Image

ആഷിഫ് കരേടത്ത് (29) ഹ്യൂസ്റ്റണിൽ അന്തരിച്ചു

Published on 27 November, 2026
ആഷിഫ് കരേടത്ത് (29) ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ നിവാസികളായ കാഞ്ഞിരമറ്റം കരേടത്ത് വീട്ടിൽ അജീത്ത് കരേടത്തിന്റെയും, പന്തളം അരുൺ നിവാസിൽ സുജ (അനീഷ്യ) റൗത്തർ-കരേടത്തിന്റെയും മകൻ ആഷിഫ് (29) ഹൃദയാഘാതം മൂലം ഹ്യൂസ്റ്റണിൽ അന്തരിച്ചു.

കരേടത്ത്, കാഞ്ഞിരമറ്റം സ്വദേശികളായ അബൂബക്കർ–നബീസ ദമ്പതികളുടെയും, അരുൺ നിവാസ്, പന്തളം സ്വദേശികളായ സുലൈമാൻ–സുബൈദ ദമ്പതികളുടെയും കൊച്ചുമകനാണ്‌ പരേതൻ.

സഹോദരി: ഐഷ കരേടത്ത്.

സാമൂഹിക പ്രവർത്തകനും, വടക്കേ അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസ് (NANMMA)-യുടെ സ്ഥാപക ഭാരവാഹികളിൽ ഒരാളുമാണ് അജീത്. മകന്റെ വിയോഗ വാർത്തയറിഞ്ഞ് കേരളത്തിലായിരുന്ന അജീത് അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്.

ആഷിഫിന്റെ ജനാസ നമസ്കാരത്തിന്റെ വിവരങ്ങൾ നവംബർ 28 ശനിയാഴ്ച അറിയിക്കുന്നതാണ്. ഖബറടക്കം ഹ്യൂസ്റ്റണിൽ നടക്കും.

റിപ്പോർട്ട്: യു.എ. നസീർ, ന്യൂയോർക്ക്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക