
പ്രമുഖ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെതിരെ വീണ്ടും വിവാഹേതരബന്ധ ആരോപണം. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയായ കിംബർലി പവലുമായി ജെൻസൻ ഹുവാങ്ങിന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി 'ന്യൂയോർക്ക് ടൈംസ്' രംഗത്തെത്തി.
എൻവിഡിയയുടെ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റാണ് കിംബർലി പവൽ. ചൈനീസ് ചാരബന്ധം ആരോപിക്കപ്പെടുന്ന സിംഗപ്പൂർ ബിസിനസ് എക്സിക്യൂട്ടീവ് ആലീസ് ഹുവാങ്ങുമായുള്ള ബന്ധത്തിന്റെ പേരിൽ ബോർഡ് തല അന്വേഷണം നേരിടുന്നതിനിടെയാണ് പുതിയ വിവാദം. പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ആഫ്റ്റർ-ഹവേഴ്സ് വ്യാപാരത്തിൽ എൻവിഡിയയുടെ ഓഹരികൾ ഏകദേശം എട്ട് ശതമാനത്തോളം ഇടിഞ്ഞു.
മാർച്ചിൽ കാലിഫോർണിയയിലെ സാൻ ഹോസെയിൽ നടന്ന എൻവിഡിയയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസിനിടെ ഒരു ഹോട്ടലിൽ വെച്ച് ഹുവാങ്ങും പവലും പരസ്പരം സ്നേഹപ്രകടനങ്ങൾ നടത്തുന്നത് കണ്ടതായി മുൻ ജീവനക്കാർ ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തി.