Image

പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹനന്‍ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Published on 12 November, 2026
പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹനന്‍ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ (നാനാ മോഹനേട്ടൻ-73) ട്രെയിനിൽ നിന്ന് വീണ് മരിച്ചു. തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. കുടുംബത്തോടൊപ്പം മാർത്താണ്ഡത്തേക്ക് പോകുന്നതിനിടെയാണ് അപകടം.


ബന്ധുക്കൾക്കൊപ്പം യാത്ര ചെയ്തിരുന്ന മോഹനെ മാർത്താണ്ഡത്ത് എത്തിയപ്പോൾ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


നാന, കുങ്കുമം, കേരള ശബ്ദം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ ശ്രദ്ധേയനായ മോഹൻ, മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ നിരവധി സ്റ്റിൽ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. മതിലുകൾ, മുഖാമുഖം, ബലൂൺ, കലിക തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു. സൂത്രധാരൻ എന്ന സിനിമയിൽ ചെറിയ വേഷത്തിലും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഭാര്യ രുഗ്മിണീദേവി. രണ്ടു മക്കളുണ്ട്. സംസ്കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക