Image

ഫോക്കാനാ ഭാരവാഹികൾക്ക് സ്വീകരണം, പി ഏ റീജിയൺ പ്രവർത്തക സംഗമം, വനിതാ ഫോറം ചാരിറ്റി ഇനിഷ്യേറ്റീവ്, ബിസിനസ് ഫോറം സമർപ്പണം:15-ന് ഞായറാഴ്ച ഫിലഡൽഫിയയിൽ

ജോർജ് നടവയൽ Published on 11 November, 2026
ഫോക്കാനാ ഭാരവാഹികൾക്ക് സ്വീകരണം, പി ഏ റീജിയൺ  പ്രവർത്തക സംഗമം, വനിതാ ഫോറം ചാരിറ്റി ഇനിഷ്യേറ്റീവ്, ബിസിനസ് ഫോറം സമർപ്പണം:15-ന് ഞായറാഴ്ച ഫിലഡൽഫിയയിൽ

 

ഫിലഡൽഫിയ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) പ്രസിഡൻ്റ് ഫീലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ,  ട്രഷറാർ ആൻ്റോ വർക്കി എന്നിവരുൾപ്പെടെയുള്ള ദേശീയ ഭാരവാഹികൾക്ക്  വരവേൽപ്പും, പെൻസിൽവാനിയ റീജിയൻ്റെ നേതൃ പ്രവർത്തന ഉദ്ഘാടനവും, വനിതാ ഫോറം ചാരിറ്റി ഇനിഷ്യേറ്റീവും, ബിസിനസ് ഫോറം സമർപ്പണവും,  2026 നവംബർ 15 ഞായറാഴ്ച,  ഉച്ചകഴിഞ്ഞ് 3:30-ന് , ഫിലഡൽഫിയയിലെ അസൻഷൻ മാർത്തോമ്മാ ചർച്ചിൽ വെച്ച് നടക്കും (10197 Northeast Ave, Philadelphia, PA 19116).

ഫൊക്കാന ദേശീയ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ,  ചാനൽ 24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ്,  മുഖ്യ ആശംസാപ്രഭാഷണം നടത്തും.

ഫൊക്കാന പി ഏ റീജിയൺ    വൈസ് പ്രസിഡന്റ് അജിത്ത് ചാണ്ടി, സെക്രട്ടറി മില്ലി ഫിലിപ്പ്, ട്രഷറർ സുധാ കാർത്ത, ജോയിന്റ് സെക്രട്ടറി സന്തോഷ് എബ്രഹാം, ജോയിന്റ് ട്രഷറർ സുമോദ് നെല്ലി ക്കാലാ, പ്രോഗ്രാം കോർഡിനേറ്റർ ഷാജി സാമുവൽ, വിമൻസ് ഫോറം സെക്രട്ടറി ആനി ഇട്ടി, വിമൻസ് ഫോറം ട്രഷറർ ഐശ്വര്യ പ്രേമലത എന്നിവരുടെ നേതൃത്വത്തിലാണ് റീജിയൺ 5 പ്രവർത്തനങ്ങൾ മുന്നേറുന്നത്.

ഫൊക്കാന ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, വിമൻസ് ഫോറം ചെയർ പേഴ്സൺ ഡോ. ഷൈനി രാജു, അസ്സോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അസ്സോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവരും സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി സംബന്ധിക്കും.ദേശീയ കമ്മിറ്റി അംഗങ്ങളായ ജോർജ്ജ് നടവയൽ, റോണി വർഗീസ്, ആദർശ് രവീന്ദ്രൻ, ദേശീയ യൂത്ത് കമ്മിറ്റി പ്രതിനിധി ഫെയ്ത്ത് എൽദോ എന്നിവരും പങ്കടുക്കും.

കോർഡിനേറ്റർമാരായ ബ്ലെസ്സൻ മാത്യു, അലക്സ് പോൾ, എൽഡൺ വർഗീസ്, ലിബിൻ കുര്യൻ, കമ്മറ്റി അംഗങ്ങളായ സനു സദാനന്ദൻ, അഭിലാഷ് ജോൺ എന്നിവരും സമ്മേളന വിജയത്തിന്  പ്രവർത്തിക്കുന്നു. പ്രമുഖ പത്രപ്രവർത്തകനായ വിൻസൻ്റ് ഇമ്മാനുവേലിൻ്റെ നേതൃത്വത്തിൽ  പത്രപ്രവർത്തകരും സാംസ്കാരിക കുതുകികളും ബിസിനസ്സ് ഉടമകളും സമ്മേളനത്തെ ധന്യമാക്കും.

ഫൊക്കാന ദേശീയ ബിസിനസ് ഫോറം ചെയർമാൻ മാത്യു ചെറിയാൻ, ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ചെയർപേഴ്സൺ മില്ലി ഫിലിപ്പ്, ദേശീയ വിമൻസ് ഫോറം കോ-ചെയർ ലിസി തോമസ്, ദേശീയ വിമൻസ് ഫോറം ജോയിന്റ് സെക്രട്ടറിയും റീജിയണൽ കോർഡിനേറ്ററുമായ ആശാ ആദർശ് എന്നിവരും സമ്മേളനത്തിൽ നേതൃത്വം നൽകും.

ഫൊക്കാന പെൻസിൽവേനിയ റീജിയൻ 5-ന് കീഴിലുള്ള പ്രമുഖ മലയാളി സംഘടനകളുടെ പ്രസിഡന്റുമാരായ), അലക്സ് തോമസ് (പമ്പ), കൊച്ചുമോൻ വയലത്ത് (മാപ്പ്), ശബരിഷ് ചന്ദ്രശേഖരൻ (ഡെൽമ), ബിനിഷ് ജോർജ് (ഇ.എം.എ), എബ്രഹാം വി. ജോസഫ് (മേള). മാത്യു ചെറിയാൻ (പി.എം.എ), ഷാജി വർഗീസ് (ഫിൽമ) എന്നിവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിക്കും.

ഫൊക്കാന സമ്മേളനത്തെ കൂടുതൽ ഹൃദയഹാരിയാക്കുവാൻ പ്രശസ്ത വോക്കലിസ്റ്റും വയലിനിസ്റ്റുമായ റീവ വർഗീസ് നയിക്കുന്ന തത്സമയ സംഗീതവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

റീജിയണൽ തലത്തിൽ ഫോക്കാനയുടെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്ന ഈ നേതൃസമ്മേളനത്തിലേക്ക് പെൻസിൽവേനിയയിലെ എല്ലാ മലയാളികളെയും ഭാരവാഹികൾ സ്വാഗതം ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക