
നായനാർ നർമങ്ങൾ
ഇ.കെ. നായനാരുടെ ഫലിതബോധം പ്രസിദ്ധമാണ്. നിയമസഭയിലെ വികാരവിക്ഷുബ്ധമായ രംഗങ്ങൾ പോലും നായനാരുടെ തമാശകൾ കൊണ്ട് മാറി മറിഞ്ഞ അവസരങ്ങൾ നിരവധിയാണ്.
വീട്ടിലും നാട്ടിലും അദ്ദേഹത്തിന്റെ ഫലിതബോധം പ്രകടമാകുന്ന ഓരോ സംഭവങ്ങൾ ഇതാ...
ഒരിക്കൽ നായനാർക്ക് പ്രമേഹരോഗം വളരെ കൂടി. അലോപ്പതി മരുന്നു കഴിച്ചുകൊണ്ടിരുന്ന അദ്ദേഹത്തോട് ആരൊ പറഞ്ഞു. പ്രകൃതി ചികിത്സ ഫലപ്രദമാണെന്ന്. ശാരദ ടീച്ചർ പ്രകൃതി ചികിത്സകനെ വരുത്തി. അദ്ദേഹം നായനാരെ പരിശോധിച്ചശേഷം ഭക്ഷണക്രമം നിർദ്ദേശിച്ചു.
രാവിലെ ഏഴുമണിക്ക് പാവലിൻ്റെ ഇല. ഏഴരമണിക്ക് കോവലിന്റെ ഇല. ഒമ്പതിന് ചീരയുടെ ഇല, പത്തിന് തഴുതാമയില..
നായനാർ ഭക്ഷണക്രമം പരിശോധിച്ചു. രാവിലെ എഴുന്നേറ്റു കഴി ഞ്ഞാൽ കുറെയേറെ ഇലകൾ തിന്നണം. അദ്ദേഹം ഒരു കുസൃതിചിരിയോടെ ഭാര്യയോടു പറഞ്ഞു.
"ഒരു കാര്യം ചെയ്യ് ശാരദേ. എന്നും രാവിലെ ആ പശുവിനോടൊപ്പം എന്നെം കൂടെയഴിച്ച് പറമ്പിലോട്ടു കെട്ടിയേക്ക്".
മറ്റൊരിക്കൽ മുഖ്യമന്ത്രി നായനാരുടെ കാർ ക്ലിഫ്ഹൗസിന്റെ ഗേറ്റിൽ എത്തുമ്പോൾ അവിടെ ഒരു വനിതാ എം.എൽ.എ.യുടെ നേതൃത്വത്തിൽ സമരക്കാർ. അവരുടെ നിയോജകമണ്ഡലത്തിൽ ഒരു ബോട്ട്ജെട്ടി വേണമെന്ന് നിവേദനം നൽകിയിരുന്നു. അതിൽ ഇന്നേവരെ നടപടി ഉണ്ടായിട്ടില്ലെന്നും പറഞ്ഞാണ് സമരവും ബഹളവും.
നായനാർ ആലോചിച്ചു. ബോട്ട് ജെട്ടി അനുവദിക്കുക അത്ര ഗൗരവ മുള്ള കാര്യമല്ല. സമരം ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ ഒരു സെക്രട്ട റിയേറ്റ് ധർണയിലും പത്രപ്രസ്താവനയിലും ഒതുക്കാവുന്ന കാര്യമേയുള്ളൂ. അതിനെ ഇവർ ക്ലിഫ്ഹൗസ് പടിക്കലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നിരിക്കുന്നു.
മുഖ്യമന്ത്രിയുടെ കാർ തടഞ്ഞു ബഹളമുണ്ടാക്കത്തക്ക ഗുരുതരാവസ്ഥയുണ്ടോ പ്രശ്നത്തിന്?
ഇല്ല. അപ്പോൾ ഇതൊരു രാഷ്ട്രീയക്കളിയാണ്. ഇതിന്റെ പിന്നിലെ ലക്ഷ്യം രാഷ്ട്രീയമായ പകപോക്കലാണ്. നായനാർ, ഫലിതമെന്ന അമ്പ് പുറത്തെടുത്തു. വനിതാ എം.എൽ.എയോടു തിരക്കി.
“എന്താ നിങ്ങളുടെ പ്രശ്നം?”
“സർ ഞങ്ങളുടെ നിയോജകമണ്ഡലത്തിൽ ഒരു ബോട്ട്ജെട്ടി വേണം.
വർഷങ്ങളായുള്ള ആവശ്യമാണ്. ഇതുവരെ സാധിച്ചിട്ടില്ല അതു സാധിക്കാതെ ഞങ്ങൾ പിന്മാറില്ല" അവർ വീറോടെ പറഞ്ഞു.
അവരുടെ മുഖത്തുനോക്കി നായനാർ ഒരു ചിരി ചിരിച്ചു.
“നിനക്കെന്തിനാ കുട്ടി ജെട്ടി. നിന്നെ എനിക്കറിയാം. നിനക്കു ജെട്ടിയുടെ ആവശ്യമില്ല".
വനിതാ എം.എൽ.എ. വിളറി വെളുത്തു നിന്നപ്പോൾ പിന്നിൽ വീറോടെ നിന്നവർ രാഷ്ട്രീയ വൈരം മറന്ന് പൊട്ടിച്ചിരിച്ചു.
എല്ലാം സങ്കൽപ്പം
ഒരിക്കൽ മലബാർ ഭാഗത്ത് ഒരു ഷൂട്ടിംഗ് നടക്കുകയാണ്. പ്രകൃതിരമ ണീയമായ സ്ഥലം അവിടെ ഒരു അമ്പലമുണ്ട്. ബലികർമങ്ങൾക്ക് പ്രസി ദ്ധിയാർജിച്ചതാണ്. ദൈവവിശ്വാസിയായ അടൂർഭാസി ക്ഷേത്രത്തിൽ തൊഴാൻ പോയി.
“സർ ഇവിടെ അടുത്ത് ആറ്റുതീരത്ത് ബലികർമങ്ങൾ ചെയ്യാൻ സൗക ര്യമുണ്ട്. വന്നാൽ എല്ലാം ഏർപ്പാടാക്കിത്തരാം". പറഞ്ഞത് ഒരു ഏജന്റാ ണ്. സിനിമാതാരമായതിനാൽ നല്ലൊരു തുക കമ്മീഷൻ ഇനത്തിൽ തട്ടാ മെന്നതായിരുന്നു അയാളുടെ ലക്ഷ്യം.
ഭാസി തല കുലുക്കി. ആ അമ്പലത്തിലെ തർപ്പണകർമം ബഹുവിശേ ഷമാണ്. പിതൃക്കൾ സംതൃപ്തിയടയും.
ആറ്റുതീരത്തേക്കു പോകുന്ന വഴി ഏജന്റ്റ് തലചൊറിഞ്ഞു.
“പലതരം കർമങ്ങളുണ്ട്. ഓരോ കർമ്മത്തിനും ഓരോ റേറ്റാണ്. കൂടിയ കർമത്തിന് പതിനായിരം രൂപാ വരെയാകും. സാറായതുകൊണ്ട് അയ്യായി രത്തിലൊതുക്കാം. എൻ്റെ കാര്യം മറക്കാതിരുന്നാൽ മതി" ഏജൻറു പറഞ്ഞു.
കാർമികന്റെ മുഖത്തും വെളുക്കെ ചിരി. നല്ല ഒരു ഇരയെ കിട്ടിയ സന്തോഷം.
പൂജാരി പറഞ്ഞു. "നേരത്തെ അറിയാത്തതുകൊണ്ട് സ്പെഷ്യൽ പൂജ യ്ക്കുള്ള തയാറെടുപ്പുകൾ നടത്താൻ പറ്റിയില്ല. സാരമില്ല അഡ്ജസ്റ്റ് ചെയ്യാം. എല്ലാം ഒരു സങ്കൽപ്പമല്ലെ സാറെ”.
സങ്കൽപ്പത്തിന്റെ തണലിൽ കാശു പിടുങ്ങാനുള്ള പരിപാടിയാണെന്നു
മനസിലാക്കിയ ഭാസി ഒന്നും മിണ്ടിയില്ല.
കർമം ചെയ്യുന്നയാൾ പീഠത്തിൽ ഇരിക്കണം.
മല്ലേ". “പീഠമില്ല തൽക്കാലം സാറീ തടുക്കിലോട്ടിരി. എല്ലാം ഒരു സങ്കപ്പ
ഭാസി അമ്പരന്നു ഇവിടെ സങ്കൽപ്പം മാത്രമേയുള്ളോ. യാഥാർഥ്യമില്ലേ?
“കർമം നടത്താൻ എള്ളും പൂവും ചന്ദനവും വേണം. എള്ളില്ല. ചന്ദനം തീർന്നു പോയി. പൂവ് നമുക്ക് തരപ്പെടുത്താം. സാരമില്ലന്നേയ് എല്ലാം ഒരു സങ്കൽപ്പമല്ലേ!
കർമം പുരോഗമിക്കുമ്പോൾ ഒരു കാര്യം ഭാസിക്കു മനസിലായി. ഇവിടെ അടിമുടി തട്ടിപ്പാണ്. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ഈ കാര്യ മാണെന്ന് സങ്കൽപ്പിച്ചങ്ങു ചെയ്താട്ടെ എന്നൊരു പറച്ചിലാണ്. ആ പറച്ചി ലിൽ സങ്കൽപ്പം യാഥാർഥ്യമാകും.
ഒടുവിൽ കർമങ്ങൾ തീർന്നു. ദക്ഷിണ കൊടുക്കുവാൻ സമയമായി കാർമികൻ ഭാസിയുടെ മുന്നിൽ വിനയാന്വിതനായി കൈനീട്ടി. ഭാസി അതി നെക്കാൾ വിനയാന്വിതനായി.
"അയ്യായിരം രൂപയാണെന്നു സങ്കൽപ്പിച്ച് ഇതങ്ങോട്ടു സ്വീകരിച്ചാട്ടെ. എല്ലാം ഒരു സങ്കൽപ്പമല്ലേ!”
കാർമികൻ നോക്കിയപ്പോൾ അമ്പതു രൂപാ!
തുടരും....
Read More : https://www.emalayalee.com/writer/304