Image

ഡോ ടി വൽസൻ എബ്രഹാമിന്റെ സംസ്കാരം ഡിസംബർ 5ന് കാലിഫോണിയയിൽ

Published on 14 November, 2026
ഡോ ടി വൽസൻ എബ്രഹാമിന്റെ സംസ്കാരം ഡിസംബർ 5ന് കാലിഫോണിയയിൽ

ചിക്കാഗോ:  ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാമിന്റെ (74) സംസ്കാരം ഡിസംബർ 6 ന് കാലിഫോർണിയായിൽ നടക്കും. രോഗബാധിതനായതിനെ  തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം നവംബർ 4 ബുധനാഴ്ച വൈകീട്ടാണ് അന്തരിച്ചത്.

ഐപിസി സ്ഥാപക നേതാക്കളിൽ ഒരാളായ പാസ്റ്റർ കെ.ഇ. ഏബ്രഹാമിന്റെ കൊച്ചുമകനും പാസ്റ്റർ ടി.എസ്. ഏബ്രഹാമിന്റെയും മേരി ഏബ്രഹാമിന്റെയും മകനുമാണ്.

ഇന്ത്യ ഗോസ്പൽ ഔട്ട്‌റീച്ച് സ്ഥാപകനും പ്രസിഡന്റുമായ അദ്ദേഹം ഇന്ത്യ ബൈബിൾ കോളജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1984 മുതൽ ഇന്ത്യയിലുടനീളം സഭാ സ്ഥാപനത്തിനും മിഷനറിമാരുടെയും സഭാ നേതാക്കളുടെയും പരിശീലനത്തിനും നേതൃത്വം നൽകി.

2006 മുതൽ 2013 വരെ ഐപിസി ജനറൽ സെക്രട്ടറിയായും 2019 മുതൽ ജനറൽ പ്രസിഡന്റായും പ്രവർത്തിച്ചു. അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമാണ്. 1982-ൽ ഭാര്യ ലാലി ഏബ്രഹാമിനൊപ്പം തെക്കൻ കാലിഫോർണിയയിൽ പ്രാർഥനാ കൂട്ടായ്മകൾക്ക് തുടക്കം കുറിച്ചിരുന്നു.

മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. കുമ്പനാട് കൺവൻഷനുകളിലൂടെയും അന്തർദേശീയതലത്തിൽ വിവിധ വേദികളിൽ ഇംഗ്ലീഷ് പ്രസംഗങ്ങളിലൂടെയും ഒരു തലമുറയെ തന്നെ അദ്ദേഹം ഏറെ സ്വാധീനിച്ചിരുന്നു.

ഭാര്യ: ലാലി ഏബ്രഹാം. മക്കൾ : സ്നേഹ, ആൻ, സന്തോഷ് , ആഷ (എല്ലാവരും യുഎസ്എ).

സഹോദരിമാർ: ആനി ജേക്കബ് , സ്റ്റാർല ലൂക്ക് (കുമ്പനാട്), ഷേർലി ചാക്കോ (യുഎസ്എ).

വാർത്ത: കുര്യൻ ഫിലിപ്പ്  

Join WhatsApp News
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-14 05:04:36
💥🔥അയ്യോ, ഒരു മാസമായിട്ട് വച്ചോണ്ടിരിക്കുകയായിരുന്നോ???? 🫣🫣🫣🫣. സാധാരണ ക്രിസ്തിയാനികൾ ഏശുവിന്റെ കാലത്തൊക്കെ നേരത്തോടു നേരം കഴിഞ്ഞാൽ പിന്നെ എവിടേലുമൊക്കെ കൊണ്ടു കുഴിച്ചിടുമായിരുന്നു, കിഴക്കോട്ട് ദർശനമായിട്ട്. ഇതിപ്പം സയൻസിന്റെ കണ്ടുപിടിത്തങ്ങൾ കൊണ്ട് ഇവർക്കൊക്കെ എന്തും ആകാമല്ലോ. 🤔‼️ ഇവർ- eating the Fruits of SCIENCE & cutting it's Roots - ടീമുകളാണ്. ✳️റെജീസ്
George Mathew 2026-11-14 15:06:29
Georgekutty Omalloor. I firmly believe that the family’s decision to lay Pastor Valson Abraham to rest in California is a wise and divinely guided one. My foremost reason is that his beloved wife and children are settled in the United States, and they are the ones who will continue to live with his absence and feel the deepest pain of his loss. While many others may share in the grief today, their sorrow will gradually become less personal with the passage of time. For his immediate family, however, the loss is permanent and deeply personal. I also believe there is no reason for the family to provide further ammunition to those who have been critical of him. Ultimately, our lives and our deeds are in the hands of God, who alone is the righteous judge and who will reward each person according to His wisdom and grace. My heartfelt condolences and prayers go out to his beloved wife, children, and all the members of the family. May the Lord surround them with His comfort, strengthen them in this difficult time, and grant them the peace that surpasses all understanding. May they find comfort in the blessed hope we have in Christ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക