Image

കൈകസി, ഗംഗയും നാഗവല്ലിയുമല്ല! (വിജയ് സി. എച്ച്)

Published on 16 November, 2026
കൈകസി, ഗംഗയും നാഗവല്ലിയുമല്ല! (വിജയ് സി. എച്ച്)

കൈകസി, ഗംഗയ്ക്കും നാഗവല്ലിയ്ക്കും ശേഷം! നിതേഷ് തിവാരിയുടെ 'രാമായണ'യിൽ ശോഭനയുടേത് ചെറിയൊരു റോൾ ആണെങ്കിലും, അവർ ജീവൻ നൽകുന്ന കൈകസി ഇതിഹാസത്തിൽ വളരെ പ്രമുഖയായൊരു വ്യക്തിത്വമാണ്! 

രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ, ശൂർപ്പനഖ എന്നിവരുടെ മാതാവ് എന്നതിലുപരി, ഐതിഹാസിക രാജ്യമായ ലങ്കയ്ക്ക് പുനഃസ്ഥാപനം നടത്തിയത് യുവരാജ്ഞി കൈകസി ആയിരുന്നു എന്നതാണ് യാഥാർത്ഥ്യം. നിർഭാഗ്യവശാൽ നാം വിസ്മരിച്ചുപോയ, എന്നാൽ ഏറെ ആദരണീയ ആയിരുന്നൊരു ആദർശ മാതൃക തന്നെയാണ് കൈകസി. 

നാം നാട്ടുവർത്തമാനങ്ങളിൽ ഇടയ്ക്കു പറയാറുണ്ട്, "പൊതുവേ ആൾ ഗംഗയാണ്, പക്ഷേ ചിലപ്പോൾ പെട്ടെന്ന് നാഗവല്ലിയായി മാറും" എന്ന്! ഗംഗയിൽ നിന്നു നാഗവല്ലിയാകുന്നതിൽ കാണിച്ച അഭിനയ മികവിന് രാജ്യം ശോഭനയെ ദേശീയ പുരസ്കാരം നൽകി ആദരിച്ചപ്പോൾ, നാം അഭിനേത്രിക്കു ചാർത്തി നൽകിയതാണ് വിഖ്യാതമായ ഈ ഭാഷാപ്രയോഗം. 

ഇനിയിപ്പോൾ, ഗംഗയുമല്ല, നാഗവല്ലിയുമല്ല, യാഥാർത്ഥത്തിൽ പുത്രനെ 'സ്ത്രീ ചിത്തൻ' രീതിയിൽ വളർത്തിയ മാതാവാണ് കൈകസി എന്നു തിരുത്തി പറയേണ്ടി വരുമോ! 
 

കൈകസി, ഗംഗയും നാഗവല്ലിയുമല്ല! (വിജയ് സി. എച്ച്)
കൈകസി, ഗംഗയും നാഗവല്ലിയുമല്ല! (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക