Image

1-ാമത് ക്‌നാനായ അന്താരാഷ്ട്ര വടംവലി മത്സരം 2027 ജനുവരി 17 ന് കരിങ്കുന്നത്ത്

Published on 14 November, 2026
1-ാമത് ക്‌നാനായ അന്താരാഷ്ട്ര വടംവലി മത്സരം 2027 ജനുവരി 17 ന് കരിങ്കുന്നത്ത്

കരിങ്കുന്നം കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻസ് ക്‌നാനായ കത്തോലിക്ക പള്ളി 2027 ജനുവരിയിലെ തിരുനാൾ പ്രസുദേന്തിമാരും, കരിങ്കുന്നം സോഷ്യൽ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന 1-ാമത്‌ ക്‌നാനായ അന്താരാഷ്ട്ര വടംവലി മത്സരം 2027 ജനു വരി 17 ന് കരിങ്കുന്നത്ത് വെച്ച് നടത്തപ്പെടുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി ടീമുകൾ പങ്കെടുക്കുന്നു.

570 കിലോഗ്രാം ഭാര വിഭാഗത്തിലുള്ള മത്സരങ്ങൾ നടക്കുന്നത് കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ്ഈ  മത്സരങ്ങൾ നിയന്ത്രിക്കുന്നത് തൊമ്മനും മക്കളും ടീമാണ്.

ഈ മത്സരത്തിന്റെ പ്ലാറ്റിനം സ്പോൺസർ ആയി വന്നിരിക്കുന്നത് കരിങ്കുന്നം നിവാസിയും ചിക്കാഗോയിലെ സ്ഥിര താമസക്കാരനുമായ ശ്രീ സജി മുല്ലപ്പള്ളിൽ ആണ്. അദ്ദേഹം ചിക്കാഗോയിലെ ഒരു ലീഡിങ് ബിസിനസ്സ്‌കാരനും, അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകനും, ചിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റ് ഇൻ്റർനാഷണൽ വടംവലി മത്സരത്തിൻറെ ദാരവാഹിയുമാണ്.

ഈ ടൂർണമെന്റ്റിൻ്റെ മെഗാ സ്പോൺസർ ആയി വന്നിരിക്കുന്നത് ശ്രീ ഷിബു ജോസഫ് മുളയാനിക്കുന്നേൽ ആണ്. അദ്ദേഹം മുൻ കരിങ്കുന്നം ഡിവിഷൻ ബ്ലോക്ക്‌മെമ്പറും ഇപ്പോൾ ചിക്കാഗോയിലെ ക്‌നാനായ കാത്തോലിക് സൊസൈറ്റിയുടെ (KCS) നിയുക്ത പ്രസിഡന്റുമാണ്.

ഒന്നാം സമ്മാനമായ 100,001/ രൂപയും, സൈമൺ കൈതക്കത്തൊട്ടിയിൽ മെമ്മോറിയൽ ട്രോഫിയും സ്പോൺസർ ചെയ്ത‌ിരിക്കുന്നത് ഷിക്കാഗോയിലെ ബിസിനസ്‌കാരനും ചിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ മുൻ പ്രസിഡന്റുമായ ശ്രീ ബിനു കൈതക്കതൊട്ടിയിലും കുടുംബവുമാണ്.

രണ്ടാം സമ്മാനമായ 75,001/ രൂപയും കൂവപ്ലാക്കൽ K.J. പോത്തൻ & മാർഗ്ഗരീത്ത മെമ്മോറിയൽ ട്രോഫിയും സ്പോൺസർ ചെയ്‌തിരിക്കുന്നത് സൗദിയിൽ ബിസിനസ്‌കാരനും കരിങ്കുന്നത്തെ പ്രധാന ക്ലബ്ബായ ചാരിറ്റിബിൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകൻ ശ്രീ ഷാജി കൂവപ്ലാക്കലും കുടുംബവുമാണ്.

മൂന്നാം സമ്മാനമായ 50,001/ രൂപയും മാത്യു & ഏലിയാമ്മ കുഴിപറമ്പിൽ മെമ്മോറിയൽ ട്രോഫിയും സ്പോൺസർ ചെയ്തിരിക്കുന്നത് അമേരിക്കയിലെ മറ്റൊരു ലീഡിങ് ക്ലബ്ബായ ചിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബിൻറെ മുൻ പ്രസിഡന്റും ചിക്കാഗോയിലെ സോഷ്യൽ വർക്കറുമായ ശ്രീ സോയി കുഴിപറമ്പിലും കുടുംബവുമാണ്.
നാലാം സമ്മാനമായ 25,001/ രൂപയും റ്റി.എം. സിറിയക് തട്ടാമറ്റത്തിൽ മെമ്മോറിയൽ ട്രോഫിയും സ്പോൺസർ ചെയ്തിരിക്കുന്നത് യു.കെ യിൽ സ്ഥിര താമസക്കാരനും കരിങ്കുന്നം ചാരിറ്റിബിൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനുമായ ശ്രീ സജി തട്ടാമറ്റത്തിലും കുടുംബവുമാണ്.

MVP - ജോൺ & അന്നക്കുട്ടി ആലപ്പാട്ട് മെമ്മോറിയൽ ട്രോഫി സ്പോൺസർ ചെയ്‌തിരിക്കുന്നത് ആലപ്പാട്ട് കുടുംബമാണ്

ബെസ്റ്റ് front നെ സ്പോൺസർ ചെയ്തിരിക്കുന്നത് കരിങ്കുന്നം സോഷ്യൽ ക്ലബ്ബിൻ്റെ സ്ഥാപക നേതാവും ഇപ്പോൾ ഹുസ്റ്റണിൽ സ്ഥിര താമസക്കാരനായ ശ്രീ ജെയിംസ് വടക്കേക്കരയും കുടുംബവുമാണ്.

ഈ ടൂർണമെൻ്റിൻ്റെ കോർട്ട് സ്പോൺസർ ചെയ്‌തിരിക്കുന്നത് കരിങ്കുന്നം നിവാസികളും ചിക്കാഗോയിൽ സ്ഥിര താമസക്കാരുമായ ശ്രീ ജെസ്സസ്മോൻ പുറമഠടവും ജിതിൻ കാരുപ്ലാക്കലും കുടുംബവുമാണ്.
ഈ ടൂർണമെന്റിലെ ബെസ്റ്റ് പ്രേക്ഷകനുള്ള അവാർഡ് സ്പോൺസർ ചെയ്‌തിരിക്കുന്നത് അമേരിക്കയിലെ താമ്പായിലെ സ്ഥിര താമസക്കാരനായ ശ്രീ സാനു കളപ്പുരയിലും കുടുംബവുമാണ്.

ഇത് കൂടാതെ ഈ ടൂർണമെൻ്റിൻ്റെ വിജയത്തിനായി സാമ്പത്തികമായും അല്ലാതെയും സഹായങ്ങളുമായി നിരവധി ആളുകൾ രംഗത്ത് വന്നിട്ടുണ്ട്. കരിങ്കുന്നത്തെ എല്ലാ ആളുകളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ഈ ടൂർണമെന്റ്റ് കരിങ്കുന്നം നിവാസികളുടെ ഐക്യവും ശക്തിയും വിളിച്ചോതുന്നു. ഈ വടംവലി മാമാങ്കത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക