Image

മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

Published on 13 November, 2026
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

കൊച്ചി: കോട്ടയം മണര്‍കാട് സെന്റ്‌മേരീസ് പളളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി. ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മണര്‍കാട് പള്ളിയിലോ, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മറ്റ് പള്ളികളിലോ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

മണര്‍കാട് പള്ളിയിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നാണ് വാദം. കോടതി വിധി ലംഘിച്ച് കുര്‍ബാന നടത്തുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും ഇതിന് അനുവദിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു.

1934ലെ മലങ്കരസഭയുടെ ഭരണഘടന അനുസരിക്കുന്നവര്‍ക്ക് മാത്രമേ സഭയുടെ പള്ളികളില്‍ കുര്‍ബാന അര്‍പ്പിക്കാവൂ എന്നാണ് കോടതി വിധിയെന്നും ഇത് നിലനില്‍ക്കെ പള്ളികളില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നത്

കോടതി വിധിയുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരനായ വിവി മാത്യൂസിന്റെ വാദം. എക്‌സ് മിസലേനിയസ് വിസയിലാണ് വിദേശ പൗരനായ പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ എത്തിയതെന്നും ഇത്തരം സന്ദര്‍ശനങ്ങളില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇത് വിസാ ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. 

Join WhatsApp News
andrew 2026-11-13 21:52:25
1934 ഭരണഘടന അനുസരിച്ച് മലങ്കരയിൽ ചടങ്ങുകൾ നടത്താൻ പാത്രിയർക്കീസിനു കാതോലിക്കോസിന്റെ അനുവാദം ആവശ്യമുണ്ടോ? അനുവാദം വേണം എന്നു തന്നേയാണു 1934 പറയുന്നത്‌! അതെ, 1934-ലെ മലങ്കര സഭാ ഭരണഘടനയും ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികളും അനുസരിച്ച്, അന്ത്യോഖ്യാ പാത്രിയർക്കീസിന് മലങ്കര സഭയിൽ ഔദ്യോഗിക ചടങ്ങുകളോ ശുശ്രൂഷകളോ നടത്താൻ കാതോലിക്കോസിന്റെയും മലങ്കര സഭയുടെയും സഹകരണവും (Co-operation) അനുവാദവും ആവശ്യമാണ് എന്നു തന്നേയാണു പാത്രിയർക്കാ വിഭാഗംകൂടി അംഗീകരിച്ചതായി കോടതിയിൽ സത്യവാങ്മൂലങ്ങൾ നൽകിയതായ 1997-ൽ ഭേദഗതി ചെയ്തതായ ഭരണഘടന പറയുന്നത്‌. സൂപ്രീം കോടതിയുടെ 1995-ലെ വിധിക്കു ശേഷം 1934 ഭരണഘടനക്ക്‌ പ്രാതിനിദ്ധ്യ സ്വഭാവം ഇല്ലെന്നു പറഞ്ഞു ഭേദഗതി സുപ്രീം കോടതിയിൽ ആവശ്യപെട്ടത്‌ യാക്കോബ്യരാണ്‌. അന്ന് അവർ ആവശ്യപ്പട്ടത്‌ അനുസരിച്ച്‌, സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം 1934-ന്റെ 45-ഉം 71-ഉം ക്ലോസുകൾ ഭേദഗതി ചെയ്തു. ഏന്നിട്ട്‌ തങ്ങൾ മലങ്കര ഓർത്തൊഡോക്സ്‌ സുറിയാനി സഭയുടെ അവിഭാജ്യ ഘടകമാണെന്നും 1934 ഭരണഘടന അംഗീകരിക്കുന്നുവെന്നും കോടതിയിൽ ഒപ്പിട്ടു സത്യവാങ്മൂലങ്ങൾ (ഒന്നല്ല ഒമ്പതെണ്ണം) നകിയത്‌ ആരായിരുന്നു? യാക്കോബായിലെ മെത്രാന്മാരല്ലേ? കാണുക: https://www.facebook.com/100018921180487/posts/1203702400270455/?mibextid=wwXIfr ഭരണഘടനയ്ക്ക് വിരുദ്ധമായി ഏകപക്ഷീയമായി മലങ്കരയിൽ ചടങ്ങുകൾ നടത്താനോ അധികാരം പ്രയോഗിക്കാനോ പാത്രിയർക്കീസിന് സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട പ്രധാന വസ്തുതകൾ താഴെ പറയുന്നവയാണ്: cont.in #2
andrew 2026-11-13 21:53:56
#2- ഭരണഘടനാ വ്യവസ്ഥകൾ: 1. കാതോലിക്കോസിന്റെ അധികാരങ്ങൾ (വകുപ്പ് 100): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭരണഘടന പ്രകാരം മേൽപ്പട്ടക്കാരെ വാഴിക്കുക, എപ്പിസ്കോപ്പൽ സുന്നഹദോസിൽ അധ്യക്ഷത വഹിക്കുക, വിശുദ്ധ മൂറോൻ കൂദാശ ചെയ്യുക, സഭാ ഭരണം നടത്തുക തുടങ്ങിയവ കാതോലിക്കോസിന്റെ അധികാരങ്ങളാണ്. 2. പാത്രിയർക്കീസിനുള്ള മലങ്കര സഭയിലെ സ്ഥാനം (വകുപ്പ് 101): മലങ്കരയിലെ കാതോലിക്കോസിന്റെ സഹകരണത്തോടുകൂടി കാനോനികമായി വാഴിക്കപ്പെടുന്ന പാത്രിയർക്കീസിനെയാണ് മലങ്കര സഭ അംഗീകരിക്കുന്നത്. ഭരണഘടനയിൽ പാത്രിയർക്കീസിന് സമാന്തര ഭരണാധികാരങ്ങളോ നേരിട്ടുള്ള ഇടപെടൽ അധികാരങ്ങളോ നൽകിയിട്ടില്ല. 3. ഇടവകകളിൽ പാത്രിയർക്കീസിനുള്ള അധികാരം: ഓരോ ഇടവക പള്ളിയും അതത് ഭദ്രാസന മെത്രാപ്പോലീത്തയുടെയും മലങ്കര മെത്രാപ്പോലീത്തയുടെയും (കാതോലിക്കോസ്) കീഴിലാണ് വരുന്നത്. സുപ്രീം കോടതി വിധികളിലെ വ്യക്തത: 1. 1995-ലെ സുപ്രീം കോടതി വിധി: 1934 ഭരണഘടനയെ അതിലംഘിച്ചുകൊണ്ട് ഒരു പാത്രിയർക്കീസിനോ മെത്രാനോ മലങ്കര സഭയിൽ യാതൊരു അധികാരവും പ്രയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധി വ്യക്തമാക്കുന്നു. കാതോലിക്കോസിന്റെ സഹകരണത്തോടെയും ഭരണഘടനയ്ക്ക് വിധേയമായും മാത്രമേ പാത്രിയർക്കീസിന് മലങ്കരയിൽ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. 2. 2017-ലെ സുപ്രീം കോടതി വിധി: മലങ്കര സഭയിലെ എല്ലാ പള്ളികളും 1934 ഭരണഘടന അനുസരിച്ച് മാത്രമേ ഭരിക്കപ്പെടാവൂ എന്നും, പാത്രിയർക്കീസിന്റെ ആത്മീയ അധികാരം പോലും ഭരണഘടനാപരമായ പരിധികൾക്ക് എന്നും വിധേയമാണെന്നും കോടതി ആവർത്തിച്ചു. ചുരുക്കത്തിൽ, മലങ്കര സഭയുടെ 1934 ഭരണഘടന പ്രകാരം, സഭാ തലവനായ കാതോലിക്കോസിന്റെയും ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്തയുടെയും സമ്മതമില്ലാതെ പാത്രിയർക്കീസിന് മലങ്കര സഭയിലെ പള്ളികളിൽ ചടങ്ങുകൾ നടത്താൻ കഴിയില്ല. സുപ്രീം കോടതി അംഗീകരിച്ച മലങ്കര സഭയുടെ 1934-ലെ ഭരണഘടനയെ അംഗീകരിക്കാതെ, പരിശുദ്ധ പാത്രിയർക്കീസ്‌ മലങ്കരയിൽ നടത്തുന്ന ഏതു പ്രവൃത്തിയും നിയമ നിഷേധമാകുന്നു. 1995-ലെ വിധി മുതൽ പാത്രിയർക്കീസ്‌ വിധികൾ അനുസരിക്കുന്നില്ലെന്നും നിയമലംഘനം നടത്തിയിട്ടുണ്ടെന്നും 2017-ലെ വിധിയിൽ സുപ്രീം കോടതി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്‌. വിധി കാണുക: cont in#3
andrew 2026-11-13 21:55:15
#3- (xi) This Court has held in 1995 that the unilateral exercise of such power by the Patriarch was illegal. The said decision has also been violated. It was only in the alternative this Court held in the 1995 judgment that even if he has such power, he could not have exercised the same unilaterally which we have explained in this judgment. (xix) The authority of Patriarch had never extended to the government of temporalities of the Churches. By questioning the action of the Patriarch and his undue interference in the administration of Churches in violation of the 1995 judgment, it cannot be said that the Catholicos faction is guilty of repudiating the spiritual supremacy of the Patriarch. അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ മലങ്കരയിലെ ഈ അനധികൃത കൈകടത്തൽ 1995-ലെ സുപ്രീം കോടതിയുടെ വിധിക്കു ശേഷവും തുടർന്നു കൊണ്ടേയിരിക്കുന്നു. അതു ഇപ്പോഴും തുടരുന്നു. 2017 വിധി വീണ്ടും പറയുന്നു (vi) Full effect has to be given to the finding that the spiritual power of the Patriarch has reached to a vanishing point. Consequently, he cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment has to be made as per the power conferred under the 1934 Constitution on the concerned Diocese, Metropolitan etc. ഒരു ശെമ്മാശനേപ്പോലും വാഴിക്കാൻ പറ്റില്ലെന്നു സാരം. (x) As per the historical background and the practices which have been noted, the Patriarch is not to exercise the power to appoint Vicar, Priests, Deacons, Prelates etc. Such powers are reserved to other authorities in the Church hierarchy. The Patriarch, thus, cannot be permitted to exercise the power in violation of the 1934 Constitution to create a parallel system of administration of Churches as done in 2002 and onwards. (xi) This Court has held in 1995 that the unilateral exercise of such power by the Patriarch was illegal. The said decision has also been violated. It was only in the alternative this Court held in the 1995 judgment that even if he has such power, he could not have exercised the same unilaterally which we have explained in this judgment. (xv) Udampadis do not provide for appointment of Vicar, Priests, Deacons, Prelates etc. Even otherwise once the 1934 Constitution has been adopted, the appointment of Vicar, Priests, Deacons, Prelates (high priests) etc. is to be as per the 1934 Constitution. It is not within the domain of the spiritual right of the Patriarch to appoint Vicar, Priests etc. The spiritual power also vests in the other functionaries of Malankara Church. “The spiritual power also vests in the other functionaries of Malankara Church.” വിശുദ്ധ മൂറോൻ കൂദാശയും വിശുദ്ധ കുബ്ബാനയുമൊക്കെ മലങ്കര സഭയുടെ മറ്റു പരിപാടികളിൽ ഉൾപ്പെടുന്നതാണ്‌. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 1934 ഭരണഘടന പ്രകാരം 100-ാം വകുപ്പിൽ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്: 1. മേല്പട്ടക്കാരെ വാഴിക്കുക. സഭയിലെ എപ്പിസ്കോപ്പമാരെയും മെത്രാപ്പോലീത്തമാരെയും വാഴിക്കാനുള്ള അധികാരം കാതോലിക്കായ്ക്കാണ്. 2. എപ്പിസ്ക്കോപ്പൽ സുന്നഹദോസിൽ അധ്യക്ഷ്യം വഹിക്കുക. സഭയുടെ പരമോന്നത സമിതിയായ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ യോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നത് കാതോലിക്കായാണ്. 3. സുന്നഹദോസ് നിശ്ചയങ്ങൾ നടപ്പിലാക്കുക. സുന്നഹദോസ് എടുക്കുന്ന തീരുമാനങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അവ നടപ്പിൽ വരുത്തുകയും ചെയ്യുന്നത് കാതോലിക്കായുടെ ചുമതലയാണ്. 4. സഭയുടെ ഭരണനിർവ്വഹണം നടത്തുക. എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ പ്രതിനിധി എന്ന നിലയിൽ സഭയുടെ പൊതുവായ ഭരണകാര്യങ്ങൾ നടത്താനുള്ള അധികാരം കാതോലിക്കായ്ക്കുണ്ട്. 5. വിശുദ്ധ മൂറോൻ കൂദാശ ചെയ്യുക. സഭയിലെ ഏറ്റവും പ്രധാനപ്പെട്ട കൂദാശകളിലൊന്നായ വിശുദ്ധ മൂറോൻ കൂദാശ ചെയ്യാനുള്ള അധികാരവും ഈ വകുപ്പ് പ്രകാരം കാതോലിക്കായ്ക്കാണ്. ഇതിലൊന്നും മലങ്കര സഭയുടെ ക്ഷണം ഇല്ലാതെ തലയിടാനോ കൈകടത്താനോ പാത്രിയർക്കീീന്‌ അധികാരം ഇല്ലാത്തതാകുന്നു. നിയമം ലംഘിച്ചു എന്ന് കോടതി കണ്ടെത്തി പരിശുദ്ധ പാത്രിയർക്കീസിനെ നാടു കടത്തണം എന്നൊരു ഉത്തരവുണ്ടായാൽ, അതിന്റെ ദൂഷ്യഫലം അല്ലെങ്കിൽ നാണക്കേടു സംഭവിക്കുന്നത്‌ ആർക്കാണ്‌? മലങ്കര സഭയ്ക്കോ പരിശുദ്ധ പാത്രിയർക്കീസിനോ? ആകമാനത്തിന്റെ മാനം മുഴുവൻ അപ്പാടെ അവിടെ തീരില്ലേ? അതുകൊണ്ടു പാത്രിയർക്കീസ്‌ ആണെങ്കിലും, വിവേകത്തോടുകൂടി കാര്യങ്ങളെ വിവേചിക്കാൻ ശ്രമിക്കുക. അതത്രെ ഇന്ന് സംസ്ഥാന മുഖ്യമന്ത്രി ബഹു. ശീ. വി. ഡി. സതീശനും മാസങ്ങൾക്കു മുമ്പ്‌ പ്രധാനമന്ത്രി ബഹു. ശ്രീ. നരേന്ദ്രമോഡിയും സുപ്രീം കോടതിയുടെ വിധിയെ മാനിച്ചു പരിശുദ്ധ സഭ ഒന്നാകുവാനും ഐക്യത്തൊടെ സമാധാനപൂർവ്വം മുന്നേറുവാനും നിർദ്ദേശിച്ചത്‌. നിയമപരമായി അവർ നിസഹായരാണെന്നു സാരം! "ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തു ഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തു ഭാഗത്തും ഇരിക്കുന്നു." (സഭാപ്രസംഗി 10:2) "ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; ഭോഷന്മാരുടെ കൂട്ടാളിയോ നാശം അനുഭവിക്കും." (സദൃശവാക്യങ്ങൾ 13:20)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക