Image

ഓക്സ്ഫഡ് യാത്ര തടഞ്ഞത് തിരിച്ചടിയായോ? പിയേഴ്സ് മോർഗൻ ഷോയിൽ സൗരവ് ദാസിന് ലഭിച്ചത് വമ്പൻ അന്താരാഷ്ട്ര വേദി

Published on 27 November, 2026
ഓക്സ്ഫഡ് യാത്ര തടഞ്ഞത് തിരിച്ചടിയായോ? പിയേഴ്സ് മോർഗൻ ഷോയിൽ സൗരവ് ദാസിന് ലഭിച്ചത് വമ്പൻ അന്താരാഷ്ട്ര വേദി

ഇന്ത്യയിലെ കോക്ക്റോച്ച് പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കാൻ സൗരവ് ദാസിനെ ഓക്സ്ഫഡ് യൂണിയൻ ക്ഷണിച്ചിരുന്നു. ഡിസംബർ ഒന്നിന് നടക്കാനിരുന്ന ചർച്ചയിൽ പങ്കെടുക്കാൻ ബ്രിട്ടനിലേക്ക് പോകാനെത്തിയ സൗരവിനെ ഡൽഹി വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു. പാസ്‌പോർട്ടിലെ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് അധികൃതർ പറയുന്ന കാരണം.പക്ഷേ ഓക്സ്ഫഡിൽ സംസാരിക്കാൻ കഴിയാതിരുന്ന സൗരവിന് ഇപ്പോൾ കിട്ടിയത് അതിലും വലിയൊരു അന്താരാഷ്ട്ര വേദിയാണ്!

 

ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗന്റെ ‘Uncensored’ എന്ന പരിപാടിയിൽ സൗരവും ബിജെപി ദേശീയ വക്താവ് ഷാസിയ ഇൽമിയും പങ്കെടുത്ത ചർച്ച ഒന്ന് കണ്ടുനോക്കണം. യൂട്യൂബിൽ മാത്രം 45 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള പരിപാടിയാണിത്.

 

മൂർച്ചയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിലും ചോദിച്ച ചോദ്യത്തിന് മറുപടി കിട്ടുന്നതുവരെ വീണ്ടും വീണ്ടും ഗ്രിൽ ചെയ്യുന്നതിനും പ്രശസ്തനാണ് പിയേഴ്സ് മോർഗൻ.പിയേഴ്സ്ന്റെ ഒരു ചോദ്യത്തിന് ‘But that is not the question’ എന്നാണ് ഷാസിയയുടെ പ്രതികരണം.‘Yes, that is the question’ എന്ന് പിയേഴ്സ് .

 

നിങ്ങൾക്ക് വേണ്ട ചോദ്യം അതല്ലായിരിക്കാം. പക്ഷേ എന്റെ ചോദ്യം അത് തന്നെയാണ് എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ഷാസിയയോട് അതേ ചോദ്യം ചോദിക്കുന്ന പിയേഴ്സ് കാണാം.‘Stop interviewing yourself’ എന്ന് വരെ പിയേഴ്സ് പറയേണ്ടിവന്നു. നിങ്ങളോട് തന്നെ ചോദ്യങ്ങൾ ചോദിച്ച് അതിന് മറുപടി പറയേണ്ട. ഇത് എന്റെ ഷോ ആണ്. ഞാൻ നിങ്ങളെയാണ് ഇന്റർവ്യൂ ചെയ്യുന്നത് എന്ന് ഷാസിയയെ പലതവണ ഓർമിപ്പിക്കുന്നു.

 

ഇത്തരം കടുത്ത ചോദ്യങ്ങൾ നേരിട്ട് ബിജെപി വക്താക്കൾക്കും മന്ത്രിമാർക്കും ശീലമില്ല എന്നും ഓർക്കണം.

സർക്കാരിനെതിരായ വിമർശനങ്ങളും വിയോജിക്കുന്നവരെ അടിച്ചമർത്തുന്നുവെന്ന ആരോപണങ്ങളും സൗരവ് ഒരു അന്താരാഷ്ട്ര വേദിയിൽ ഉന്നയിക്കുന്നത് തടയാനായിരുന്നു ഗവൺമെന്റ അദ്ദേഹത്തിന്റെ യാത്ര തടഞ്ഞത് എന്നുണ്ടെങ്കിൽ ഫലം വിപരീതമായി.

 

ഒരു ഹാളിൽ കുറച്ചുപേരോട് പറയാനിരുന്ന കാര്യങ്ങൾ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളോട് പറയാനുള്ള അവസരം സർക്കാർ തന്നെ സൗരവിന് ഉണ്ടാക്കിക്കൊടുത്തു. മോദി സർക്കാർ സ്വന്തം കാലിൽ ആണോ വെടി വെച്ചത്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക