Image

സ്വർഗീയാനുഭൂതിയേകി ഫിലാഡൽഫിയയിൽ 'കുട്ടിവിശുദ്ധ'രുടെ പരേഡും ഹോളിവീൻ ആഘോഷങ്ങളും

ജോസ് മാളേയ്ക്കൽ Published on 12 November, 2026
സ്വർഗീയാനുഭൂതിയേകി ഫിലാഡൽഫിയയിൽ 'കുട്ടിവിശുദ്ധ'രുടെ പരേഡും ഹോളിവീൻ ആഘോഷങ്ങളും

ഫിലാഡൽഫിയ: സ്വർഗ്ഗത്തിലെ വിശുദ്ധരെ അനുസ്മരിക്കുന്നതിനും, അവരുടെ മദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നതിനും വേണ്ടി തിരുസഭ നീക്കിവച്ചിരിക്കുന്ന സകല വിശുദ്ധരുടേയും തിരുനാളും, ഹാലോവീൻ ക്രൈസ്തവ വേർഷൻ ആയ ഹോളിവീനും സംയുക്തമായി സെ. തോമസ് സീറോമലബാർ പള്ളിയിൽ ആഘോഷിച്ചു. ഇടവകയിലെ വിശ്വാസപരിശീലനസ്‌കൂളിൻ്റെ നേതൃത്വത്തിൽ നവംബർ 1 ഞായറാഴ്ച്ച ദിവ്യബലിക്കു മുമ്പായി ക്രമീകരിക്കപ്പെട്ട വിശുദ്ധരുടെ പരേഡ് മികവുറ്റതായിരുന്നു. വിശുദ്ധവേഷമിട്ട 'കുട്ടിപ്പട്ടാളം' വിശുദ്ധപാത തീർത്ത് സ്വർഗത്തിലെ പുണ്യാത്മാക്കൾക്കു വരവേൽപ്പു നൽകി.

ദിവ്യബലിക്കുമുമ്പ് പ്രീകെ മുതൽ പന്ത്രണ്ടു വരെയുള്ള സണ്ടേസ്കൂൾ കുട്ടികളും, അധ്യാപകരും തങ്ങൾക്കേറ്റം ഇഷ്ടപ്പെട്ട വേഷമണിഞ്ഞ് ദിവ്യബലിയിൽ സംബന്ധിക്കാനെത്തിയത് വിശുദ്ധരുടെ കാണികളിൽ കൗതുകമുണർത്തി. സീറോമലബാർപള്ളി വികാരി റവ. ഡോ. ദാനവേലിൽ, അസിസ്റ്റൻ്റ് പാസ്റ്റർ റവ. ഫാ. മാത്യു പള്ളിവാതുക്കൽ എന്നിവർ കാർമ്മികരായി അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ എല്ലാ വിശുദ്ധരെയും സ്വർഗീയമധ്യസ്‌തരെയും അനുസ്‌മരിച്ചു് പ്രത്യേക പ്രാർത്ഥനകൾ നടത്തി.

ദൈവഹിതത്തിനനുസൃതമായി വിശുദ്ധിയിൽ ജീവിച്ച് വിശ്വാസ പ്രഘോഷണത്തിനും, സംരക്ഷണത്തിനും, ആതുരശുശ്രൂഷക്കുമായി സ്വജീവിതം മാറ്റിവച്ച വിശുദ്ധരുടെ ജീവിതമാതൃക യുവതലമുറക്കു പ്രചോദനമാകണമെന്നു ദിവ്യബലിമദ്ധ്യേ നൽകിയ സന്ദേശത്തിലൂടെ ഫാ. മാത്യു പള്ളിവാതുക്കൽ യുവജനങ്ങളെ അനുസ്‌മരിപ്പിച്ചു.

എല്ലാവർഷവും ഒക്ടോബർ 31 കുട്ടികളും, മുതിർന്നവരും പ്രേതാത്മാക്കളുടെ ഭയപ്പെടുത്തുന്ന സാത്താനിക വേഷങ്ങൾ ധരിക്കുന്ന ഹാലോവീൻ വിപണന സംസ്കാരത്തിനു പകരമായി വിശുദ്ധരുടെ വേഷങ്ങൾ ധരിച്ചുകൊണ്ട് വെളിച്ചത്തിന്റെയും, വിശുദ്ധിയുടെയും സന്ദേശം നൽകുന്ന ഹോളിവീനും ആൾ സെയിൻ്റ്സ് ഡേയോടൊപ്പം ആഘോഷിച്ചു. തിന്മയുടെ മേൽ നന്മയും, ഇരുട്ടിൻ്റെമേൽ വെളിച്ചവും നേടിയ വിജയം ഓർമ്മിപ്പിച്ചുകൊണ്ട് ഹാലോവീൻ സായാഹ്നത്തെ പ്രകാശത്താലും, പ്രാർത്ഥനയാലും ധന്യമാക്കുന്ന മനോഹരമായ ആത്മീയമുന്നേറ്റവും, സ്നേഹകൂട്ടായ്മയുമാണു ഹോളിവീൻ.

സകലവിശുദ്ധരുടെയും തിരുനാളായി ആഗോള കത്തോലിക്കാസഭ നവംബർ ഒന്ന് ആഘോഷിക്കുമ്പോൾ അതിനോടുചേർന്ന് ഫിലാഡൽഫിയ സെൻ്റ് തോമസ് സീറോമലബാർ ദേവാലയം വിശുദ്ധരുടെ ജീവിതമാതൃക വിശ്വാസപരിശീലന കുട്ടികൾക്കു കാണിച്ചുകൊടുക്കുന്നതിനായി ഹോളിവീൻ ആഘോഷവും പൈശാചികവേഷങ്ങളണിഞ്ഞു, സംഘടിപ്പിച്ചു. വീടുവീടാന്തരം കയറിയിറങ്ങി നടത്തുന്ന ഹാലോവീൻ സംസ്കാരത്തിനൊരു നൂതന മാതൃകയാണു ഹോളിവീൻ. നാമെല്ലാം വിശുദ്ധരാകാൻ വിളിക്കപ്പെട്ടവർ തന്നെ, വിശുദ്ധിയിൽ ജീവിക്കണമെന്നു മാത്രം. ദൈവഹിതത്തിനനുസൃതമായി കുടുംബജീവിതം നയിക്കുന്ന ഏതൊരു വിശ്വാസിക്കും വിശുദ്ധ പദവിക്ക് അർഹതയുണ്ട്. അതിനുള്ള കൃപാവരം മാമ്മോദീസായിലൂടെ എല്ലാവർക്കും ലഭിച്ചിട്ടുണ്ട്.

മില്ലേനിയൽ സെയിൻ്റ് കാർലോ അകത്തിസ്, വിശുദ്ധരായ അൽഫോൻസ, ചാവറ, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യാ, മദർ തെരേസാ, കൊച്ചുത്രേസ്യ, സെ. മേരി, സെ. ജോസഫ്, സെ. ആൻ്റണി ഓഫ് പാദുവ, ഫിലാഡൽഫിയാ വിശുദ്ധർ സെ. ജോൺ ന്യൂമാൻ, സെ. കാതറൈൻ ഡ്രക്‌സൽ തുടങ്ങി അനേകം വിശുദ്ധാൽമാക്കൾ മാലാഖാമാരാൽ അനുഗതരായി ഇടവക വിശ്വാസിസമൂഹത്തിനു മുന്നിൽ മിന്നിമറഞ്ഞുപോയപ്പോൾ സ്വർഗീയാനുഭൂതിയായി. അതൊരു ഹോളിവീൻ ആഘോഷങ്ങളുടെ ഹൈലൈറ്റ് എന്നുപറയുന്നത് ദിവ്യബലിക്കുശേഷം പാരീഷ് ഹാളിൽ നടന്ന വിനോദവും, വിജ്ഞാനവും കോർത്തിണക്കിയ പരിപാടികളായിരുന്നു. സണ്ടേസ്‌കൂളിലെ പ്രീ-കെ മുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസുകാരും അവരുടെ ഇഷ്ട സെയിന്റിനെ ആധാരമാക്കി മൽസരാടിസ്ഥാനത്തിൽ ചെയ്‌ത ബഹുവർണ പോസ്റ്റർ പ്രദർശനമെല്ലാവരെയും ആകർഷിച്ചു.

കൊച്ചുത്രേസ്യാ പുണ്യവതിയെ ആസ്പദമാക്കി നാലാം ക്ലാസുകാർ ചെയ്‌ത പോസ്റ്റർ ഒന്നാം സ്ഥാനവും, പ്രധാനമാലാഖമാരെക്കുറിച്ചുള്ള കിൻഡർഗാർട്ടൻ കുട്ടികളുടെ പോസ്റ്റർ രണ്ടാം സ്ഥാനവും, മൂന്നാം ക്ലാസുകാരുടെ സെ. മേരി പോസ്റ്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകർഷകങ്ങളായ അനേകം ഗെയിം സ്റ്റേഷനുകളും കുട്ടികൾ തയാറാക്കിയിരുന്നു. വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണർത്തുന്നതിനു ഈ പരിപാടി സഹായിച്ചു.

സൺഡേ സ്കൂ‌ൾ പ്രിൻസിപ്പാൾ ലീനാ ജോസഫ്, ഇടവകയിൽ പ്രവർത്തിക്കുന്ന ചെറുപുഷ്‌പ മിഷൻ ലീഗ് ഭാരവാഹികളായ സിസ്റ്റർ അൽഫോൻസ്, മഞ്ജു ചാക്കോ, സി. എം. എൽ. ഓഫീസേഴ്സ്, മതാധ്യാപകർ, പി. ടി. എ ഭാരവാഹികൾ, കൈക്കാരന്മാരായ സിബിച്ചൻ ചെമ്പ്ളായിൽ, ജോബി കൊചുമുട്ടം, ജിതിൻ കരുമത്തി, ജറി കുരുവിള, റോഷിൻ പ്ലാമൂട്ടിൽ, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവർ സെയിന്റ്സ് ഹോളിവീൻ പരേഡും, സഹായികളായി. ആഘോഷങ്ങളും ക്രമീകരിക്കുന്നതിൽ
ഫോട്ടോ: നിഖിൽ നൈനാൻ

സ്വർഗീയാനുഭൂതിയേകി ഫിലാഡൽഫിയയിൽ 'കുട്ടിവിശുദ്ധ'രുടെ പരേഡും ഹോളിവീൻ ആഘോഷങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക