
മെസ്കീറ്റ് (ടെക്സസ്) — അൽഫോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ‘സ്നേഹാമൃതം’ ആരാധനാ സംഗീതസന്ധ്യ ഡിസംബർ ആറിന് ഞായറാഴ്ച വൈകിട്ട് ആറിന് മെസ്കീറ്റിലെ ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും. ‘പ്രെയ്സ് റെവലേഷൻ ടൂർ 2026’ എന്ന വടക്കേ അമേരിക്കൻ സംഗീതപര്യടനത്തിന്റെ ഭാഗമായി വീക്കെൻഡ് എന്റർടെയ്ൻമെന്റ്സാണ് പരിപാടി അവതരിപ്പിക്കുന്നത്.
‘ലോക’ത്തിലൂടെ ശ്രദ്ധ നേടിയ സെബ ടോമിയും അൽഫോൻസ് ജോസഫിനൊപ്പം വേദിയിലെത്തും. ‘നെക്ടർ ഓഫ് വർഷിപ്പ്’ എന്ന ഉപശീർഷകത്തോടെ ഒരുക്കുന്ന സംഗീതസന്ധ്യയിൽ ലൈവ് ബാൻഡിന്റെ അകമ്പടിയോടെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ ആരാധനാഗാനങ്ങൾ അവതരിപ്പിക്കും.
ടിക്കറ്റുകൾക്കായി പരിപാടിയുടെ പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം.
ജി പി. സ്കറിയ — (469) 494-1035 , നെബു കുര്യാക്കോസ് — (972) 246-8090, ടിന്റു ധോറെ — (201) 647-4882
ബിജോയ് ബാബു — (682) 561-9820,ടോണി ജോർജ് — (972) 987-9272