
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവകാംഗമായ ലിൻസി ചുമ്മാർ മെച്ചേരിൽ (60) വ്യാഴാഴ്ച (നവംബർ 19) ഹൂസ്റ്റണിൽ അന്തരിച്ചു.
ഭർത്താവ്: സണ്ണി ചുമ്മാർ മെച്ചേരിൽ. മക്കൾ: എലിസബത്ത് (മലൂസ്), ജോഷ്വ ചെറുകര.
പരേതരായ സി. ടി. ചാക്കോ ചക്കിരിയാംതടത്തിൽ, ഏലിയാമ്മ ചാക്കോ (മാന്തുരുത്തിൽ) എന്നിവരാണ് മാതാപിതാക്കൾ.
സഹോദരങ്ങൾ: മേഴ്സി ജോസഫ് (ഷിക്കാഗോ), ടോമി, ഉഷ ജെയിംസ് (ഫ്ലോറിഡ), ലൂക്കോസ് ജെയിംസ് (ഇന്ത്യ), സോളി ജെയിംസ് (ഹൂസ്റ്റൺ), ജിമ്മി, ലില്ലിക്കുട്ടി ജേക്കബ് (ഹൂസ്റ്റൺ), ജോമോൻ, മഞ്ജു ജേക്കബ് (ഷിക്കാഗോ).
അനുസ്മരണ കുർബാന: നവംബർ 19 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ടെക്സസിലെ മിസൗറി സിറ്റിയിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ നടത്തും.
സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.