Image

തിരുവല്ല കിഴക്കുംമുറി കീഴ്ശാന്തി മഠത്തില്‍ വേണു ഗോപാല്‍ മാഷ് അന്തരിച്ചു

പ്രസാദ് തീയാടിക്കല്‍ Published on 28 November, 2026
തിരുവല്ല കിഴക്കുംമുറി കീഴ്ശാന്തി മഠത്തില്‍ വേണു ഗോപാല്‍ മാഷ് അന്തരിച്ചു

തിരുവല്ല / ഡാളസ്: തിരുവല്ല കിഴക്കുംമുറി കീഴ്ശാന്തി മഠത്തില്‍ വേണുഗോപാല്‍ (വേണു മാഷ്) അന്തരിച്ചു. കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് പരുമല ആശുപത്രിയിലും, തുടര്‍ന്ന് വൈക്കം ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു (നവംബര്‍ 27) അന്ത്യം.

പരേതന്റെ സഹോദരിയാണ് ഡാളസിലെ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. അംബിക എസ്. നായര്‍

നാട്ടിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ അധ്യാപകന്‍ എന്ന നിലയില്‍ പ്രായഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനായ 'വേണു മാഷ്' ആയിരുന്നു അദ്ദേഹം. മികച്ച പൊതുപ്രവര്‍ത്തകനും സഹകാരിയുമായിരുന്ന അദ്ദേഹം, കാവുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ചിട്ടുണ്ട്. അധികാര സ്ഥാനങ്ങളോട് അകലം പാലിച്ചുകൊണ്ട് സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ നിസ്വാര്‍ത്ഥമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും, എന്നും ലാളിത്യവും എളിമയും മുറുകെപ്പിടിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പരേതന്റെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.


വാര്‍ത്ത അറിയിച്ചത്: ജോണ്‍സണ്‍ വര്‍ഗീസ് തിരുവല്ല


.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക