
ന്യൂയോര്‍ക്ക് :പ്രവാസമണ്ണില്‍ മലയാളത്തിന്റെ സര്‍ഗാത്മകതയ്ക്കും സാഹിത്യസംസ്‌കാരത്തിനും പുതിയ വെളിച്ചം പകരുന്ന മനോഹരമായൊരു ന്യൂയോര്‍ക്കിലെ സാഹിത്യ കൂട്ടായ്മയാണ് സര്‍ഗവേദി.
നാല് സാഹിത്യപ്രതിഭകളുടെ സര്‍ഗസൃഷ്ടികളെ ആഴത്തില്‍ ചര്‍ച്ച ചെയ്യുകയും അവരുടെ രചനകളിലെ ആശയങ്ങളും ഭാവനകളും ജീവിതാനുഭവങ്ങളും സാഹിത്യദര്‍ശനങ്ങളും പങ്കുവെക്കുകയും ചെയ്തുകൊണ്ട് സര്‍ഗവേദി ശ്രദ്ധേയമായൊരു സാഹിത്യസംഗമത്തിന് വേദിയൊരുക്കുകയായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച കേരള സെന്റര്‍ വാനശാല ഹാളില്‍ ..അമേരിക്കയിലെ പ്രശസ്തരായ 4സര്‍ഗ്ഗാത്മക പ്രതിഭകളുടെ കഥകളും കവിതകളും ചര്‍ച്ച ചെയിതു .കവികളായ രാജുതോമസ് , ലിന്‍ഡ അലക്‌സന്‍ഡര്‍ ,കഥാകൃത്തുക്കളായ ഉമാ സജിയും ,ബാബു പാറക്കലും എഴുതിയ -തെരുവ്‌നായ ചരിതം ,'അമ്മ ,പ്രോക്‌സി,അഭിമുഖം എന്നി സൃഷ്ടികള്‍ വായനാനുഭവ ആയപ്പോള്‍ പ്രമുഖ എഴുത്തുകാരും വായനക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തു ..ചര്‍ച്ചക്ക് തുടക്കമിട്ട സര്‍ഗ്ഗവേദിയുടെ പ്രെസിഡെന്റ് മനോഹര്‍ തോമസ് നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണു എഴുതുന്നത്.

പ്രശസ്ഥ എഴുത്തുകാരി റോസ് മേരി സര്‍ഗ്ഗവേദിയുടെ അതിഥിയായി വന്നപ്പോള്‍ പറഞ്ഞപോലെ നിങ്ങളുടെ സൃഷ്ടികള്‍ക്കുവേണ്ടി കാത്തിരിക്കുന്ന ആജ്ഞതനായ ഒരു വായനക്കാരനുണ്ട് അവനുവേണ്ടിയാണു നിങ്ങള്‍ എഴുതുന്നത് അവന്റെ കാതില്‍ കിന്നാരം പറയുന്ന പോലെ..അവന്‍ ഈ ഭൂമിയില്‍ എവിടെയോ ആണ്
പക്ഷെ അവന്‍ നിങ്ങളെ പ്രതീക്ഷിക്കുന്നുണ്ട് അയാളെ നിരാശപ്പെടുത്താതിരിക്കാന്‍ നിങ്ങള്‍ എഴുതിക്കൊണ്ടേയിരിക്കണം.
ജെമാത്യൂസ് , ജോസ് ചെരുപുറം ,ഷാജി കോഴഞ്ചേരി ,അലക്സ് എസ്തപ്പാന്‍ ,തെരേസ ആന്റണി ,നിര്‍മല ജോസഫ് ,മേരി ഫിലിപ്പ്, എല്‍സി യോഹന്നാന്‍ ,മാമന്‍മാത്യു ,സിറില്‍ തോമസ് , ജോസ് കാടാപുറം എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു കഥയും കവിതയും വെറും സാഹിത്യസൃഷ്ടികളല്ല; മനുഷ്യജീവിതത്തിന്റെ അനുഭവങ്ങളും വികാരങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്ന ഹൃദയഭാഷകളാണ് എന്ന് ജോസ് കാടാപുറം പറയുകയുണ്ടായി.

പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും എഴുത്തിനെയും വായനയെയും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന നിരവധി മലയാളി എഴുത്തുകാരുണ്ട്. അവരുടെ സര്‍ഗാത്മകമായ കഴിവുകള്‍ തിരിച്ചറിയാനും രചനകള്‍ക്ക് അര്‍ഹമായ അംഗീകാരവും പ്രോത്സാഹനവും നല്‍കാനും പരസ്പര സംവാദങ്ങളിലൂടെ സാഹിത്യചിന്തകള്‍ വളര്‍ത്തിയെടുക്കാനുമാണ് സര്‍ഗവേദി ലക്ഷ്യമിടുന്നത്.
എഴുത്തുകാരുടെ സൃഷ്ടികള്‍ കേവലം വായിച്ചുപോകുന്നതിനപ്പുറം അവയെ വിമര്‍ശനാത്മകമായും ആസ്വാദനപരമായും വിലയിരുത്തുകയും പുതിയ ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നത് സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്.

പുതിയ എഴുത്തുകാര്‍ക്ക് ആത്മവിശ്വാസം നല്‍കാനും അനുഭവസമ്പന്നരായ എഴുത്തുകാരുടെ സര്‍ഗസഞ്ചാരത്തെ ആദരിക്കാനും തലമുറകള്‍ക്കിടയില്‍ സാഹിത്യബന്ധം ശക്തിപ്പെടുത്താനും ഇത്തരം കൂട്ടായ്മകള്‍ക്ക് വലിയ പങ്കുണ്ട്. വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ക്ക് നിങ്ങളുടെ സൃഷിടികള്‍ സര്‍ഗ്ഗവേദിയുടെ പ്രതിമാസ ചര്‍ച്ചകളില്‍ വായനാനുഭവമാക്കാവുന്നതാണ്.
ഭാഷയും ദേശവും അകലങ്ങള്‍ സൃഷ്ടിക്കുമ്പോഴും അക്ഷരങ്ങള്‍ മനുഷ്യരെ ഒന്നിപ്പിക്കുന്നു എന്ന മഹത്തായ സന്ദേശമാണ് സര്‍ഗവേദി മുന്നോട്ടുവെക്കുന്നത്.
സര്‍ഗവേദി ഒരു കൂട്ടായ്മ മാത്രമല്ല; പ്രവാസലോകത്തെ മലയാള സാഹിത്യത്തിന്റെ സ്വപ്നങ്ങള്‍ക്കും സര്‍ഗാത്മകതയ്ക്കും ചിന്തകള്‍ക്കും വളരാനുള്ള ഒരിടം കൂടിയാണ്. അക്ഷരങ്ങളിലൂടെ സൗഹൃദം വളരട്ടെ, സര്‍ഗാത്മകതയിലൂടെ പുതിയ സാഹിത്യവസന്തങ്ങള്‍ വിരിയട്ടെ!