Image

മിഷൻ സമുദ്ര: സമുദ്ര സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പുതിയ കോഴ്സുകൾ പാഠ്യപദ്ധതിയിൽ ഉൾപെടുത്താൻ ശ്രമിക്കും: ജെറോമിക് ജോർജ് ഐ.എ.എസ്

Published on 25 November, 2026
മിഷൻ സമുദ്ര: സമുദ്ര സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പുതിയ കോഴ്സുകൾ പാഠ്യപദ്ധതിയിൽ ഉൾപെടുത്താൻ ശ്രമിക്കും: ജെറോമിക് ജോർജ് ഐ.എ.എസ്

സമുദ്ര സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പുതിയ കോഴ്സുകൾ പാഠ്യപദ്ധതിയിൽ ഉൾപെടുത്താൻ ശ്രമം തുടങ്ങിയതായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മാനേജിങ് ഡയറക്ടറും കേരള മാരിടൈം ബോർഡ്‌ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജെറോമിക് ജോർജ് ഐഎഎസ് പറഞ്ഞു. മിഷൻ സമുദ്ര ആൻഡ് ബ്ലൂ ഇക്കോണമി എന്ന വിഷയത്തിൽ സ്കൂൾകുട്ടികൾക്കായി കേരളീയം സംഘടിപ്പിച്ച ശിൽപ്പശാലയിൽ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . 

 

വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങളുടെ വരവോടെ സമുദ്രാതിഷ്ഠിത  സമ്പദ്‌വ്യവസ്ഥ അഥവാ ബ്ലൂ ഇക്കോണമി സൃഷ്ടിക്കാൻ പോകുന്ന തൊഴിലവസ്സരങ്ങൾ ലക്ഷ്യമിട്ടു പുതിയ കോഴ്സുകൾ മിഷൻ സമുദ്രയുടെ ഭാഗമായി രൂപകല്പന ചെയ്യാൻ മാരിടൈം ബോർഡ്‌ ശ്രമിക്കുമെന്ന് ജെറോമിക് ജോർജ് കൂട്ടിച്ചേർത്തു  

 

കേരളീയം അംഗവും മാരിടൈം മേഖലയിലെ വിദഗ്തനുമായ നാണു വിശ്വനാഥൻ ശിൽപ്പശാല നയിച്ചു തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ പ്ലസ് വൺ പ്ലസ് ടു കുട്ടികൾ പങ്കെടുത്തു

 

നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ പ്രൊചാൻസലർ ഡോക്ടർ ഫൈസൽ ഖാൻ കെടിഡിസി മുൻ ചെയർമാനും വിഴിഞ്ഞം തുറമുഖ മേഖലയിലെ സംരംഭകനുമായ  വിജയൻ തോമസ് എന്നിവർ ബ്ലൂ ഇക്കോണമി രംഗത്തെ ഉന്നത പഠന തൊഴിൽ സംരംഭക സാദ്ധ്യതകളെക്കുറിച്ച് കുട്ടികളുമായി സംവേദിച്ചു

 

കേരളീയം വർക്കിംഗ്‌ ചെയർമാൻ ജി.രാജ്മോഹൻ  വൈസ്  ചെയർമാൻ സരോഷ്.പി.എബ്രഹാം സെക്രട്ടറി ജനറൽ ലാലു ജോസഫ് മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്.ആർ.ശക്തിധരൻ ആർ.അജിത്കുമാർ ജെ.എസ്. ഇന്ദുകുമാർ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായിരുന്നു

മിഷൻ സമുദ്ര: സമുദ്ര സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പുതിയ കോഴ്സുകൾ പാഠ്യപദ്ധതിയിൽ ഉൾപെടുത്താൻ ശ്രമിക്കും: ജെറോമിക് ജോർജ് ഐ.എ.എസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക