Image

അന്നമ്മ വർഗീസിന്റെ സംസ്ക്കാരം 21 ന് ശനിയാഴ്ച ഫ്ളോറിഡയിൽ

Published on 19 November, 2026
അന്നമ്മ വർഗീസിന്റെ സംസ്ക്കാരം  21 ന് ശനിയാഴ്ച ഫ്ളോറിഡയിൽ

ഒർലാന്റോ: കൂത്താട്ടുകുളം ചമ്പോന്തയിൽ റിട്ട. അദ്ധ്യാപകൻ സി.ജെ. വർഗീസിന്റെ ഭാര്യ നിര്യാതയായ റിട്ട. അദ്ധ്യാപക അന്നമ്മ വർഗീസിന്റെ (85) സംസ്ക്കാര ശുശ്രൂഷ ഒർലാന്റോ ഐ.പി.സി ദൈവസഭയിൽ (IPC Central Florida, 11531 Winter Garden Vineland Rd, Orlando, FL 32836) 21 ന് ശനിയാഴ്ച രാവിലെ 9 ന് ആരംഭിക്കുന്നതും തുടർന്ന് 1ന് ഒർലാന്റോ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ (Orlando Memorial Gardens, 5264 Ingram Rd, Apopka, FL 32703) സംസ്ക്കരിക്കുന്നതുമാണ്. മൂവാറ്റുപുഴ കടക്കനാട് വെള്ളോലിപ്പിൽ കുടുംബാഗമാണ് പരേത.

മക്കൾ: ജോൺസൺ.സി. വർഗീസ് (കേരളം), ജാനറ്റ് ബിനോ തോമസ്, ജെയിംസ് വർഗീസ് (ഇരുവരും യു.എസ്.എ).

മരുമക്കൾ: ജിജി ജോൺസൺ, ബിനോ തോമസ്, ജോളി ജെയിംസ്

കൊച്ചുമക്കൾ: ജിജോ, ഫ്രാങ്ക്, സ്റ്റെഫി, ജോനാഥൻ, ജൊഹാന

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം https://www.ipcorlando.org/annammavarghese എന്ന ലിങ്കിൽ ഉണ്ടായിരിക്കുന്നതാണ്.

വാർത്ത: നിബു വെള്ളവന്താനം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക