Image

ഏഴ് കോടി നൽകിയില്ലെങ്കിൽ കെജ്രിവാളിനെയും മകളെയും കൊല്ലും; ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ ഭീഷണി

Published on 12 November, 2026
ഏഴ് കോടി നൽകിയില്ലെങ്കിൽ കെജ്രിവാളിനെയും മകളെയും കൊല്ലും; ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ ഭീഷണി

 


ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും മകൾ ഹർഷിത കെജ്രിവാളിനും വധഭീഷണി. ഏഴ് കോടി രൂപ നൽകിയില്ലെങ്കിൽ ഇരുവരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട വ്യക്തിയാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശമയച്ചതെന്നാണ് റിപ്പോർട്ട്.

ഡൽഹിയിലെ തിലക് നഗർ മണ്ഡലത്തിൽ നിന്നുള്ള എഎപി എംഎൽഎ ജർനൈൽ സിങ്ങിനാണ് ഭീഷണി ഫോൺ കോളും വാട്സ്ആപ്പ് സന്ദേശവും ലഭിച്ചത്. സംഭവത്തിൽ നവംബർ ആറിന് അദ്ദേഹം മൊഹാലി പൊലീസ് സീനിയർ സൂപ്രണ്ടിന് പരാതി നൽകി. ബിഷ്‌ണോയി സംഘാംഗമാണെന്ന് പരിചയപ്പെടുത്തിയ അജ്ഞാതൻ ഏഴ് കോടി രൂപ ആവശ്യപ്പെട്ടതായും പണം നൽകിയില്ലെങ്കിൽ കെജ്രിവാളിനെയും മകളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ഡൽഹിയിലെ തിലക് നഗർ മണ്ഡലത്തിലെ ആം ആദ്മി പാർട്ടി എംഎൽഎ ജർനൈൽ സിങ്ങിനാണ് ഭീഷണി ഫോൺ കോളും വാട്സ്ആപ്പ് സന്ദേശവും ലഭിച്ചത്. സംഭവത്തിൽ നവംബർ ആറിന് അദ്ദേഹം മൊഹാലി പൊലീസ് സീനിയർ സൂപ്രണ്ടിന് പരാതി നൽകി. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി ഏഴ് കോടി രൂപ ആവശ്യപ്പെട്ടതായും പണം നൽകിയില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക