
ന്യൂയോർക്ക്: ഷാജി എണ്ണശ്ശേരിൽ നിർമിച്ച് ജോസു ജിയോ സംവിധാനം ചെയ്ത മലയാള ഹ്രസ്വചിത്രം ‘ഫ്രൈഡേ ദ തേർട്ടീന്ത്’ (Friday the 13th) ഡിസംബർ 12 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിൽ പ്രദർശിപ്പിക്കും. 26 നോർത്ത് ടൈസൺ അവന്യൂവിലുള്ള ടൈസൺ സെന്ററിലാണ് പ്രീമിയർ ഷോ നടക്കുന്നത്.
ന്യൂയോർക്കിലെയും ടെക്സസിലെയും തെരുവുകളിലും ഭവനങ്ങളിലുമായി ചിത്രീകരിച്ച ഈ ഹ്രസ്വചിത്രത്തിന്റെ കഥയും സംഭാഷണവും ബാബു പാറയ്ക്കലാണ് രചിച്ചിരിക്കുന്നത്. റോഷിൻ മാമ്മനാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.
മാത്യു സാബു, കോശി തോമസ്, ജസ്റ്റിൻ ജോൺ, ഏബ്രഹാം തോമസ്, മഞ്ജു അരുൺ, ജിതിൻ ജോർജ്, ബാബു ഉഴവൂർ, ഉഷാ ജോർജ്, ശോശാമ്മ ആൻഡ്രൂസ്, മീന അനിൽ തോമസ്, ബിന്ദു ജോൺ വടക്കളം, ജിഫി തടത്തിൽ, മോളി ബാബു, റോഷിൻ മാമ്മൻ, Crystal George, Roy UZHAVATHU തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
പ്രവാസജീവിതത്തിന്റെ പരിചിതമായ ഇടങ്ങളെയും അനുഭവങ്ങളെയും പശ്ചാത്തലമാക്കുന്ന ചിത്രം, അമേരിക്കയിലെ മലയാളി കലാപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. പ്രാദേശിക പ്രതിഭകൾക്ക് സർഗശേഷി പ്രകടിപ്പിക്കാൻ വേദിയൊരുക്കുന്ന ഈ സംരംഭം പ്രേക്ഷകരിലേക്കെത്തുകയാണ്.
സിനിമാപ്രേമികൾക്കും മലയാളി സമൂഹത്തിനും ചിത്രം ഒരുമിച്ചിരുന്ന് കാണാനുള്ള അവസരമാണ് ഡിസംബർ 12-ലെ പ്രീമിയർ പ്രദർശനം.