Image

‘നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ ഫിലഡൽഫിയയിൽ 30ന്

ഫിന്നി രാജു, ഹൂസ്റ്റൺ Published on 27 November, 2026
‘നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ ഫിലഡൽഫിയയിൽ 30ന്

 

ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ ‘നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 30 തിങ്കളാഴ്ച വൈകിട്ട് ആറിന് ഫിലഡൽഫിയയിൽ നടക്കും. ക്രിസ്തീയ സംഗീതരംഗത്തെ ശ്രദ്ധേയനായ ഗായകൻ വി.ജെ. ട്രാവനും സാംസൺ ഹെവൻലി ബീറ്റ്സും സംഘവും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നൽകും. പ്രവേശനം സൗജന്യമാണ്.

ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംഗീതവും തിരുവചനവും ആരാധനയും സമന്വയിപ്പിച്ചുള്ള ഗാനങ്ങൾ അവതരിപ്പിക്കും. സിജി മാത്യൂസ്, ലിൻസി, മഞ്ജു, ഡോ. റെജി ജേക്കബ് കരയ്ക്കൽ എന്നിവരും ഗാനങ്ങൾ ആലപിക്കും. കീബോർഡിൽ ജാക്ക് ബിജു, ഗിറ്റാറിൽ സുമിത് സാം, ഡ്രംസിൽ ഷോൺ ബിജു എന്നിവർ സംഗീതമൊരുക്കും.

ഫിലഡൽഫിയയിലെ ഇമ്മാനുവേൽ ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച് ഓഡിറ്റോറിയത്തിലാണ് (6445 Castor Ave, Philadelphia, PA 19149) സംഗീതസന്ധ്യ നടക്കുന്നത്. ‘സ്റ്റോറി, സ്ക്രിപ്ചർ, സോങ്’ എന്ന ആശയത്തിൽ ഒരുക്കുന്ന പരിപാടി സംഗീതപ്രേമികൾക്ക് വേറിട്ട ആത്മീയാനുഭവമാകുമെന്ന് സാംസൺ ഹെവൻലി ബീറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പരിപാടിയുടെ സ്പോൺസർമാരായി സാബു കൺസ്ട്രക്ഷൻ LLC (സാബു എതക്കൻ, ഡാലസ്), ഗ്ലോബൽ ട്രാവൽ എക്സ്പേർട്സ് (റെജി ഫിലിപ്പ്, ഫിലഡൽഫിയ), സിൻഡാക് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് (വർഗീസ് തോമസ് റോബിൻ), ATLAS AUTO TAG. INSURANCE, PHILADELPHIA (MAZ SYED & ZEBO), പ്രോ ഹെൽത്ത് അസോസിയേറ്റ് (ഡോ. സിബി മാത്യു, ഫിലഡൽഫിയ), ജോൺസൺ ഏബ്രഹാം റിയൽ എസ്റ്റേറ്റ് (ഡാലസ്), അലക്സാണ്ടർ ഡാനിയേൽ (ഹൂസ്റ്റൺ) എന്നിവർ സഹകരിക്കുന്നു.

സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം (സുനിൽ കോര, ഹൂസ്റ്റൺ–ഡാലസ്), ലോസൺ ട്രാവൽസ് (ലോസൺ ബിജു, ഡാലസ്), റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ലിജോ ജോർജ് (ഫിലഡൽഫിയ), ബോബി മാത്യു റിയൽ എസ്റ്റേറ്റ് (ഫിലഡൽഫിയ), ജോസഫ് ചാമക്കാല CPA (ഷിക്കാഗോ), ജൈബു മാത്യു കുളങ്ങര ആൻഡ് അസോസിയേറ്റ് CPA (ഷിക്കാഗോ), എം.ജെ. പ്രിന്റിങ് (മാത്യു സാമുവൽ–ബെന്നി, ഫിലഡൽഫിയ) എന്നിവരും സ്പോൺസർമാരാണ്.

അഗാപെ മ്യൂസിക് (ഡോ. ഷാജി കെ. ഡാനിയേൽ, ഡാലസ്), ക്രിസ്തീയ സംഗീതരംഗത്തെ ഷെർലി മാത്യു ഫിലിപ്പ് (ഷിക്കാഗോ), ബ്രദേഴ്സ് ഓട്ടോ കെയർ (തോമസ് ഏലിയാസ്–ബെന്നി, ഫിലഡൽഫിയ), സുമോദ് ഫോട്ടോഗ്രഫി ആൻഡ് വിഡിയോഗ്രഫി ആൻഡ് വാൻ റെന്റൽ സർവീസ് (ഫിലഡൽഫിയ), അപെക്സ് ആർ.എൻ. പ്രെപ് – NCLEX RN ഓൺലൈൻ പരിശീലനം (ഫ്ലോറിഡ), ഷിജിമോൻ ജേക്കബ് റിയൽ എസ്റ്റേറ്റ് (ഹൂസ്റ്റൺ), പ്രോഹെൽത്ത് അസോസിയേറ്റ് (PHA) പ്രൈമറി കെയർ, വാക്ക്-ഇൻ ആൻഡ് കോസ്മെറ്റിക് ക്ലിനിക് (ഡോ. അനിത ജോർജ്, ഫിലഡൽഫിയ) എന്നിവരും പരിപാടിയുമായി സഹകരിക്കുന്നു.

പ്രയർ മൗണ്ട് മീഡിയയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.

ഫിലഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ബിജു മാർക്കോസ് (267-423-6515), സ്റ്റാൻലി ജോർജ് (215-552-6668), റവ. ഡോ. മാത്യു ഫിലിപ്പ് (267-475-2222), സുമോദ് ജേക്കബ് (267-250-5383).

Join WhatsApp News
Oh Heaven on Earth! 2026-11-27 21:02:41
ദൈവം ആദാമിൻറ്റെ മുന്നിൽ പ്രദർശിപ്പിക്കപ്പെട്ട മൃഗങ്ങളിൽ ഒന്നിൽ നിന്ന് ആദം ഒരു പങ്കാളിയെ തിരഞ്ഞെടുത്തിരുന്നുവെങ്കിൽ, ഒരു ഹവ്വായെ ദൈവം ഉണ്ടാക്കുമായിരുന്നില്ല. പഴം കഴിച്ചതിനുശേഷം പാപമോ കഷ്ടപ്പാടോ ഉണ്ടാകുമായിരുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക