Image

'കാറ്റി'നൊപ്പം (KAT) യുവനിര അണിനിരക്കുന്നു

Published on 13 November, 2026
'കാറ്റി'നൊപ്പം (KAT) യുവനിര അണിനിരക്കുന്നു

ടെക്സസ്: കേരള അസോസിയേഷൻ ഓഫ് ടെക്സസിന്റെ വിവിധ കമ്മറ്റി ഫോറങ്ങളിലേക്ക് യുവതീ യുവാക്കൾ അണിനിരക്കുന്നു. കേരളീയ സംസ്കാരത്തിന്റെയും കൂട്ടായ്മയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശമുയർത്തി പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് ടെക്സസിന്റെ (KAT) പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ ടെക്സസിലെ യുവതീ യുവാക്കൾ ആവേശത്തോടെ രംഗത്തിറങ്ങുന്നു.

സംഘടനയുടെ വിവിധ പ്രവർത്തനമേഖലകളെ കൂടുതൽ സജീവവും ചലനാത്മകവുമാക്കുന്നതിന്റെ ഭാഗമായി വിവിധ കമ്മിറ്റികളിൽ യുവതലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.

കായിക വിഭാഗം (Sports) • സന്ദീപ് ഫ്രാൻസിസ് – ചെയർമാൻ • ടിജു മണ്ണിൽ വർഗീസ് – സബ് കോർഡിനേറ്റർ • ആഷ്‌ലിൻ ഷാം – സബ് കോർഡിനേറ്റർ

യുവജന വിഭാഗം (Youth) • കിരൺ സാബു – ചെയർമാൻ • അഞ്ജലി സ്റ്റാൻലി – കോ-ചെയർ • മനു എം. ഫിലിപ്പ് – സബ് കോർഡിനേറ്റർ

ആരോഗ്യ-സാമൂഹിക സേവന വിഭാഗം (Health & Community Outreach) • ജയ മാത്യു – ചെയർ • രാധാകൃഷ്ണൻ ശങ്കരകൈമൽ – സംഘടനാ സബ് കോർഡിനേറ്റർ • അബിൻ ടി. റോയ് – വോളണ്ടിയർ സബ് കോർഡിനേറ്റർ • സജി തോമസ് – സാമൂഹിക സേവന സബ് കോർഡിനേറ്റർ. സജി ജോർജ് - സീനിയർ ഫോറം സബ് കോർഡിനേറ്റർ.

പ്രാദേശിക ബന്ധ വിഭാഗം (Regional Relations) • അജിത് അക്കത്തറ – ചെയർമാൻ • ജോസ് ബാബു – ടെക്സസ് സ്റ്റേറ്റ് സബ് കോർഡിനേറ്റർ • നിവിത് മാത്യു – റീജിയണൽ സബ് കോർഡിനേറ്റർ • റെനിക് ടോം – മെട്രോപ്ലെക്സ് സബ് കോർഡിനേറ്റർ • ആഞ്ചല സ്കറിയ – റീജിയണൽ സബ് കോർഡിനേറ്റർ

ബിസിനസ് ഫോറം • മനു മാത്യൂസ് – ചെയർമാൻ • ജാൻസു തോമസ് – സബ് കോർഡിനേറ്റർ • നിബിൻ എബ്രഹാം – സബ് കോർഡിനേറ്റർ

വനിതാ ഫോറം • ബോബി റോസ് – ചെയർ • ഡോണിയ കെ. ജോസഫ് – യുവ വനിതാ ഫോറം ചെയർ

കലാ-സാംസ്കാരിക പൈതൃക വിഭാഗം (Arts & Heritage) • സോണി പോൾ – സാംസ്കാരിക പരിപാടികളുടെ ചെയർ • ഷിബു പുള്ളമ്പള്ളിൽ – സബ് കോർഡിനേറ്റർ • ജിൽറ്റ് കുര്യൻ – സബ് കോർഡിനേറ്റർ • ശാന്തി ജെയിംസ് – സബ് കോർഡിനേറ്റർ

അംഗത്വ-സാങ്കേതിക വിഭാഗം (Membership & Technology) • അബോ നൈനാൻ – അംഗത്വ വിഭാഗം ചെയർ • ടിനു വർഗീസ് – അംഗത്വ വിഭാഗം സബ് കോർഡിനേറ്റർ • അരുൺ ബാബു – സാങ്കേതിക വിഭാഗം സബ് കോർഡിനേറ്റർ • അന്നാമരിയ സിറിയക് – അംഗത്വ വിഭാഗം സബ് കോർഡിനേറ്റർ • ജുവൽ സ്റ്റീഫൻ – ഡിജിറ്റൽ സംവിധാനങ്ങളുടെ സബ് കോർഡിനേറ്റർ

കായികരംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളുടെ നേതൃത്വപാടവവും സാമൂഹിക ഇടപെടലുകളും വളർത്തുക, കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക, വിദ്യാഭ്യാസപരമായ അവസരങ്ങളും മാർഗനിർദേശങ്ങളും ഒരുക്കുക, അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുക, കേരളീയ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിവിധ ഫോറങ്ങൾ പ്രവർത്തിക്കുക.

സംഘടനയുടെ ഭാവി പ്രവർത്തനങ്ങളിൽ യുവജനങ്ങൾക്ക് നിർണായക പങ്കാളിത്തം നൽകുന്നതിലൂടെ പുതിയ ആശയങ്ങൾക്കും നൂതന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ അവസരമൊരുങ്ങും. തലമുറകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കൂട്ടായ്മയുടെ ശക്തിയും സംഘടനയുടെ വളർച്ചയും ഉറപ്പാക്കുക എന്നതാണ് ഈ മുന്നേറ്റത്തിന്റെ പ്രധാന ലക്ഷ്യം.

യുവത്വത്തിന്റെ ഊർജവും, ആശയങ്ങളും നേതൃത്വമികവു,  KAT-ന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന പ്രതീക്ഷയിലാണ് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പ്രസിഡന്റ് രാജു വർഗീസും സെക്രട്ടറി സോഹൻ ജോയിയും, ട്രെഷറർ വിന്നി ഫിലിപ്പ്, വൈസ് പ്രസിഡന്റ് സാജു കരിയമ്പുഴ, ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് സെബാസ്റ്റ്യൻ, ജോയിന്റ് ട്രെഷറർ ജോഷി ജോസ്  എന്നിവർ അറിയിച്ചു. അതിനോടൊപ്പം,  ഫോമയിലെ നൂറാമത്തെ അംഗ സംഘടനയായി കേരള അസോസിയേഷൻ ഓഫ് ടെക്സസിനെ (KAT) അംഗീകരിച്ച ഫോമ എക്സിക്യൂട്ടീവിനോടും, ഈ അസോസിയേഷനെ ഫോമയിലേക്ക് പരിഗണിച്ച  അന്നത്തെ റീജിയണൽ വൈസ് പ്രെസിഡന്റായിരുന്ന ബിജു തോമസ് (Biju Lawson) നോടുമുള്ള പ്രത്യേകമായ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

വാര്‍ത്ത: പി.ആര്‍.ഒ - കേരള അസോസിയേഷൻ ഓഫ് ടെക്സസ്
 

'കാറ്റി'നൊപ്പം (KAT) യുവനിര അണിനിരക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക