Image

മാർത്തോമ്മ സഭ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ്.റവ. ഡോ.എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് ഊഷ്മളമായ സ്വീകരണം

(എബി തോമസ്, ഭദ്രാസന മീഡിയ മെമ്പർ) Published on 28 November, 2026
മാർത്തോമ്മ സഭ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ്.റവ. ഡോ.എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് ഊഷ്മളമായ സ്വീകരണം

ഡാളസ്. മൂന്നു ദിവസത്തെ ഇടവക സന്ദർശനത്തിന് ഡാലസിൽ എത്തിച്ചേർന്ന മാർത്തോമാ സഭ  നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ്.റവ. ഡോ.എബ്രഹാം മാർ പൗലോസ് തിരുമേനിക്കു ഡാളസ് ഫോർട്ട് വർത്തു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

എബ്രഹാം മാർ പൗലോസ് തിരുമേനിക്കും, ഭദ്രാസന സെക്രട്ടറി ജോയൽ സാമുവേൽ തോമസിനും ഇടവക വൈസ് പ്രസിഡണ്ട് ബൊക്ക നൽകി സ്വീകരിച്ചു.

ഡാളസ് സെന്റ് പോൾസ് ഇടവക വികാരി റവ.റെജിൻ രാജു, വൈസ് പ്രസിഡണ്ട് അലക്സ് ജോർജ്, ഭദ്രാസന കൗൺസിൽ മെമ്പർ തോമസ് ഈശോ, ഈശോ മാളിയേക്കൽ, ഷാജി രാമപുരം, റിപ്‌സൺ എന്നിവർ സന്നിഹിതരായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക