
ഡാളസ് :മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തിരക്കേറിയ പരിപാടികളുമായി ഡാലസിൽ എത്തുന്നു. സെന്റ് പോൾസ് മാർത്തോമാ ഇടവക സന്ദർശനം ആണ് ബിഷപ്പിന്റെ മുഖ്യ പരിപാടി ആയി ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്നാമത് സ്വർഗീയ ട്രമ്പറ്റ് ക്രിസ്മസ് പ്രോഗ്രാം ഡാലസിൽ വെച്ച് 28 ശനിയാഴ്ച നടത്തപ്പെടുമ്പോൾ പ്രോഗ്രാമിന്റെ ഉത്ഘാടകനായും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലേനോ സെഹിയോൻ മാർത്തോമാ ചർച്ചിൽ നടത്തപെടുന്ന പ്രോഗ്രാമിൽ വളരെ അധികം ആൾക്കാരെയാണ് പ്രതീക്ഷിക്കുന്നത് .സ്വർഗീയ ട്രമ്പറ്റ് ക്രിസ്മസ് പ്രോഗ്രമിന്റെ മാർഗ്ഗ ദർശിയാണ് ബഹുമാന്യനായ എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ.
ഡാളസ് സെന്റ് പോൾസ് ഇടവകയിൽ സന്ദർശന വേളയിൽ വിവാഹം, കുട്ടികളുടെ ആദ്യ കുബ്ബാന, പുതുതായി പണിയപ്പെടുന്ന പാരിഷ് ഹാളിന്റെ സ്റ്റോൺ ബ്ലെസ്സിങ് എന്നീ പ്രധാന ചടങ്ങുകൾ നിർവഹിക്കും.