Image

ഇന്ത്യയിൽ ഇടപെടാൻ യുഎസ് കമ്മീഷന് അധികാരമില്ലെന്ന് ഓർമിപ്പിച്ചു അംബാസഡർ ക്വത്ര (പിപിഎം)

Published on 14 November, 2026
 ഇന്ത്യയിൽ ഇടപെടാൻ യുഎസ് കമ്മീഷന് അധികാരമില്ലെന്ന് ഓർമിപ്പിച്ചു അംബാസഡർ ക്വത്ര (പിപിഎം)

ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ കുറിച്ചു സംസാരിക്കാൻ യുഎസ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മീഷന് (യുഎസ് സി ഐ ആർ എഫ്) അധികാരമില്ലെന്നു യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വത്ര വ്യക്തമാക്കി.

ഷർജീൽ ഇമാം എന്ന വിദ്യാർഥി നേതാവിനെ ജയിലിൽ അടച്ചത് ഇന്ത്യ നടത്തിയ മതസ്വാന്തന്ത്ര്യ ലംഘനമാണെന്നു കമ്മീഷൻ അഭിപ്രായപ്പെട്ടതിനോടു എക്‌സിൽ പ്രതികരിക്കയായിരുന്നു ക്വത്ര. കമ്മീഷൻ എപ്പോഴും പക്ഷം പിടിച്ചാണ് സംസാരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. "മഞ്ഞപ്പിത്തക്കാരന്റെ കാഴ്ചയാണ് അവർക്ക്. ഇന്ത്യയ്‌ക്കു മതസ്വാതന്ത്ര്യം നടപ്പാക്കാനുള്ള പ്രതിബദ്ധതയുണ്ട്. എല്ലാ മതങ്ങൾക്കും തുല്യ അവകാശങ്ങൾ നൽകുന്ന രാജ്യമാണ് ഇന്ത്യ.

"കമ്മീഷൻ എടുത്ത സ്വാതന്ത്ര്യം തന്നെ ഉപയോഗിച്ചു ഒരു ഉപദേശം: നിങ്ങളുടെ സ്വന്തം മുൻവിധികൾ മാറ്റിവച്ചു മറ്റുള്ളവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് നിർത്തി വയ്ക്കുക."

ഇമാം മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചതിനാണ് അദ്ദേഹത്തെ ജയിലിൽ അടച്ചതെന്ന് കമ്മീഷൻ പറഞ്ഞിരുന്നു. 2109ൽ പൗരാവകാശ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിനാണ് അന്നു വിദ്യാർഥി നേതാവായിരുന്ന ഇമാമിനെ അറസ്റ്റ് ചെയ്തത്. സാമുദായിക കലാപം ഉണ്ടാക്കുന്ന പ്രസംഗം നടത്തി എന്ന കുറ്റം ചുമത്തിയിരുന്നു. 2020 ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ കുറ്റവും ഇമാമിന്റെ മേൽ വന്നു.

Indian envoy Kwatra slams USCIRF over Sharjeel Imam remarks

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക