Image

ഡാളസ് വിമണ്‍സ് മിനിസ്ട്രി ചെണ്ടമേളം അരങ്ങേറ്റം ഞായറാഴ്ച

ജോകുട്ടി മേലേടത്ത് (പി ആര്‍ ഒ) Published on 21 November, 2026
ഡാളസ് വിമണ്‍സ് മിനിസ്ട്രി ചെണ്ടമേളം അരങ്ങേറ്റം ഞായറാഴ്ച

ഡാളസ്: ക്രിസ്തുരാജന്‍ ക്‌നാനായ കത്തോലിക്ക ഇടവക വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നിരന്തരമായ പരിശ്രമത്തിന് ശേഷം ആദ്യമായി ഒരു വനിതചെണ്ടമേളം ടിം അരങ്ങേറ്റം ക്രിസ്തുരാജന്റെ തിരുന്നാളിനോട് അനുബന്ധിച്ച് അരങ്ങേറ്റം കുറിക്കുന്നു.ഇരുപതോളം അമ്മമാര്‍ ഇതിനായി അണിചേരുന്നു. അമ്പാട്ട് ജിനുമോന്‍ ആശാനായി അമ്മമാര്‍ക്ക് പരിശീലനം നല്‍കുന്നു. 

വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഏറെക്കാലത്തെ പരിശിലനത്തിന് ശേഷം ക്രിസ്തുരാജന്റെ രാജത്വത്തിരുന്നാളില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് അമ്മമാര്‍.അവരെ തളരാത്ത പരിശ്രമത്തെ വിമണ്‍സ് മിനിസ്ട്രി പ്രസിഡന്റ് സില്‍വി നടക്കുഴയ്ക്കല്‍ വികാരി ഫാ.ബിന്‍സ് ചേത്തലില്‍ എന്നിവര്‍ അഭിനന്ദിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക