
ആലപ്പുഴ: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പിന്നിട്ട് വെള്ളാപ്പള്ളി നടേശന്‍. യോഗ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ ഇത്രയുംനാള്‍ ഈ സ്ഥാനത്തിരിക്കുന്നത്. 1996 നവംബര്‍ 17-നാണ് വെള്ളാപ്പള്ളി ആദ്യമായി ജനറല്‍ സെക്രട്ടറിയായത്.
യോഗം, യൂണിയന്‍, ശാഖ എന്നിങ്ങനെ ത്രിതല സംവിധാനമാണ് നേരത്തേ എസ്.എന്‍.ഡി.പി. യോഗത്തിനുണ്ടായിരുന്നത്. വെള്ളാപ്പള്ളി വന്നശേഷം മൈക്രോഫിനാന്‍സ്, കുടുംബയൂണിറ്റ്, ശാഖ, യൂണിയന്‍, യോഗം എന്നിങ്ങനെ പഞ്ചതല സംവിധാനമാക്കി. സൈബര്‍തലം മുതല്‍ സര്‍വീസ് തലം വരെയുള്ള പത്തിലധികം പോഷകസംഘടനകളുമുണ്ട്.
വെള്ളാപ്പള്ളി നടേശന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ 3,400 ശാഖകളും 50 യൂണിയനുകളും മാത്രമുണ്ടായിരുന്ന എസ്.എന്‍.ഡി.പി. യോഗത്തിന് ഇന്ന് 6,500 ശാഖകളും 140 യൂണിയനുകളുമുണ്ട്. ഇതിനുപുറമേ 82,000 മൈക്രോഫിനാന്‍സ് യൂണിറ്റുകളും 32,000 കുടുംബയൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
സമുദായാംഗങ്ങളുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താന്‍ 15,000 കോടിയിലധികം രൂപ വായ്പയായും വിതരണം ചെയ്തു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നിയന്ത്രണത്തില്‍ പുതിയ 23 കോളേജുകളും 28 സ്‌കൂളുകളും തുടങ്ങി. യോഗത്തിന്റെ ബജറ്റ് അഞ്ചുകോടിയില്‍നിന്ന് 150 കോടിയായി.
1996 മുതല്‍ അദ്ദേഹം എസ്.എന്‍. ട്രസ്റ്റിന്റെ സെക്രട്ടറിയുമാണ്. അന്ന് 50 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എസ്.എന്‍. ട്രസ്റ്റിന് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 143 ആയി ഉയര്‍ന്നു. 1996-97-ല്‍ എസ്.എന്‍. ട്രസ്റ്റിന്റെ ബജറ്റ് 11 കോടിയായിരുന്നെങ്കില്‍ ഇപ്പോള്‍ 148 കോടിയിലധികമാണ്. ഡിസംബര്‍ 19-നു നടക്കുന്ന ട്രസ്റ്റ് തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ത്തന്നെ വെള്ളാപ്പള്ളിപക്ഷം വളരെയേറെ മുന്നിലാണ്.
സാധാരണരായ സമുദായാംഗങ്ങളാണ് തന്റെ സമ്പത്തെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.