Image

ജോർജ് കുര്യൻ തെക്കുംകാട്ടിൽ (82) ചിക്കാഗോയിൽ അന്തരിച്ചു

അനിൽ മറ്റത്തിക്കുന്നേൽ Published on 26 November, 2026
ജോർജ് കുര്യൻ തെക്കുംകാട്ടിൽ (82) ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി  ഇടവകാംഗവും ഇന്ത്യൻ വ്യോമസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായ ജോർജ് കുര്യൻ തെക്കുംകാട്ടിൽ (82) ചിക്കാഗോയിൽ അന്തരിച്ചു. കോട്ടയം ഞീഴൂർ ഇൻഫന്റ് ജീസസ് കത്തോലിക്കാ ദേവാലയത്തിലെ മുൻ ഇടവകാംഗമാണ്.

ഭാര്യ: ഉഴവൂർ ഐക്കരോത്ത് കുടുംബാംഗമായ ആലീസ് ജോർജ്.

മക്കളും മരുമക്കളും: ജിജു – ദീപ (ഓലിക്കുന്നേൽ, തൊടുപുഴ), ജിമ്മി – സമായ (മാപ്പിളത്തുണ്ടത്തിൽ, നീണ്ടൂർ).

കൊച്ചുമക്കൾ: എമ്മ, ജോനാ, ജെയ്ഡൻ, കൈറ, ആൻഡ്രൂ.

മാതാപിതാക്കൾ: പരേതരായ കുര്യൻ കുര്യൻ, മറിയം കുര്യൻ.

സഹോദരങ്ങളും അവരുടെ ജീവിതപങ്കാളികളും: പരേതനായ ടി.കെ. കുര്യാക്കോസ് – മേരി കുര്യാക്കോസ് (തെക്കുംകാട്ടിൽ), മേരി – പരേതനായ തോമസ് (പുരമഠത്തിൽ), ത്രേസ്യ  – മുത്തു റെഡ്ഡി, ചാഞ്ചമ്മ – അലക്സ് (തണ്ണിക്കരിയിൽ), എലിസബത്ത് – ജോർജ് സക്കറിയാസ് (മങ്ങാച്ചാലിൽ).

സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

പരേതന്റെ നിര്യാണത്തിൽ മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക സമൂഹം അനുശോചനം രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക