
മിസ്സിസാഗ∙ പുതുനേതൃത്വത്തിന്റെ കീഴിൽ 'ഫൊക്കാന' കാനഡ റീജന്റെ പ്രവർത്തങ്ങൾക്ക് ആവേശകരമായ തുടക്കം. പതിനഞ്ചിലേറെ മലയാളി സംഘടനകളുടെ പ്രതിനിധികളുടെയും വിവിധ പ്രവിശ്യകളിൽ നിന്നും നഗരങ്ങളിൽ നിന്നുമുള്ള സാമൂഹിക-സാംസ്കാരിക നേതാക്കളുടെയും സാനിദ്ധ്യത്തിലാണ് പ്രവർത്തനങ്ങൾക്ക് തിരിതെളിഞ്ഞത്
ഫെഡറേഷൻ ദേശീയ നേതൃനിരയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാനഡയിലെ ഫൊക്കാന ചരിത്രത്തിൽ ഇത്രയും ജനപങ്കാളിത്തം ആദ്യമാണെന്നും റീജനൽ വൈസ് പ്രസിഡന്റ് ഡോ. ലത മേനോന്റെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നതായും ഇത് സംഘടനയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നും ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ഫൊക്കാന വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ട്, മുൻ പ്രസിഡന്റ് ജോൺ പി. ജോൺ, ട്രസ്റ്റി ബോർഡ് അംഗം മനോജ് എടമന, നാഷനൽ കമ്മിറ്റി അംഗങ്ങളായ ബിജു ജോർജ്, ഷിബു ജോൺ, യൂത്ത് പ്രതിനിധികളായ ജൂലി, അനിത തുടങ്ങിയവർ പങ്കെടുത്തു. മുരളി പണിക്കരായിരുന്നു (അഷ്വർ ഹെൽത്ത് ) പരിപാടിയുടെ മുഖ്യപ്രായോജകൻ.
വനിതാ ഫോറം നേതാക്കൾ സംഘാടനത്തിലും പരിപാടിയുടെ വിവിധ മേഖലകളിലും സജീവ നേതൃത്വം നൽകി. സ്റ്റെഫനി സ്റ്റീഫൻ, എലെന ജെയിംസ്, ആവണി സുരേന്ദ്രമോഹൻ തുടങ്ങിയവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.
ഡോ. ലത മേനോനൊപ്പം റീജനൽ ജനറൽ സെക്രട്ടറി ബിനോജ് ജോസഫ്, ട്രഷറർ നിഥിൻ ജോസഫ്, ജോയിന്റ് സെക്രട്ടറി മുരളി പണിക്കർ, ജോയിന്റ് ട്രഷറർ ബോബി അലക്സ്, വനിതാ ഫോറം ചെയർ ബീന ജോൺ, സെക്രട്ടറി ബീനമോൾ അലക്സ്, ജോയിന്റ് സെക്രട്ടറി ഷമിത ഭരതൻ, കൾച്ചറൽ കോർഡിനേറ്റർ ദുർഗ നടരാജ്, ഇവന്റ് കോർഡിനേറ്റർ നിമ പോൾ, യുത്ത് കോർഡിനേറ്റർ സ്റ്റെഫനി സ്റ്റീഫൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.