
അമേരിക്കയിലെ സംഘടനകളുടെ സംഘടനകളായ ഫൊക്കാന, ഫോമാ, ലോകമലയാളി തുടങ്ങിയ ഭീമന് സംഘടനകള്‍ ഗൗരവമായി പരിഗണിക്കേണ്ട ഒരു വിഷയമാണ് ഈ ലേഖനം വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്.
ഈ നാട്ടില്‍ 50 സംസ്ഥാനങ്ങളിലും മലയാളി സംഘടനകള്‍ വര്‍ഷം തോറും സാംസ്ക്കാരി പരിപാടികള്‍, ആഘോഷങ്ങള്‍, ഓണസദ്യകള് ഒക്കെ മത്സരിച്ചു നടത്തി വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
ഇതിനു മുകളില്‍ മഹാസംഘടനകള്‍ ഓരോ വ്യക്തികളില്‍ നിന്നും, വ്യവസായികളില്‍ നിന്നും അംഗസംഘടനകളില്‍ നിന്നും നിര്‍ബന്ധമായ പണം ശേഖരിച്ചു കോടിക്കണക്കിനു രൂപ ചിലവഴിച്ചു മഹാകണ്വന്ഷനുകളും, കേരളത്തില്‍പ്പോലും പ്രവാസി സംഘടനകളുടെ പേരില്‍ കണ്‍വെന്‍ഷനുകള്‍ നടത്തി ലക്ഷങ്ങള്‍ പിരിച്ചു ലക്ഷങ്ങള്‍ ചിലവാക്കി പത്രാസ് കാട്ടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് സാധാരണമത്രെ. പ്രസിദ്ധീകരിക്കുവാന്‍ ചില പത്രങ്ങളും വാരികകളും സ്വന്തമാക്കി വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍ അമേരിക്കയിലെവിടെങ്കിലും ഒരു കടമുറി, ഒരു സെന്റ് വസ്തു ഇവര്‍ക്കു സ്വന്തമായി കണ്ടുപിടിക്കുവാന്‍ കഴിയാത്ത നിര്‍ഭാഗ്യ അവസ്ഥ എത്ര ദയനീയമാണ്. വല്ലവരുടെ ബാങ്കുകളുടെ ഒഴിഞ്ഞമുറിയോ, നല്ലവരായ ചില വര്‍ക്ക്ഷോപ്പ് ഉടമകളുടെ സൗകര്യങ്ങളോ ഉപയോഗിക്കാന്‍ ഇവര്‍ക്കു യാതൊരു മടിയുമില്ലേ.
ഇവിടെ ആയിരിക്കണക്കിനു സീനിയര്‍ സിറ്റിസണ്‍സ് ഒത്തുകൂടാന്‍ വൈകീട്ടൊന്നു ചീട്ടു കളിക്കാന്‍, രണ്ടു കുശലം പറയാന്‍ ഒരു സ്ഥലം കണ്ടുപിടിച്ചാല്‍ നമ്മുടെ സ്വന്തം മലയാളികളുടെയെന്നു പറഞ്ഞു കയറിചെല്ലാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനു പണം മുടക്കാന്‍ തയ്യാറുള്ളവരുമാണ്.
മഹാകണ്‍വന്‍ഷനുകള്‍ നടത്തി ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കി, മഹാ സംഘടനാ നേതാക്കള്‍ അടുത്ത കമ്മറ്റിയില്‍ കള്ളക്കണക്കുകള്‍ അവതരിപ്പിച്ചു പാസ്സാക്കി കഴിഞ്ഞാല്‍ അവരുടെ ഊഴം കഴിഞ്ഞു അടുത്ത നേതാവിനെയും കണ്‍വന്‍ഷനെയും അടുത്ത പിരിവുകളെയും മാത്രം ചിന്തിക്കാതെ മഹാസംഘടനകള്‍ എല്ലാവരും അവരവരുടെ സംഘടനകളുടെ പേരില്‍ മഹാനഗരങ്ങളിലോ ഏതെങ്കിലും പ്രാന്തപ്രദേശങ്ങളിലോ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തി പൊതുജനങ്ങള്‍ക്കും കൊച്ചു സംഘടനകള്‍ക്കും അംഗസംഘടനകള്‍ക്കും ഉപകാരപ്രദമാക്കണം. ഇവിടെ കൗണ്ടി സംവിധാനങ്ങളില്‍ ഇതിനുള്ള പ്രത്യേക വകുപ്പുകളും ഇളവുകളും നിലവിലുണ്ട്.
നാട്ടുകാരുടെ പണം പിരിച്ച് സമ്മേളനങ്ങള്‍ നടത്തി ധൂര്‍ത്തടിച്ചു പുട്ടടിച്ച് പൂസായി നടക്കുമ്പോഴെങ്കിലും സ്വന്തമായി ഒരു ആസ്ഥാനം എന്ന ഗൗരവതരമായ ആശയം പൂര്‍ത്തീകരിക്കണമെന്നു സകല മഹാസംഘടനാ നേതാക്കന്മാരോടും ഹൃദയത്തിന്റെ ഭാഷയിലുള്ള അറിയിപ്പായി സ്വീകരിക്കണം.
ജയ്ഹിന്ദ്.