Image

കുറച്ച് നാളായി എനിക്കും ഒൾഗക്കും വട്ടായിരുന്നു ( ഇറ്റലിയിൽ : മിനി ആന്റണി )

Published on 15 November, 2026
കുറച്ച് നാളായി എനിക്കും ഒൾഗക്കും വട്ടായിരുന്നു ( ഇറ്റലിയിൽ : മിനി ആന്റണി )

കുറച്ച് നാളായി എനിക്കും ഒൾഗക്കും വട്ടായിരുന്നു. ഇവിടെ കാലാവസ്ഥ മാറുന്ന സമയത്തിത് പതിവാ.  രണ്ടാൾക്കും അമിതോത്കണ്ഠ. ഒൾഗ അലറുന്നു . ഞാൻ മിണ്ടാതിരിക്കുന്നു.  അതോണ്ടിങ്ങനെ ബാലൻസ് ചെയ്ത് പോയി.

ഇന്നലെ ഞാനൊരു കാരറ്റ് കെയ്ക്കുണ്ടാക്കി ഒൾഗക്ക് കൊടുത്തു.  " ഓ.... മാർവല്ല്യേസോ ..... പെർകെ ആയ് ഫാത്തോ പ്രീമ...."

ഉഗ്രൻ . നിനക്കിത് നേരത്തേ ഉണ്ടാക്കി കൂടാരുന്നോ എന്ന കോംപ്ലിമെൻ്റ് കിട്ടി.  ഞാൻ സന്തോഷിച്ചു.

ഇന്നിപ്പോ രാവിലെ പതിനൊന്ന് മണി.  എണീറ്റ് വരുമ്പോ എന്തേലും തിന്നാൻ കൊടുത്തില്ലെങ്കി ഒൾഗ എന്നെ തിന്നും.

" പ്രെന്തി കൊൽക്കോസ ...."

എന്തേലും എടുക്കാൻ പറഞ്ഞപ്പോ ഞാൻ മ്മടെ കേയ്ക്കെടുത്ത് കൊടുത്തു.

നന്നായിണ്ടല്ലോ.  ഇതാരാ കൊണ്ടെന്നത് ? ഒൾഗ ചോദിച്ചു.

നൊണ്ണ ഇത് ഞാനിന്നലെ ഉണ്ടാക്കിതല്ലേ ? നീ മറന്നോ...!

"നോണെ വേറോ ...... നോണേ...." ( അത് ശരിയല്ല .  നീ നൊണ പറയാണെന്ന് )

എൻ്റെ മോള് കൊണ്ടെന്ന് വച്ചതാ. നീയിതില് തൊട്ട് പോകരുതെന്ന്. 

എന്തൊരക്രമം ....
ഉണ്ടാക്വ.. 

ഞാനാരായി....... എൻ്റെ അൾഷിമേഴ്സ് പുണ്യാളാ.... നമോ നമ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക