Image

ലാന നോവൽ ചർച്ച, ടി. ഡി. രാമകൃഷ്ണൻ പങ്കെടുക്കുന്നു

Published on 18 November, 2026
ലാന നോവൽ ചർച്ച, ടി. ഡി. രാമകൃഷ്ണൻ പങ്കെടുക്കുന്നു

ന്യൂയോർക്ക് : പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന നോവലിനെ അതികരിച്ചു ഒരു ചർച്ചയും സംവാദവും 2026 നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 8 (CST) മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു. (ഇന്ത്യൻ സമയം 2026 നവംബർ 21 ശനി രാവിലെ 7.30) പ്രശസ്ത സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ മുഖ്യ അതിഥിയായിരിക്കും. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യാണ് നോവൽ ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.
    
അമേരിക്കൻ ജീവിതം തനിക്ക് സമ്മാനിച്ച അനുഭവങ്ങളിൽ നിന്നും രൂപപ്പെടുത്തിയ പ്രശസ്ത നോവലാണ് അബ്ദുൽ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ'. ഇതിലെ ഓരോ അധ്യായവും അമേരിക്കൻ മലയാളികളെ തങ്ങളുടെ കുടിയേറ്റ  ജീവിതത്തിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കുന്നതിനും ഓർമ്മകളെ പുതുക്കുന്നതിനും ഇടയാക്കും. അമേരിക്കൻ മലയാളിയുടെ വേദനയും സന്തോഷവും കുടുംബജീവിതവും ഒക്കെ ഇഴ ചേർത്ത് രൂപപ്പെടുത്തിയ ഈ നോവൽ ഏതൊരു അമേരിക്കൻ മലയാളിക്കും ഒരു നവ്യ അനുഭവമായി മാറും.

വയലാർ അവാർഡും സാഹിത്യ അക്കാദമി അവാർഡു ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത മലയാള നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ ഈ നോവലിനെ വിലയിരുത്തി സംസാരിക്കും. കൂടാതെ കേരളത്തിൽ നിന്നും ടി. മോഹൻ ബാബു, ന്യൂയോർക്കിൽ നിന്നും ലിൻഡ അലക്സാണ്ടർ, ഡാലസ്സിൽ നിന്നും  മീനു എലിസബത്ത്  എന്നിവർ ഈ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കും. തുടർന്ന് തന്റെ നോവൽ എഴുത്ത് അനുഭവങ്ങൾ അബ്ദുൽ പുന്നയൂർക്കുളം പങ്കുവെക്കുന്നതാണ്.
    
സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ ചർച്ചയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലാനാ ഭാരവാഹികൾ അറിയിച്ചു. 
Zoom ID 867 6783 6106

കൂടുതൽ വിവരങ്ങൾ ലാന പ്രസിഡൻ്റ് സാമുവേൽ യോഹന്നാൻ (+1 214 435 0124) സെക്രട്ടറി നിർമ്മല ജോസഫ് (+1 347 204 0062) പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഷാജു ജോൺ (+1 469 274 6501) എന്നിവരിൽ നിന്നും ലഭിക്കും.
നിർമ്മല ജോസഫ്
ലാന സെക്രട്ടറി

Join WhatsApp News
Jayan Varghese 2026-11-18 12:39:03
വിശ്വാസി എറിഞ്ഞ ജപമാല മാർപ്പാപ്പയുടെ കണ്ണിൽ കൊണ്ടു - വാർത്ത. ശ്രീ പുന്നയൂർക്കുളം ഒന്ന് കരുതിയിരിക്കണേ ? ജയൻ വർഗീസ്.
Jayan varghese 2026-11-18 16:27:08
“ നീ എന്തെങ്കിലും ഒന്നെഴുതിക്കൊണ്ട് വാടാ കൊച്ചുമോനെ - ഞാനതു പ്രസിദ്ധീകരിക്കാമെടാ “ കേരളത്തിലെ ഒരു പ്രമുഖ കോളേജിൽ പ്രൊഫസർ പദവിയിലും മലയാളത്തിലെ ഒരു പ്രമുഖ വാരികയുടെ പത്രാധിപ പദവിയിലും വിരാജിച്ചിരുന്ന ഒരു മാന്യ ദേഹം തന്റെ ക്‌ളാസ്സിലെ ഒരു ജൂനിയർ പയ്യനോട് പറഞ്ഞ വാക്കുകളാണിത്. പ്രൊഫസറുടെ ക്‌ളാസിൽ പഠിച്ചിരുന്ന സ്വന്തം മകളുടെ ഒരാരാധകനായി മേപ്പടി പയ്യൻ ചുറ്റിപ്പറന്നിരുന്നു എന്ന വസ്തുത മനസിലാക്കിയിട്ടു കൂടിയാണ് പത്രാധിപ പ്രൊഫസർ ഇങ്ങനെ ഒരോഫർ വച്ചത് എന്നായിരുന്നു എന്നോട് ഈ വിവരം പറഞ്ഞ എന്റെ കസിന്റെ വിലയിരുത്തൽ. “ ഒരു വരി എഴുതാനറിയാത്ത അവനോട് ഇങ്ങനെയാണെങ്കിൽ ചേട്ടനെ കണ്ടാൽ അദ്ദേഹം കൊത്തിയെടുത്തു കൊണ്ടുപോകും " എന്ന അവന്റെ വാക്കും കേട്ട് ഞാൻ പതാമാപ്പീസിൽ ചെന്ന് അദ്ദേഹത്തെ കാണാൻ ശ്രമിക്കുകയും രണ്ടു യുവ സാഹിത്യകാരികളുടെ മുന്നിലിരുന്നു ചവച്ചു ചവച്ചു സാഹിത്യ ചർച്ച നടത്തിയിരുന്ന അദ്ദേഹത്തെ അപ്പോയിന്മെന്റില്ലാതെ ശല്യപ്പെടുത്തിയതിനാലാവാം തന്റെ ഇടതു കയ്യിലെ നാല് വിരലുകൾ വലതു വശത്തു നിന്ന് ഇടത്തേക്ക് തെറിപ്പിച്ച് അദ്ദേഹമെന്നെ ആട്ടിയിറക്കുകയും ചെയ്തിരുന്നു. ( ‘ പാടുന്നു ‘ വിൽ ഞാനിത് വിശദമായി എഴുതിയിട്ടുണ്ട് ) ഇപ്പോളിത് ഇവിടെ പറയാൻ കാരണം അമേരിക്കയിലെ മലയാള സാഹിത്യ സംഘടനകളിൽ നടന്നു കൊണ്ടിരിക്കുന്ന സാഹിത്യ ചർച്ചകളുടെ ഒരു നിലവാരം കണ്ടിട്ടാണ്. ഒരു വരി എഴുതാനറിയില്ലെങ്കിലും സ്വന്തം മകളുടെ ആരാധകനായി ചുറ്റിപ്പറക്കുന്ന ചെത്ത്‌ പയ്യന്മാർക്കാണീ ഓഫ്ഫർ. സ്ത്രീധനമായി ഒന്നും ചോദിക്കാതെ പെണ്ണിനെ ഒരുത്തൻ കയ്യേറ്റു കൊണ്ട് പോയാലോ എന്ന കള്ളക്കണ്ണൂ തന്നെ. Jayan Varghese
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക