
ജോണിക്കുട്ടിയോട് മുത്തച്ഛൻ രാവിലെത്തന്നെ ചില കണക്കുകളും ചോദ്യങ്ങളും ചോദിക്കാൻ തുടങ്ങി
കുസൃതി പയ്യനായ ജോണിക്കുട്ടി എല്ലാ കാര്യങ്ങൾക്കും വളരെയധികം രസകരമായിട്ടാണ് ഉത്തരം പറയുന്നത്
അത് കേൾക്കാൻ കൂടി വേണ്ടിയിട്ടാണ് മുത്തച്ഛൻറെ ചോദ്യങ്ങൾ
ഇന്നത്തെ ചോദ്യം ഒന്ന് കേട്ട് നോക്കൂ .....
ജോണിക്കുട്ടി, ജോണിക്കുട്ടി, ഈ തലച്ചോർ ഉള്ളിലും തല പുറത്തുമായിരിക്കാൻ കാരണമെന്താണ്?
മുത്തച്ഛാ, തലച്ചോറ് പുറത്തായാൽ അത് നായ നക്കി തിന്നില്ലേ? അതുകൊണ്ടാ തലച്ചോറിനു മുകളിൽ ഒരു മരത്തല കൂടി ഫിറ്റ് ചെയ്തിരിക്കുന്നത്.....