Image

സ്വർഗീയ ട്രമ്പറ്റ് ക്രിസ്മസ് പ്രോഗ്രാം ഡാലസിൽ; റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനി ഉത്ഘാടനം ചെയ്യുന്നു

എബി തോമസ് Published on 27 November, 2026
സ്വർഗീയ ട്രമ്പറ്റ് ക്രിസ്മസ് പ്രോഗ്രാം ഡാലസിൽ; റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനി ഉത്ഘാടനം ചെയ്യുന്നു

ഡാളസ്: നോർത്ത് അമേരിക്കാ മാർത്തോമാ സ്പർദ്ധാ വകുപ്പിന്റെ മൂന്നാം സ്വർഗീയ ട്രമ്പറ്റ് ക്രിസ്മസ് പ്രോഗ്രാം 2026 നവംബർ 28 ശനിയാഴ്ച, വൈകിട്ട് 5 മണിക്ക് ഡാലസ് സെഹിയോൺ മാർത്തോമാ ചർച്ചിൽ (3706 14th St., പ്ലാനോ, TX 75074) നടത്തപ്പെടും.

സൗത്ത് വെസ്റ്റ് റീജണൽ ആക്ടിവിറ്റി കമ്മിറ്റി (SWRAC) "ഹെവൻലി ട്രമ്പറ്റ്: എ കോൺസേർട്ട് ഓഫ് ഡിവൈൻ ലവ്" എന്ന പരിപാടി നടത്തുന്നു. സൗത്ത് വെസ്റ്റ് എ സൺഡേ സ്കൂൾ കുട്ടികളുടെ അതി മനോഹരമായ ക്രിസ്തുമസ് ലൈവ് ഷോ അവതരിപ്പിക്കും.

മാർത്തോമാ സഭ അമേരിക്കൻ ഭദ്രാസനാധിപൻ Rt. Rev. Dr. എബ്രഹാം മാർ പൗലോസ് തിരുമേനി പ്രസ്തുത യോഗം ഉത്ഘാടനം ചെയ്യും.

ഡാലസ് എപ്പിസ്കോപ്പൽ രൂപതയുടെ അസിസ്റ്റന്റ് ബിഷപ്പ് Rt. Rev. ഫ്രേസർ ലോട്ടൺ ക്രിസ്തുമസ് സന്ദേശം നൽകും.

ഡാളസ് പ്രദേശത്തെ വിവിധ ചർച്ചുകളിൽ നിന്നുള്ള 80 തിലധികം അംഗങ്ങളുള്ള ഗായക സംഘം ക്രിസ്തുമസ് ഗാനം ആലപിക്കും. പ്രസ്തുത ആഘോഷ പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സൗത്ത് വെസ്റ്റ് റീജണൽ ആക്ടിവിറ്റി കമ്മിറ്റി ഭാരവാഹികൾ അറിയിക്കുന്നു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക