Image

സിൽജി തോമസിന് ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സ് - പി വി വിവേകാനനന്ദ് മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു

Published on 16 November, 2026
സിൽജി തോമസിന് ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സ് - പി വി  വിവേകാനനന്ദ്  മെമ്മോറിയൽ അവാർഡ്   സമ്മാനിച്ചു




തിരുവനന്തപുരം: മധ്യ പൗരസ്ത്യ ദേശത്തെ പ്രതിബദ്ധതയാർന്ന  ഇന്ത്യൻ മാധ്യമപ്രവർത്തകനും  പൗരാവകാശ  പ്രവർത്തകനുമായിരുന്ന  പി.വി. വിവേകാനന്ദിന്റെ ഓർമയ്ക്കായി  ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സ് ഏർപ്പെടുത്തിയ മാധ്യമ  അവാർഡ് emalayalee.com എഡിറ്റർ സിൽജി തോമസി (സിൽജി ജെ ടോം) ന് സമ്മാനിച്ചു .

നവംബർ 14-ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സിന് വേണ്ടി ഡോ. ജയനാരായൺജി  അവാർഡ് സമ്മാനിച്ചു.

ആക്ഷൻ കൗൺസിൽ   ചെയർമാൻ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.

മാധ്യമപ്രവർത്തനത്തിലെ പരിചയസമ്പത്തും സാമൂഹിക പ്രതിബദ്ധതയോടെയുള്ള  പ്രവർത്തനങ്ങളും മുൻനിർത്തിയാണ് അവാർഡ്  സമ്മാനിച്ചത് .

അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രത്തിൽ എഡിറ്ററായിരുന്നു. സിൽജി ജെ ടോം എന്ന പേരിൽ ഫീച്ചറുകളും ലേഖനങ്ങളും പുസ്തക ആസ്വാദനങ്ങളും  ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്  ട്രാൻസ്‌ലേഷനുകളും നോവൽ വിവർത്തനങ്ങളും നടത്തി ശ്രദ്ധേയയാണ് .  എഴുത്തുകൂട്ടം The Commune Of Letters അംഗമാണ്.

കോട്ടയം, അയ്മനം പുലിക്കുട്ടിശ്ശേരി സ്വദേശിയാണ്. പന്നയ്‌ക്കൽ തോമസ് ജോർജാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. വിമോചനസമരകാലത്തും തുടർന്നും  കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായിരുന്ന ഇ എം ജോൺ ചമ്പക്കരയുടെ മകളാണ്. 

Join WhatsApp News
Abdul 2026-11-16 16:33:21
Good to see, Silji. well done.
ആൻസി സാജൻ 2026-11-16 16:46:30
അഭിനന്ദനങ്ങൾ സിൽജി... 👏🏻👏🏻👏🏻👏🏻👏🏻
Sudhir Panikkaveetil 2026-11-16 21:41:54
അഭിനന്ദനങ്ങൾ ആശംസകൾ ശ്രീമതി സിൽജി തോമസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക