
തൃശ്ശൂര്‍: മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിയുന്നു. രാജിക്കത്ത് സിനഡിന് കൈമാറി. 75 വയസ്സ് കഴിയുന്നതിന് മുമ്പ് മെത്രാന്‍മാര്‍ രാജി സമര്‍പ്പിക്കണം. ജനുവരിയില്‍ ചേരുന്ന സിനഡില്‍ പുതിയ ആര്‍ച്ച്ബിഷപ്പിനെ സ്വീകരിക്കും. നിലവിലെ സഹായമെത്രാന്‍ മാര്‍ ടോണി നീലംകാവില്‍ പുതിയ ആര്‍ച്ച് ബിഷപ്പായേക്കും.
ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഈ മാസം 30ന് സംഘടിപ്പിക്കും.
2004 മുതല്‍ 2007വരെ സഹമെത്രാനായിരുന്ന ആന്‍ഡ്രൂസ് താഴത്ത് പിന്നീട് ആര്‍ച്ച് ബിഷപ്പ് ആയി തൃശ്ശൂര്‍ അതിരൂപതയെ നയിക്കുകയായിരുന്നു. സിബിസിഐ, പ്രസിഡന്റ്, കേരള കത്തോലിക്കാ മെത്രാന്ഡ സമിതിയുടെ ജനറല്‍ സെക്രട്ടറി, എറണാകുളം, അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.
തൃശ്ശൂര്‍ പുതുക്കാട് സ്വദേശിയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പരസ്ത്യസഭാ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.