Image

സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മാതാവ് ശോശാമ്മ കുര്യാക്കോസ് അന്തരിച്ചു.

പ്രസാദ് തീയാടിക്കല്‍ Published on 19 November, 2026
സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മാതാവ് ശോശാമ്മ കുര്യാക്കോസ് അന്തരിച്ചു.

ചുങ്കത്തറ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മാതാവ് ചുങ്കത്തറ കാടുവെട്ടൂര്‍ തച്ചിരുപറമ്പില്‍ ശോശാമ്മ കുര്യാക്കോസ് (89) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ നവംബര്‍ 20 വെള്ളിയാഴ്ച ചുങ്കത്തറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടക്കും.

നവംബര്‍ 19 വ്യാഴാഴ്ച രാവിലെ 10:00 ന് ഭൗതികശരീരം പരുമല ആശുപത്രിയില്‍നിന്ന് കാരിച്ചാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലേക്ക് കൊണ്ടുപോകും. അവിടത്തെ പ്രാര്‍ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും ശേഷം രാത്രി ഏഴിന് ഭൗതികശരീരം ചുങ്കത്തറയിലെ വസതിയിലേക്ക് കൊണ്ടുപോകും.

വെള്ളിയാഴ്ച രാവിലെ 10ന് ചുങ്കത്തറയിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷയുടെ മൂന്നാം ക്രമം ആരംഭിക്കും. തുടര്‍ന്ന് ചുങ്കത്തറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക