Image

ഷാജി എണ്ണശ്ശേരിലിന്റെ 'ഫ്രൈഡേ ദ തേർട്ടീന്ത്'; പ്രീമിയർ ഷോ ന്യൂയോർക്കിൽ

ടി.എ. ചാലിയാർ Published on 13 November, 2026
ഷാജി എണ്ണശ്ശേരിലിന്റെ   'ഫ്രൈഡേ ദ തേർട്ടീന്ത്'; പ്രീമിയർ ഷോ ന്യൂയോർക്കിൽ

 

ഷാജി എണ്ണശ്ശേരിൽ നിർമ്മിക്കുന്ന  ഹ്രസ്വചിത്രം "ഫ്രൈഡേ ദ തേർട്ടീന്ത്" (Friday the Thirteenth) പ്രീമിയർ ഷോ ഈ മാസം ന്യൂയോർക്കിൽ അരങ്ങേറുന്നു.

"ഫ്രൈഡേ ദ തേർട്ടീന്ത്" വെറുമൊരു ഹ്രസ്വചിത്രമല്ല, പ്രവാസ ജീവിതത്തിന്റെ നൊമ്പരവും വിശ്വാസത്തിന്റെ വെളിച്ചവും ഒരുപോലെ പേറുന്ന ഒരു ജീവിതാഖ്യാനമാണിത്. അമേരിക്കൻ മണ്ണിൽ സ്വപ്നങ്ങൾ തേടിയലഞ്ഞ ഒരു മലയാളി കുടുംബത്തെ വിധി ജീവിതത്തിന്റെ ഒരു നാൽക്കവലയിൽ കൊണ്ടെത്തിക്കുന്നു. അവിടെ പ്രതീക്ഷയും ഭയവും, വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ ഏറ്റുമുട്ടുന്നു. തകർന്നു പോകുമോ അവരുടെ ജീവിതം, അതോ അവർ തിരിച്ചുവരുമോ? ഹൃദയത്തെ തൊട്ടുസ്പന്ദിക്കുന്ന, ജീവിതഗന്ധിയായ ഈ കഥ പ്രേക്ഷകരെ ചിന്തിപ്പിക്കും.

ന്യൂയോർക്കിന്റെയും ടെക്സസിന്റെയും മനോഹരമായ തെരുവുകളിലും ഭവനങ്ങളിലുമായി ചിത്രീകരിച്ച ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോസു ജിയോ ആണ്. കഥയും സംഭാഷണവും ബാബു പാറക്കൽ.

അഭിനേതാക്കൾ:
മാത്യു സാബു, കോശി തോമസ്, ജസ്റ്റിൻ ജോൺ, എബ്രഹാം തോമസ്, മഞ്ജു അരുൺ, റോയ് ഒഴുവത്ത്, ജിതിൽ ജോർജ്, ക്രിസ്റ്റൽ ജോർജ്, ബാബു ഉഴവൂർ, ഉഷാ ജോർജ്, ശോശാമ്മ ആൻഡ്രൂസ്, മറീന അനിൽ തോമസ്, ബിന്ദു ജോൺ വട്ടക്കളം, ജിഫി തടത്തിൽ, മോളി ബാബു, റോഷിൻ മാമ്മൻ.

ഇത് വെറുമൊരു സിനിമയല്ല; നമ്മളുടെയൊക്കെ അനുഭവകഥയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക