Image

മിസിസ് യൂണിവേഴ്സ് 2026: ലോകത്തെ 123 മത്സരാർഥികളിൽ നിന്ന് ടോപ് 25-ൽ ഇടം നേടി മലയാളി സ്മിത ഭാസി സഞ്ജീവ്

Published on 19 November, 2026
മിസിസ് യൂണിവേഴ്സ് 2026: ലോകത്തെ 123 മത്സരാർഥികളിൽ നിന്ന് ടോപ് 25-ൽ ഇടം നേടി മലയാളി സ്മിത ഭാസി സഞ്ജീവ്

നോർത്ത് കരോലിന: ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന 49-ാമത് മിസിസ് യൂണിവേഴ്സ് 2026 ഗ്രാൻഡ് ഫിനാലെയിൽ മലയാളിയായ സ്മിത ഭാസി സഞ്ജീവിന് അഭിമാന നേട്ടം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി 123 മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ ടോപ് 25-ൽ ഇടം നേടിയ സ്മിത, മലയാളി സമൂഹത്തിന് അഭിമാനമായി.

‘മിസിസ് യൂണിവേഴ്സ് നോർത്ത് ഈസ്റ്റ് അമേരിക്ക’ എന്ന പട്ടം സ്വന്തമാക്കി അമേരിക്കയെ പ്രതിനിധീകരിച്ചാണ് സ്മിത മത്സരിച്ചത്. എട്ടു ദിവസം നീണ്ടുനിന്ന മത്സരത്തിന്റെ പ്രാഥമിക റൗണ്ടിൽ ‘മിസിസ് യൂണിവേഴ്സ് പേഴ്സണാലിറ്റി’ എന്ന പ്രത്യേക പുരസ്കാരവും സ്മിത സ്വന്തമാക്കി. ടോപ് 25-ൽ ഇടം നേടിയതിനു പിന്നാലെ വേദിയിൽ കിരീടവും പട്ടവും അണിഞ്ഞു.

തിരുവല്ല സ്വദേശിയായ സ്മിത ഇപ്പോൾ ഭർത്താവ് സഞ്ജീവ് നായർക്കും മൂന്ന് ആൺമക്കൾക്കുമൊപ്പം അമേരിക്കയിലെ ഷാർലറ്റിലാണ് താമസം. കൊച്ചിയിലെ വ്യവസായിയായ ഭാസി കെ. നായരുടെയും ജയലക്ഷ്മിയുടെയും മകളാണ്. ഷാർലറ്റിലെ ഒരു ബാങ്കിൽ ടെക്നോളജി മാനേജരായി ജോലി ചെയ്യുന്ന സ്മിത, ഔദ്യോഗിക ജീവിതത്തിനൊപ്പം കുടുംബജീവിതവും സൗന്ദര്യമത്സരങ്ങളിലെ സജീവ സാന്നിധ്യവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നു.

മുൻപ് മിസിസ് എ.ടി.എ. 2024, മിസിസ് ഇന്റർനാഷണൽ ദിവ 2025, അയൺ ലേഡി 2025 എന്നീ നേട്ടങ്ങളും സ്മിത സ്വന്തമാക്കിയിട്ടുണ്ട്.

തന്റെ നേട്ടത്തെക്കുറിച്ച് സ്മിതയുടെ വാക്കുകൾ ഇങ്ങനെ: “പറക്കാനുള്ള ചിറകുകൾ തന്നത് അമേരിക്കയാണ്. എന്നാൽ ഇന്നത്തെ ഞാൻ ഞാനായത് കേരളവും എന്റെ വേരുകളും നമ്മുടെ സംസ്കാരവും കൊണ്ടാണ്. പ്രായമോ, വിവാഹമോ, കുടുംബ ഉത്തരവാദിത്തങ്ങളോ ഒരിക്കലും നമ്മുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കരുത്. ഓരോ സ്ത്രീക്കും തന്റെ സ്വപ്നങ്ങൾ പിന്തുടരാൻ ഈ നേട്ടം ഒരു പ്രചോദനമാകട്ടെ.”

മത്സരവേദിയിലെ നേട്ടത്തിനൊപ്പം കുടുംബത്തിന്റെയും ജോലിയുടെയും ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ട് അന്താരാഷ്ട്ര വേദിയിൽ മലയാളി സാന്നിധ്യം അറിയിച്ചിരിക്കുകയാണ് സ്മിത ഭാസി സഞ്ജീവ്.

മിസിസ് യൂണിവേഴ്സ് 2026: ലോകത്തെ 123 മത്സരാർഥികളിൽ നിന്ന് ടോപ് 25-ൽ ഇടം നേടി മലയാളി സ്മിത ഭാസി സഞ്ജീവ്
മിസിസ് യൂണിവേഴ്സ് 2026: ലോകത്തെ 123 മത്സരാർഥികളിൽ നിന്ന് ടോപ് 25-ൽ ഇടം നേടി മലയാളി സ്മിത ഭാസി സഞ്ജീവ്
മിസിസ് യൂണിവേഴ്സ് 2026: ലോകത്തെ 123 മത്സരാർഥികളിൽ നിന്ന് ടോപ് 25-ൽ ഇടം നേടി മലയാളി സ്മിത ഭാസി സഞ്ജീവ്
മിസിസ് യൂണിവേഴ്സ് 2026: ലോകത്തെ 123 മത്സരാർഥികളിൽ നിന്ന് ടോപ് 25-ൽ ഇടം നേടി മലയാളി സ്മിത ഭാസി സഞ്ജീവ്
മിസിസ് യൂണിവേഴ്സ് 2026: ലോകത്തെ 123 മത്സരാർഥികളിൽ നിന്ന് ടോപ് 25-ൽ ഇടം നേടി മലയാളി സ്മിത ഭാസി സഞ്ജീവ്
മിസിസ് യൂണിവേഴ്സ് 2026: ലോകത്തെ 123 മത്സരാർഥികളിൽ നിന്ന് ടോപ് 25-ൽ ഇടം നേടി മലയാളി സ്മിത ഭാസി സഞ്ജീവ്
മിസിസ് യൂണിവേഴ്സ് 2026: ലോകത്തെ 123 മത്സരാർഥികളിൽ നിന്ന് ടോപ് 25-ൽ ഇടം നേടി മലയാളി സ്മിത ഭാസി സഞ്ജീവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക