Image

രാജ്യസ്‌നേഹം അലയടിച്ച വെറ്ററന്‍സ് ദിന പരേഡ്

ഗീവറുഗീസ് ചാക്കോ Published on 12 November, 2026
രാജ്യസ്‌നേഹം അലയടിച്ച വെറ്ററന്‍സ് ദിന പരേഡ്

ന്യൂയോര്‍ക്ക് :  രാജ്യസ്‌നേഹം അലയടിച്ച ന്യൂയോര്‍ക്ക് സിറ്റി വെറ്ററന്‍സ് ദിന പരേഡില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍ പങ്കെടുത്തു.

ന്യൂയോര്‍ക്ക് സിറ്റിയുടെ ഹൃദയഭൂമികയില്‍- മന്‍ഹട്ടനില്‍-ബുധനാഴ്ച നടന്ന 107-ാമത് പരേഡില്‍, രാജ്യത്ിതനു വേണ്ടി ത്യാഗം സഹിച്ച് ധീരതയോടെ പോരാടിയ മുന്‍ സേനാംഗങ്ങളേയും അമേരിക്യുടെ സായുധ സേനാംഗങ്ങളേയും ന്യൂയോര്‍ക്ക് സിറ്റി ആദരപൂര്‍വ്വം അഭിവാദ്യം ചെയ്തു. ബഹിരാകാശ സഞ്ചാരിയും, റിട്ട. നേവി ക്യാപ്റ്റനും ഇന്‍ഡ്യന്‍ വംശജയുമായ സുനിതാ വില്യംസ് ആയിരുന്നു ഇത്തവണ ഗ്രാന്‍ഡ് മാര്‍ഷല്‍.

ഉച്ചയ്ക്ക് 12.30ന് 26-ാം സ്ട്രീറ്റില്‍ നിന്നാരംഭിച്ച പരേഡ് അവന്യൂ അഞ്ചിലൂടെ 48-ാം സ്ട്രീറ്റിലാണ് സമാപിച്ചത്. സായുധസേനയുടെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരും, ദേശീയ ഗാര്‍ഡുകളും യുദ്ധത്തില്‍ പങ്കെടുത്തവരും അടക്കമുള്ള മാര്‍ച്ചിംഗ് യൂണിറ്റുകള്‍ അഭിമാനത്തോടെ പരേഡില്‍ അണിനിരന്നിരുന്നു. 

നൂറില്‍ പരം വാഹനങ്ങള്‍, ഫ്‌ളോട്ടുകള്‍, ബാന്‍ഡ് സെറ്റുകള്‍ തുടങ്ങിയവ പരേഡിന് കൊഴുപ്പേകി. അമേരിക്കന്‍ പതാകകളുമായി ആയിരങ്ങള്‍ പരേഡിന് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പരേഡ് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. പരേഡ് തുടങ്ങുന്നതിന് മുമ്പ് മാഡിസണ്‍ സ്വകയര്‍ പാര്‍ക്കില്‍ റീത്ത് സമര്‍പ്പണവും നടന്നു.

വെറ്റന്‍സിനെ ആദരിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ പരിപാടിയാണ് ന്യൂയോര്‍ക്ക് സിറ്റി വെറ്ററന്‍സ് ദിന പരേഡ്.
യുണൈറ്റഡ് വാര്‍ വെറ്ററന്‍സ് കൗണ്‍സിലാണ് എല്ലാ വര്‍ഷവും നവംബര്‍ 11 ന് പരേഡ് സംഘടിപ്പിക്കുന്നത്.

രാജ്യത്തിന്റെ 250-ാം വാര്‍ഷീകം, 9/11ന്റെ 25-ാം വാര്‍ഷീകം, പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ 85-ാം വാര്‍ഷീകം തുടങ്ങിയ പ്രധാനപ്പെട്ട നാഴികകല്ലുകളും പരേഡില്‍ അടയാളപ്പെടുത്തിയിരുന്നു.

ഗീവറുഗീസ് ചാക്കോ
 

രാജ്യസ്‌നേഹം അലയടിച്ച വെറ്ററന്‍സ് ദിന പരേഡ്
രാജ്യസ്‌നേഹം അലയടിച്ച വെറ്ററന്‍സ് ദിന പരേഡ്
രാജ്യസ്‌നേഹം അലയടിച്ച വെറ്ററന്‍സ് ദിന പരേഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക