
വാഷിങ്ടണ്‍: ഇന്ത്യ അടക്കം 14 രാജ്യങ്ങള്‍ക്ക് പുതുക്കിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്ക. പുതുക്കിയ തീരുവ പ്രകാരം ചൈനയ്ക്കാണ് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം വരെയും ചൈനയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വരെയും അധിക തീരുവ ഏര്‍പ്പെടുത്താനാണ് യുഎസ് തീരുമാനം.
ഇന്ത്യ-അമേരിക്ക വ്യാപാരക്കാരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായാല്‍ തീരുവ 17% ആയി കുറയ്ക്കാമെന്നാണ് പ്രഖ്യാപനം. അമേരിക്കന്‍ വ്യാപാര താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയാകുന്ന രീതിയില്‍ ഇന്ത്യയുടെ വ്യവസായ നയങ്ങളും ഉല്‍പാദന രീതികളും പ്രവര്‍ത്തിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
1974-ലെ ട്രേഡ് ആക്റ്റിലെ സെക്ഷൻ 301 പ്രകാരം നിലവിലുള്ള താരിഫുകൾ കണക്കിലെടുത്തുകൊണ്ടുള്ളതാണ് ഈ നിർദ്ദേശം, കൂടാതെ ചില ഉൽപ്പന്നങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. ഇത് പുതിയ നികുതികൾ ഉടനടി നടപ്പിലാക്കുന്നില്ല. യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ പ്രഖ്യാപിച്ച കണ്ടെത്തലുകളിൽ ഉൾപ്പെടുന്ന 14 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. ഉൽപ്പാദന നയങ്ങൾ യുക്തിരഹിതമാണെന്നും യുഎസ് വാണിജ്യത്തിന് ഭാരമാകുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്നുണ്ടെന്നും, അതിനാൽ വ്യാപാര നിയമപ്രകാരമുള്ള നടപടികൾക്ക് ഇവ വിധേയമാകാൻ സാധ്യതയുണ്ടെന്നും യുഎസ്ടിആർ വ്യക്തമാക്കി.
16 വ്യാപാര രാജ്യങ്ങളെ കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് (യുഎസ്ടിആര്‍) നടത്തിയ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം. ഇന്ത്യയെയും ചൈനയെയും കൂടാതെ ബ്രസീല്‍, ബംഗ്ലാദേശ്, ജപ്പാന്‍, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്‌വാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്കും ഇറക്കുമതി തീരുവ പുതുക്കിയിട്ടുണ്ട്. മെക്‌സിക്കോയുടെയും നോര്‍വേയുടെയും തീരുവ കാര്യം തീരുമാനമായിട്ടില്ല.