Image

ഫൊക്കാന വനിതാ ഫോറം വിദ്യാഭ്യാസ സ്കോളർഷിപ്പിനും മെഡിക്കൽ സഹായത്തിനും അപേക്ഷ ക്ഷണിക്കുന്നു

ജിജി റ്റോം, ഫൊക്കാന പി. ആർ. ഓ. Published on 18 November, 2026
ഫൊക്കാന വനിതാ ഫോറം വിദ്യാഭ്യാസ സ്കോളർഷിപ്പിനും മെഡിക്കൽ സഹായത്തിനും അപേക്ഷ ക്ഷണിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാന വനിതാ ഫോറത്തിന്റെ (FOKANA Women’s Forum) 2026–2028 പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മെഡിക്കൽ സഹായവും നൽകുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

ഈ വർഷത്തെ പ്രധാന പദ്ധതിയുടെ ഭാഗമായി 25 അർഹരായ വ്യക്തികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും മെഡിക്കൽ സഹായവും നൽകാനാണ് വനിതാ ഫോറം ലക്ഷ്യമിടുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സാ സഹായം ആവശ്യമായവർക്കും ഈ പദ്ധതിയിലൂടെ കൈത്താങ്ങാകുകയാണ് ഫോറത്തിന്റെ ലക്ഷ്യം.

പദ്ധതിയിലേക്കുള്ള അപേക്ഷകൾ 2026 നവംബർ 30-നകം സമർപ്പിക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതാണ്.

2027 ജനുവരി 11, 12, 13 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഫൊക്കാന കേരള കൺവെൻഷനോടനുബന്ധിച്ചായിരിക്കും സ്കോളർഷിപ്പിന്റെയും മെഡിക്കൽ സഹായത്തിന്റെയും വിതരണം. സഹായം സ്പോൺസർ ചെയ്യുന്നവർക്ക് തങ്ങൾ പിന്തുണയ്ക്കുന്ന ഗുണഭോക്താക്കളെ നേരിൽ കാണാനും കൺവെൻഷനിൽ വെച്ച് സഹായം കൈമാറാനും അവസരമുണ്ടാകും.

സ്ത്രീശാക്തീകരണം, വിദ്യാഭ്യാസ പുരോഗതി, സാമൂഹിക പ്രതിബദ്ധത, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന വനിതാ ഫോറത്തിന്റെ ഈ സംരംഭം അർഹരായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സന്തോഷ് നായർ, ട്രെഷറർ ആൻറ്റോ വർക്കി, എന്നിവർ അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും താഴെ പറയുന്ന ലിങ്കിലോ https://forms.gle/5Pec4k7rWHraBkQf8 , ഫൊക്കാന വനിതാ ഫോറം ചുമതലക്കാരായ ഡോ. ഷൈനി രാജു -ചെയർപേഴ്സൺ, ഡോ. പ്രിയ ലൂയിസ് സെക്രട്ടറി, ഉഷ ചാക്കോ ട്രെഷറർ,ലിസ്സി തോമസ് കോ ചെയർ, ആഷാ റാണി അദാർഷ് ജോയിന്റ് സെക്രട്ടറി, ലിസ്സി ഫിലിപ്പ് ജോയിന്റ് ട്രെഷറർ എന്നിവരുമായി  ബന്ധപ്പെടാവുന്നതാണ്.
 

ഫൊക്കാന വനിതാ ഫോറം വിദ്യാഭ്യാസ സ്കോളർഷിപ്പിനും മെഡിക്കൽ സഹായത്തിനും അപേക്ഷ ക്ഷണിക്കുന്നു
Join WhatsApp News
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-21 13:26:28
💥🔥 ങേ, ഇതു കൊള്ളാമല്ലോ ഈ request. ഇത് e.മലയാളീ endorse ചെയ്യുന്നുണ്ടോ?? എനിക്കും വേണം ഒരു 10 ലക്ഷം ഭാരതരൂപ. ആരെങ്കിലും താല്പര്യമുള്ളവർ എന്നെ ബന്ധപ്പെടൂ.plz 🙏 റെജീസ് ✳️
Krishnakumar G Nair 2026-11-21 08:55:21
Hello My name is Krishnakumar Nair and I am raising funds for my self, Krishnakumar Gopinath Nair who is suffering from Multiple myeloma/ Kahler's disease and is undergoing treatment at Tata Memorial Hospital, Mumbai. I had already undergone treatment earlier, but unfortunately, the disease has relapsed and requires urgent further care. The family has done all it can to collect the total amount required for the treatment but Rs.2500000 more is required to pay for all the medical expenses. As the amount required is huge, I request you to kindly contribute towards the treatment and help during this time of need. Each contribution is important! Please help us raise this amount by clicking on the contribute button and sharing this page with your friends and family. We are grateful for your help and wishes. Thank you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക