
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ (FOKANA - Federation of Kerala Associations in North America) 2028 - 2030 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പില്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രമുഖ പ്രവാസി മലയാളി സാമൂഹിക-സാംസ്കാരിക സംഘാടകനായ അപ്പുക്കുട്ടന് പിള്ള (അപ്പു പിള്ള) മത്സരിക്കുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സംഘടനാ വളര്‍ച്ചയ്ക്കും കലാ-സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണത്തിനുമായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, പ്രവാസി സംഘടനാ രംഗത്തെ പരിചയവും നേതൃത്വപരമായ പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ഫൊക്കാനയുടെ ആരംഭകാലം മുതല്‍ സംഘടനയുടെ വളര്‍ച്ചയില്‍ പങ്കാളിയായ അപ്പുക്കുട്ടന് പിള്ള, ഫൊക്കാനയുടെ പ്രഥമ കണ്വെന്ഷന് സംഘാടകരില്‍ ഒരാളായിരുന്നു. ഫൊക്കാനയുടെ ആരംഭകാലം മുതല്‍ അംഗമായും എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും മറ്റ് നിരവധി പദവികളിലും അസോസിയേറ്റ് ജോയിന്റ് സെക്രട്ടറിയായും അസോസിയേറ്റ് ട്രഷററായും സേവനമനുഷ്ഠിച്ച അദ്ദേഹം, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ നേതൃത്വം നല്കി. ന്യൂയോര്‍ക്കിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (KCA) സ്ഥാപക അംഗങ്ങളില്‍ ഒരാളായ അദ്ദേഹം നാലു പതിറ്റാണ്ടിലേറെയായി സംഘടനയില്‍ സജീവമാണ്. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA), വേള്‍ഡ് മലയാളി കൗണ്‍സില്‍, മലയാളി അസോസിയേഷന് തുടങ്ങി നിരവധി പ്രവാസി സംഘടനകളിലും വിവിധ നേതൃത്വപരമായ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങളില്‍ തുടര്‍ച്ചയായി അരനൂറ്റാണ്ടോളം മാവേലിയുടെ വേഷം അണിഞ്ഞ് ശ്രദ്ധേയനായ അപ്പുക്കുട്ടന് പിള്ള, ഈ രംഗത്തെ വ്യത്യസ്തമായ പ്രവര്‍ത്തനത്തിലൂടെ ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട്. ചെറുപ്പം മുതല്‍ നാടകത്തിലും അഭിനയത്തിലും താല്പര്യം പുലര്‍ത്തിയ അദ്ദേഹം എന്‍. എന്‍. പിള്ളയുടെ 'ഗറില്ല' ഉള്‍പ്പെടെയുള്ള നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'അവര്‍ക്കൊപ്പം' എന്ന അമേരിക്കന്‍ മലയാളി സിനിമയിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം, 'മുല്ലമൊട്ടും മുന്തിരിച്ചാറും', 'സ്വര്‍ണം', 'കാഞ്ചിപുരത്തെ കല്യാണം' എന്നീ സിനിമകളുടെ നിര്‍മ്മാണത്തിലും പങ്കാളിയായി. കലാരംഗത്തെ ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സാംസ്കാരിക താല്പര്യത്തിന്റെയും മലയാളത്തോടുള്ള അടുപ്പത്തിന്റെയും പ്രതിഫലനമാണ്.
പ്രവാസി മലയാളികളുടെ പുതുതലമുറയ്ക്ക് കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'ഫ്രണ്ട്സ് ഓഫ് കേരള' എന്ന ചെണ്ടമേള ഗ്രൂപ്പും അദ്ദേഹം രൂപീകരിച്ചു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ചെണ്ടമേള പരിശീലനം നല്‍കുന്നതിലൂടെ കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. യു.എസ്. പോസ്റ്റല്‍ സര്‍വീസില്‍ 32 വര്‍ഷത്തെ സേവനത്തിനുശേഷം ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച അപ്പുക്കുട്ടന് പിള്ള, തുടര്‍ന്നും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുകയാണ്.
സംഘടനാ പ്രവര്‍ത്തനങ്ങളിലെ ദീര്‍ഘകാല പരിചയം, കലാ-സാംസ്കാരിക രംഗത്തെ സംഭാവനകള്‍, വിവിധ പ്രവാസി സംഘടനകളുമായുള്ള ബന്ധം എന്നിവയാണ് അപ്പുക്കുട്ടന് പിള്ളയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സവിശേഷതകള്‍. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഐക്യവും സംഘടനാ വളര്‍ച്ചയും സാംസ്കാരിക പൈതൃക സംരക്ഷണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിലൂടെ സംഘടനാ രംഗത്ത് കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്.
ഫൊക്കാനയുടെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനായി തുടരുന്ന അപ്പു പിളള ഫൊക്കാന ടുഡേ , ഫൊക്കാന സൂവനീര്‍ എന്നിവയുടെ പരസ്യ വിഭാഗങ്ങളില്‍ മികച്ച സേവനം കാഴ്ച വെച്ചിട്ടുണ്ട്. ഒരു ഒരു സംഘടനയുടെ വളര്‍ച്ചയ്ക്ക് ഒപ്പം തനിക്കാവുന്ന സഹായങ്ങള്‍ ചെയ്യുകയും ആ സംഘടനയെ വളര്‍ത്തുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് അപ്പു പിള്ള പറഞ്ഞു. 2026 - 2028 കാലയളവില്‍ അസ്സോസിയേറ്റ് ട്രഷറര്‍ ആയി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കേരളാ കണ്‍വന്‍ഷന്റെ വിജയത്തിനായുളള പ്രവര്‍ത്തനത്തിലാണിപ്പോള്‍.