Image

ജോർജിയ ജനറൽ അസംബ്ളിയിലേക്കു ആദ്യമായി ഇന്ത്യൻ അമേരിക്കൻ ജയിച്ചു കയറി (പിപിഎം)

Published on 25 November, 2026
ജോർജിയ ജനറൽ അസംബ്ളിയിലേക്കു ആദ്യമായി ഇന്ത്യൻ അമേരിക്കൻ ജയിച്ചു കയറി (പിപിഎം)

ജോർജിയ ഹൗസ് ഡിസ്‌ട്രിക്‌ട് 97ൽ നിന്നു ജനറൽ അസംബ്ളിയിലേക്കു വിജയിച്ച ജ്യോത് സിംഗ് (27) സഭയിൽ എത്തുന്ന ആദ്യ ഇന്ത്യൻ അമേരിക്കനായി. ആദ്യത്തെ സിഖ് വംശജനും.

സമൂഹത്തിനു പ്രതീകാത്മകമായ വിജയവും ജോർജിയയ്ക്കു ചരിത്ര വിജയവുമാണ് ഇതെന്നു ഡെമോക്രാറ്റ് പറഞ്ഞു. "എന്നാൽ നമ്മളെല്ലാം ഒരേ പ്രശ്നങ്ങൾ തന്നെയാണ് നേരിടുന്നത്."

സാമ്പത്തിക പ്രതിസന്ധി ഉണ്ടായ കാലത്തു തന്റെ കുടുംബത്തിനു സ്വന്തം വീടും മാതാപിതാക്കൾക്കു തൊഴിലും നഷ്ടപ്പെട്ടുവെന്നു സിംഗ് പറഞ്ഞു. അങ്ങിനെ 2010ൽ ന്യൂ യോർക്കിൽ നിന്നു ജോർജിയയിലേക്കു മാറി ജീവിതം വീണ്ടും ആരംഭിക്കേണ്ടി വന്നു.  

ഗ്യാസ് സ്റ്റേഷനുകളിൽ ജോലി ചെയ്ത പിതാവിനെ സമൂഹം സഹായിച്ചെന്നു സിംഗ് ഓർമിക്കുന്നു. കുടുംബത്തിനു പുതിയൊരു വീടുണ്ടാക്കാൻ സിംഗിനു കഴിഞ്ഞെങ്കിലും സെപ്റ്റംബറിൽ അത് തീപിടിച്ചു നശിച്ചു. അമ്മയ്ക്കു പിറ്റേന്നു ഹൃദയാഘാതവും ഉണ്ടായി.

അയൽവാസികൾ അന്നു നൽകിയ സഹായം കൊണ്ട് ജീവിതം തുടർന്നുവെന്നു സിംഗ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ താൻ മുസ്ലിം ആണെന്നു തെറ്റിദ്ധരിച്ചവർ ഉൾപ്പെടെ പലരും വിദ്വേഷ ആക്രമണം നടത്തിയെന്നു സിംഗ് പറഞ്ഞു. "നമ്മളെല്ലാം അമേരിക്കക്കാരാണ്. സിഖ് വിശ്വാസം അനുസരിച്ചു നിസ്വാർഥ സേവനമാണ് ഞാൻ പഠിച്ചിട്ടുള്ളത്."  

ആരോഗ്യ രക്ഷ ഏറെ പ്രധാനമാണെന്നു സിംഗ് ചൂണ്ടിക്കാട്ടി.  

First Indian American enters Georgia General Assembly 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക