Image

ഫൊക്കാന നേതാവ് ജോസഫ് കെ. പോത്തൻ-68, മെരിലാൻഡിൽ അന്തരിച്ചു

Published on 25 November, 2026
ഫൊക്കാന നേതാവ്  ജോസഫ് കെ. പോത്തൻ-68, മെരിലാൻഡിൽ  അന്തരിച്ചു

മെരിലാൻഡ്: ഫൊക്കാന നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന  അംഗമായിരുന്ന ജോസഫ് കെ. പോത്തൻ -68, മേരിലാൻഡിലെ റോസ്‌ഡേലിൽ അന്തരിച്ചു.

ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റായും നാഷണൽ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് മേരിലാൻഡ് (MAM)-ന്റെ മുൻ പ്രസിഡന്റ് ആയിരുന്നു.  മലയാളി സമൂഹത്തിന് നൽകിയ വിലപ്പെട്ട സംഭാവനകളിലൂടെയും, സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണബോധത്തിലൂടെയും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.

പൊതുദർശനം: നവംബർ 27, വെള്ളിയാഴ്ച, വൈകുന്നേരം 4:00 മുതൽ   8:00 വരെ: Evans Funeral Chapel, 8800 Hartford Road, Parkville, MD 21234.

സംസ്കാര ശുശ്രുഷ: നവംബർ 28, ശനിയാഴ്ച ഉച്ചയ്ക്ക് 12:00-ന്: St. Alphonsa Syro-Malabar Catholic Church, 5709 Oakland Road, Halethorpe, MD 21227.

തുടർന്ന് സംസ്കാരം:  
St. Joseph’s Church Fullerton Cemetery, 8420 Belair Road, Nottingham, MD 21236.

ജോസഫ് കെ. പോത്തന്റെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ് അഗാധമായ ദുഃഖം അറിയിച്ചു. സംഘടനക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം മലയാളി സമൂഹത്തിലും സേവനപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ഏവരാലും ആദരിക്കപ്പെട്ട അദ്ദേഹത്തിന്റെ അകാല വേർപാട് ഏറെ വേദനാജനകമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക