ്വതിയായും കരുതപ്പെടുന്നു. ഒരു പക്ഷെ ഇതേപ്പറ്റി അറിവുള്ള ഇസ്ലാം മത വിശ്വാസി നിലവിളക്ക് കത്തിക്കാൻ വിസമ്മതിക്കുന്നത് അതുകൊണ്ടായിരിക്കും. ഇവിടെയും അറിവ് പകർന്നുകൊടുക്കാത്തതിലുള്ള പ്രശ്നമാണ്. ഇസ്ലാം വരുന്നതിനു മുന്നേ ഭാരതത്തിലെ ഹിന്ദുക്കളുടെ വിശ്വാസമായിരുന്നു അത്. അവർ തൂണിലും തുരുമ്പിലും ഈശ്വരനെ കാണുന്നു. അതുകൊണ്ട് ഹിന്ദു ദൈവങ്ങളുടെ പേരിൽ എല്ലാറ്റിനെയും കാണുന്നു. അറബി നാട്ടിൽ നിന്നും വന്ന ഇസ്ലാം മത വിശ്വാസി വിള ക്കിനെ ഓട് കൊണ്ടോ പിച്ചള കൊണ്ടോ ഉണ്ടാക്കിയ ഒന്നായി കണ്ടാൽ മതി. വന്ദേ മാതരത്തിന്റെ പേരിൽ ഉണ്ടായ കോലാഹലങ്ങളും ഇതുമൂലം  തന്നെ.എഴുതിയ കവി ഭാരതത്തെ സരസ്വതിയായും, ദുർഗ്ഗയായും, ലക്ഷ്മിയായും കണ്ടു. അത് ഹിന്ദുമത വിശ്വാസം. മറ്റു മതക്കാർ അതിനെ സമ്പത്തും, സമൃദ്ധിയും, അറിവുമുള്ള രാജ്യമായി കാണുന്നു എന്ന് കരുതിയാൽ മതി.

ഇപ്പോൾ വിളക്കിനെപ്പറ്റി പറയുന്നത് ഇയ്യിടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു അമ്പലത്തിലെ ആചാരത്തെപ്പറ്റി വിവരിക്കാനാണ് തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തിരുപ്പറങ്കുൻറം, മുരുകന്റെ ആറ് പുണ്യസങ്കേതങ്ങളിൽ ആദ്യത്തേതായി(അറുപടൈവീടുകൾ)  പ്രധാനമായും ആദരിക്കപ്പെടുന്നു; ഒപ്പം ഇത് ഹിന്ദു, ജൈന, ഇസ്‌ലാമിക പാരമ്പര്യങ്ങളുടെ ഒരു ചരിത്രപരമായ സംഗമസ്ഥാനം കൂടിയാണ്. തിരുപ്പറങ്കുൻറം (Thiruparankundram) എന്ന വാക്കിന്റെ അർത്ഥം "പരിശുദ്ധമായ പരമപദത്തിന്റെ (അല്ലെങ്കിൽ പരമശിവന്റെ / ഭഗവാന്റെ) കുന്ന്" എന്നാണ്

മധുരയ്ക്കടുത്തുള്ള തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം (സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം) ഏകദേശം 1,200 മുതൽ 1,400 വർഷം വരെ പഴക്കമുള്ളതാണ്, ഇതിന്റെ പാറയിൽ കൊത്തിയ വാസ്തുവിദ്യ ഏകദേശം 6 മുതൽ 8 വരെ നൂറ്റാണ്ടുകളിലെ പാണ്ഡ്യ കാലഘട്ടത്തിലേതാണ്.

ആറാം നൂറ്റാണ്ടിന് വളരെ മുമ്പുതന്നെ ഇവിടെ ഒരു മുരുകക്ഷേത്രം നിലനിന്നിരുന്നുവെന്നും, പാണ്ഡ്യ രാജാവായ കൂൻ പാണ്ഡ്യന്റെ ഭരണകാലത്ത് ജൈന സന്യാസിമാർ അതിനെ ഒരു ജൈന ആരാധനാലയമാക്കി മാറ്റിയെന്നും ഒരു സിദ്ധാന്തം പറയുന്നു. പിന്നീട്, എട്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ, പിൽക്കാല പാണ്ഡ്യ രാജാവിന്റെ മന്ത്രിയായിരുന്ന ഗജപതിയുടെ നേതൃത്വത്തിൽ ഈ ആരാധനാലയം ഒരു ഹിന്ദു ക്ഷേത്രമായി പരിവർത്തനം ചെയ്യപ്പെട്ടു. മധുര നായകന്മാരുടെ ഭരണകാലത്ത് ഈ ക്ഷേത്രത്തിൽ പല കൂട്ടിച്ചേർക്കലുകളും നടന്നു; ക്ഷേത്രത്തിലെ തൂണുകളോടുകൂടിയ മണ്ഡപങ്ങൾ നിർമ്മിച്ചത് ഇവരുടെ കാലത്താണ്. മുസ്‌ലിംകൾ 'സിക്കന്ദർ മലൈ' എന്ന് വിളിക്കുന്ന കുന്നിൻ്റെ വടക്കുകിഴക്കൻ ഉച്ചസ്ഥായിയിൽ തിരുപ്പറങ്കുൻട്രം ദർഗ സ്ഥിതി ചെയ്യുന്നു. മധുര സുൽത്താനേറ്റിൻ്റെ അവസാന ഭരണാധികാരിയായിരുന്ന സിക്കന്ദർ ഷായുടെ സ്മാരകമാണിത്. പതിനാലാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഇവിടെ അന്തരിച്ച അദ്ദേഹം, പിന്നീട് ഒരു സൂഫി സന്യാസിയായി ആദരിക്കപ്പെടാൻ തുടങ്ങി.

ഇരുപതാം നൂറ്റാണ്ടിലെ നിയമപരമായ വിധികൾ: 1920-കളിലെ ഒരു സിവിൽ കോടതി വിധി (പിന്നീട് 1931-ൽ പ്രിവി കൗൺസിൽ ശരിവെച്ചത്) പ്രകാരം, കുന്നിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളും ക്ഷേത്ര ഭരണസമിതിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. അതേസമയം, പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം, കൊടിമരം, പടവുകൾ, നൽതോപ്പ് (Nalthope) തുടങ്ങിയ, ദർഗയുമായി ബന്ധപ്പെട്ട പ്രത്യേക പ്രദേശങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഈ പതിറ്റാണ്ടുകളിലുടനീളം, മലയുടെ പകുതി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉച്ചി പിള്ളയാർ സന്നിധിക്ക് സമീപമുള്ള ദീപ മണ്ഡപത്തിൽ, ക്ഷേത്ര അധികൃതർ വർഷം തോറും കാർത്തിക ദീപം തെളിയിച്ചുപോന്നു.ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് 'ദീപ മണ്ഡപ'ത്തിന് പകരം, ദർഗയ്ക്ക് സമീപമുള്ള 'ദീപത്തൂൺ' (Deepathoon) സ്തംഭത്തിന് മുകളിൽ കാർത്തിക ദീപം തെളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2025-ന്റെ അവസാനത്തിൽ ഒരാൾ ഹർജി സമർപ്പിച്ചു.
ഹിന്ദു ക്ഷേത്ര പാരമ്പര്യങ്ങളിൽ, വിശേഷാവസരങ്ങളിൽ ദീപങ്ങൾ തെളിയിക്കുന്നതിനായി ഉപയോഗിക്കുന്ന കൽത്തൂണാണ് 'ദീപത്തൂൺ'. തമിഴ്‌നാട്ടിലെ മധുരയിലുള്ള തിരുപ്പറങ്കുൻറം മലമുകളിലെ കൽത്തൂണിൽ 'കാർത്തിക ദീപം' തെളിയിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരവും മതപരവുമായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ, വാർത്താമാധ്യമങ്ങളിലൂടെ ഇത് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു
2025 ഡിസംബർ 1-ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു സിംഗിൾ ബെഞ്ച് ജഡ്ജി ദീപത്തൂണിൽ ദീപം തെളിക്കാൻ അനുമതി നൽകി. ഈ തീരുമാനം അപ്പീലുകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചു.

ഹിന്ദുക്കൾ വിശ്വസിക്കുന്നത് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും തുടർച്ചയായി നിലനിൽക്കുന്നതുമായ ജീവസ്സുറ്റ പാരമ്പര്യങ്ങളിലൊന്നാണ് ഹിന്ദുമതമെന്നും, അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉത്ഭവിച്ച തദ്ദേശീയമായ ഒന്നാണെന്നുമാണ്. ഈ കാഴ്ചപ്പാടിൽ, ന്യൂനപക്ഷങ്ങളോ പിന്നീട് ഇവിടെ എത്തിച്ചേർന്നവരോ ആയ സമൂഹങ്ങൾ, തദ്ദേശീയ സംസ്കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും സാംസ്‌കാരിക മാനദണ്ഡങ്ങളെയും മാനിക്കണമെന്നും അവയുമായി പൊരുത്തപ്പെട്ടു പോകണമെന്നും പ്രതീക്ഷിക്കപ്പെടുന്നു.ഹിന്ദുക്കൾ ഇങ്ങനെ ആഗ്രഹിക്കുകയും മുസ്ലീമുകൾ അവരുടെ മതവിശ്വാസങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാൻ വിസമ്മതിക്കുയും ചെയ്യുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഹിന്ദുവിന്റെ ഇത്തരം ആചാരങ്ങൾ ഇഷ്ടപെടാതെയാണ് വേറെ രാഷ്ട്രം വേണമെന്ന് പറഞ്ഞു പോയത് എന്നോർക്കാതെ ഇവിടെ തങ്ങിയവർ വീണ്ടും അസഹിഷ്ണുത പുലർത്തുന്നത് വോട്ട് ബാങ്ക് നോക്കിയിരിക്കുന്ന രാഷ്ട്രീയക്കാരന് സന്തോഷം പകരുമെങ്കിലും രാജ്യത്തിൻറെ ശാന്തിയും സമാധാനവും അലങ്കോലമാക്കും.. ഒരു വിളക്ക് കത്തിക്കുന്നത് അല്ലെങ്കിൽ ഒരു ഘോഷയാത്രപോകുന്നതൊക്കെ നമ്മുടെ അയല്പക്കകാരല്ലേ എന്ന പരിഗണനയിൽ സമ്മതിച്ചാൽ പ്രശ്‍നം  തീരും. അതേപോലെ ഹിന്ദുക്കളും അങ്ങോട്ടും പെരുമാറിയാൽ ഭാരതം ഐക്യത്തോടെ പുരോഗമിക്കും. ജയ് ഹിന്ദ് !!
ശുഭം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക