
പെര്‍സെഫനിയും ലെക്സായും യെല്ലോ ഡാഫോഡില്‍സ് എന്ന് പേരുള്ള കോഫിഷോപ്പില്‍ ഇരിക്കയാണ് . ലെക്‌സാക്ക് അഡോണിസിനോടും കൂട്ടുകാരോടും ഒപ്പം ട്യുലേറിയന്‍ സ്റ്റേഡിയത്തിലും, (അവിടെ സ്‌പോര്‍ട്‌സിന്റെ ട്രയല്‍ നടക്കുകയാണ് ) പെര്‍സെഫനിക്ക് ആര്‍ട്ടിമിസിന്റെ ലൈബ്രറിയിലും പോകണം. ലൈബ്രറിയില്‍ പോയി അവള്‍ക്ക് അധോലോകരാജാവിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം അറിയണമായിരുന്നു. ആ ദേവന്റെ ബലഹീനതകള്‍, നന്മകള്‍ വല്ലതും ഉണ്ടെങ്കില്‍ അവയും. അവള്‍ക്ക് ഹെയ്ഡിസിനെക്കുറിച്ച് എഴുതാനുള്ളതാണ് . അഡോണിസിനോട് അകന്നു നില്‍ക്കണമെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയാന്‍ തനിക്ക് ജിജ്ഞാസ ഉണ്ടാവുമെന്ന് ഹെയ്ഡിസിന് അറിയില്ലേ? അഡോണിസ് ആഫ്രെഡെയ്റ്റി ദേവിയുടെ കാമുകനായതുകൊണ്ട് മാത്രമാണോ ആ മുന്നറിയിപ്പ്?
'നിന്റെ ചുണ്ടുകള്‍ മുറിഞ്ഞിട്ടുണ്ടല്ലോ?' ലക്സാ കളിയാക്കി ചോദിച്ചു,' നീ ആരെ ചുംബിച്ചു? '
' ഞാന്‍ ആരെയും ചുംബിച്ചില്ല.'
'എന്നാല്‍ നിന്നെ ആരോ ചുംബിച്ചു . അത് തീര്‍ച്ചയാണ് . പറയു. ആരാണ് നിന്നെ ചുംബിച്ചത്
?'
Read More: https://www.emalayalee.com/writer/24
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക