
എഡ്മന്റന്‍: 2026 ഒക്ടോബര്‍ 21-ന് നടന്ന ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പില്‍ 5 മില്യണ്‍ ഡോളര്‍ (ഏകദേശം 30 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടി എഡ്മന്റിന്‍ സ്വദേശിനിയായ സ്‌നേഹ ജോയ്.
നറുക്കെടുപ്പിലെ ആറ് സംഖ്യകളും (1, 10, 18, 22, 33, 37) കൃത്യമായി ഒത്തുവന്നതോടെയാണ് സ്‌നേഹയെ തേടി ഈ വമ്പന്‍ ഭാഗ്യമെത്തിയത്.
2026 നവംബര്‍ 20-ന് വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സമ്മാനത്തുക ഉപയോഗിച്ച് തന്റെ ഭവനവായ്പ (mortgage) പൂര്‍ണ്ണമായും അടച്ചുതീര്‍ക്കാനും, ഒരു ലോകപര്യടനം നടത്താനും, കുടുംബാംഗങ്ങളുമായി പണം പങ്കുവെക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്‌നേഹ ജോയ് വ്യക്തമാക്കി.