Image

ഡോ. വി. ടി. സാമുവൽ (87) ടെക്സസിൽ അന്തരിച്ചു, സംസ്‌ക്കാരം ഡിസംബർ 5 ശനിയാഴ്ച

പ്രസാദ് തീയാടിക്കൽ Published on 28 November, 2026
ഡോ. വി. ടി. സാമുവൽ (87)   ടെക്സസിൽ അന്തരിച്ചു, സംസ്‌ക്കാരം ഡിസംബർ 5 ശനിയാഴ്ച

മർഫി (ടെക്സസ്) : ദൈവശാസ്ത്ര പണ്ഡിതനും അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. വലിയവീട്ടിൽ തോമസ് സാമുവൽ (ഡോ. വി. ടി. സാമുവൽ, 87) നവംബർ 26-ന് അന്തരിച്ചു. ടെക്സസിലെ മർഫി സ്വദേശിയായ അദ്ദേഹം ഡാളസ് സെഹിയോൻ മാർത്തോമ്മാ ഇടവകയിലെ ദീർഘകാല അംഗമായിരുന്നു.

ഭാര്യ: പരേതയായ ശോശാമ്മ സാമുവൽ

മക്കൾ: റേച്ചൽ ലിസ സാമുവൽ-കോശി (അജിത്), തോമസ് സാമുവൽ (അന്ന), ജെയിംസ് സാമുവൽ (ഡാന). കൊച്ചുമക്കൾ നോഹ, ബെല്ല, ജയ, സന.

സംസ്കാര ശുശ്രൂഷ ഡിസംബർ 5 ശനിയാഴ്ച രാവിലെ 9:00 മണിക്ക് പ്ലാനോയിലെ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ (3760 14th St, Plano, TX 75074) ആരംഭിക്കും. തുടർന്ന് പ്ലാനോ മ്യൂച്വൽ സെമിത്തേരിയിൽ (2128 18th St, Plano, TX 75074) സംസ്കാരം നടക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക