Image

നിറം മാറുന്ന അമേരിക്ക (The Browning of America) -ജെയിംസ് കുരീക്കാട്ടിൽ

Published on 11 November, 2026
നിറം മാറുന്ന അമേരിക്ക (The Browning of America) -ജെയിംസ് കുരീക്കാട്ടിൽ

“The Browning of America” എന്നത് അമേരിക്കയുടെ ജനസംഖ്യയിലും സാംസ്കാരിക സ്വഭാവത്തിലും രാഷ്ട്രീയ അധികാരഘടനയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റത്തെ സൂചിപ്പിക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രയോഗമാണ്. അതായത് പരമ്പരാഗതമായി വെള്ളക്കാരായ അമേരിക്കക്കാർക്ക് ജനസംഖ്യയിലും രാഷ്ട്രീയ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന ആധിപത്യം ക്രമേണ കുറയുകയും ലാറ്റിനോ, ആഫ്രിക്കൻ അമേരിക്കൻ, ഏഷ്യൻ, ബഹുവംശീയ വിഭാഗങ്ങളുടെ ജനസംഖ്യയും സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യവും വർധിക്കുകയും ചെയ്യുന്നതാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.  ഇതിൽ എത്രമാത്രം യാഥാർഥ്യമുണ്ട്. അമേരിക്ക എത്ര മാത്രം മാറിയിരിക്കുന്നു എന്ന് നോക്കാം.

1970 ൽ അമേരിക്കയിലെ ഏകദേശം 84 ശതമാനം ജനങ്ങളും  വെള്ളക്കാരായിരുന്നു. 2024 ൽ അത്  56 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം Hispanic ജനസംഖ്യയുടെ വിഹിതം ഇക്കാലയളവിൽ ഏകദേശം 4 ശതമാനത്തിൽനിന്ന് 20 ശതമാനത്തിലേക്കാണ് വർദ്ധിച്ചത്. കറുത്ത വർഗ്ഗക്കാർ 1970 ൽ 10 ശതമാനമായിരുന്നത് വെറും 1 ശതമാനം മാത്രം വർദ്ധിച്ച്  11 ശതമാനമായപ്പോൾ  വെറും  ഒരു ശതമാനത്തിൽ താഴെയായിരുന്ന ഏഷ്യൻ ജനസംഖ്യ  ഏകദേശം 6 ശതമാനത്തിലേക്കും ഉയർന്നു. അമേരിക്കൻ Census Bureau യുടെ 2023 ലെ  ജനസംഖ്യാ പ്രവചനമനുസരിച്ച് 2045 ൽ വെള്ളക്കാർ ഇപ്പോഴുള്ള 56 ശതമാനത്തിൽ നിന്ന്  48% മായി കുറയും.  2060 ഓടെ  44.9 ശതമാനമായി തീരും. അപ്പോഴേക്കും Hispanic വിഭാഗത്തിന്റെ വിഹിതം 26.9 ശതമാനത്തിലെക്ക് വർദ്ധിക്കുമെന്നും  കണക്കാക്കുന്നു. ഈ കണക്കുകൾ യാഥാർത്ഥ്യമായാൽ, 2045ൽ അമേരിക്കയിലെ വെള്ളക്കാർ  ആകെ ജനസംഖ്യയുടെ പകുതിയിൽ താഴെയാകും.  കഴിഞ്ഞ കാലഘട്ടങ്ങളിലെ  അനിയന്ത്രിതമായ കുടിയേറ്റം തന്നെയാണ് ഇതിന്റെ പ്രധാന കാരണമെങ്കിലും അതോടൊപ്പം  വെള്ളക്കാരുടെ ജനനനിരക്കുകളിൽ വന്ന കുറവുകൾ , തലമുറകളിലെ മാറ്റങ്ങൾ, മിശ്ര വിവാഹങ്ങൾ  തുടങ്ങിയ ഘടകങ്ങളും ഇതിൽ ഉൾപ്പെടുന്നു.

2026 സെപ്റ്റംബറിൽ Pew Research Center പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് 2022 മുതൽ 2026 വരെയുള്ള കാലയളവിൽ അമേരിക്കയിലെ ഏഷ്യൻ വിഭാഗത്തിൽ  വോട്ടുചെയ്യാൻ യോഗ്യരായവരുടെ എണ്ണം ഏകദേശം 23 ലക്ഷം വർദ്ധിച്ചു. അതേസമയം വെള്ളക്കാരായ വോട്ടർമാരുടെ  എണ്ണം ഏകദേശം 26 ലക്ഷം ഈ കാലയളവിൽ കുറയുകയാണ് ചെയ്തത്.  ഇത് അമേരിക്കൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സംഭവിക്കുന്ന ഘടനാപരമായ മാറ്റത്തിന്റെ സൂചനയാണ്. കാരണം  ഈ മാറ്റങ്ങൾക്ക് ഒരു വലിയ സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ആദ്യത്തേത് അമേരിക്കൻ രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളാണ്. മുൻകാലങ്ങളിൽ പ്രധാനമായും വെള്ളക്കാരായിരുന്ന രാഷ്ട്രീയ നേതൃത്വത്തിലേക്ക് വിവിധ മത വംശീയ പശ്ചാത്തലങ്ങളിലുള്ളവർ കൂടുതലായി കടന്നുവരാൻ തുടങ്ങി. അമേരിക്കൻ സമൂഹത്തിൽ ഇംഗ്ലീഷ് ഭാഷയ്ക്കും യൂറോപ്യൻ പാരമ്പര്യങ്ങൾക്കും ക്രിസ്ത്യൻ സംസ്കാരത്തിനും ചരിത്രപരമായി വലിയ സ്വാധീനമുണ്ടായിരുന്നതിൽ മാറ്റങ്ങൾ ഇപ്പോൾ തന്നെ ദ്രശ്യമായി തുടങ്ങി.

അത് പോലെ വോട്ടർമാരുടെ സ്വാധീനത്തിലും മാറ്റങ്ങൾ പ്രകടമായി തുടങ്ങി. Hispanic, Asian തുടങ്ങിയ വിഭാഗങ്ങളുടെ ജനസംഖ്യയും വോട്ടർമാരുടെ എണ്ണവും വർധിക്കുന്നത് സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പുതിയ രാഷ്ട്രീയ വിഷയങ്ങൾ പരിഗണിക്കേണ്ട സാഹചര്യം സൃഷ്ടിക്കും.  മറ്റൊന്ന് സാമ്പത്തിക ആശങ്കയാണ്. തൊഴിൽമത്സരം, വേതനം, പാർപ്പിടച്ചെലവ്, പൊതുസേവനങ്ങളുടെ ലഭ്യത തുടങ്ങിയ പ്രശ്നങ്ങൾ കുടിയേറ്റം വർദ്ധിച്ചതോടെ സങ്കീർണമായി. അത് പോലെ തന്നെ അമേരിക്കൻ എന്ന ദേശീയ സ്വത്വം വലിയ മാറ്റത്തിന് വിധേയമാകും. വെള്ളക്കാരുടെ എണ്ണം കുറയുമ്പോൾ വിത്യസ്ത വംശങ്ങളും സംസ്കാരങ്ങളും കൂടി ചേർന്ന് പുതിയ ഒരു അമേരിക്കൻ സ്വത്വം രൂപപ്പെടും. ശരിക്കും പറഞ്ഞാൽ രൂപപ്പെട്ട് തുടങ്ങി.

അമേരിക്കയെ വിശേഷിപ്പിക്കാൻ ദീർഘകാലമായി ഉപയോഗിക്കുന്നൊരു പ്രയോഗമാണ് Melting Pot. വ്യത്യസ്ത രാജ്യങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും ഭാഷകളിൽനിന്നും മതങ്ങളിൽനിന്നും വന്ന മനുഷ്യർ ഒരുമിച്ച് ലയിച്ച് ഒരു പുതിയ അമേരിക്കൻ സ്വത്വം സൃഷ്ടിക്കുന്നു എന്നതാണ് ഈ ആശയം. ഉരുക്കുചൂളയിൽ വ്യത്യസ്ത ലോഹങ്ങൾ ഉരുകിച്ചേർന്ന് പുതിയൊരു ലോഹസങ്കരം രൂപപ്പെടുന്നതുപോലെ, കുടിയേറ്റക്കാരുടെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ അമേരിക്കൻ സമൂഹത്തിൽ ലയിക്കുന്നു.

എന്നാൽ 1990 ഏപ്രിൽ 9 ന് TIME മാസികയിൽ William  Henry  എഴുതിയ Beyond the Melting Pot എന്ന ലേഖനം ഈ പരമ്പരാഗത ധാരണയ്ക്കപ്പുറമുള്ള അമേരിക്കയെക്കുറിച്ചായിരുന്നു. വെള്ളക്കാരായ യൂറോപ്യൻ വംശജരെ സാധാരണ അമേരിക്കക്കാരുടെ മാതൃകയായി കണക്കാക്കുന്ന കാലം മാറുകയാണെന്നും, അമേരിക്കയുടെ ഭാവി ജനസംഖ്യയും സംസ്കാരവും രാഷ്ട്രീയവും കൂടുതൽ വൈവിധ്യമുള്ളതാകുമെന്നും ആ ലേഖനം ചൂണ്ടിക്കാട്ടി.

വെള്ളക്കാരായ അമേരിക്കക്കാരിൽ ഒരു വിഭാഗം  ഈ മാറ്റത്തെ സ്വാഭാവികമായ സാമൂഹിക പരിണാമമായി കാണുന്നതെങ്കിലും,  വലിയൊരു വിഭാഗം വെള്ളക്കാർ ഈ മാറ്റങ്ങളെ  സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ ആശങ്കകളോടെയാണ് സമീപിക്കുന്നത്. കാരണം പുതിയ കുടിയേറ്റക്കാരുടെ ഭാഷകളും ആചാരങ്ങളും മതങ്ങളും വർധിക്കുമ്പോൾ തങ്ങൾക്ക് പരിചിതമായ സാമൂഹിക അന്തരീക്ഷമാണ് അവരെ സംബന്ധിച്ചിടത്തോളം മാറുന്നത്.  ചില സാമൂഹിക ശാസ്ത്ര പഠനങ്ങൾ വെള്ളക്കാർ നേരിടുന്ന ഈ സാഹചര്യത്തെ Status Threat എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് ചരിത്രപരമായി കൂടുതൽ സാമൂഹിക സ്വാധീനം അനുഭവിച്ചിരുന്ന മനുഷ്യർക്ക് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുന്നതായി കരുതുന്ന മനസികാവസ്ഥയാണിത്.

കൂനിന്മേൽ കുരു എന്ന പറഞ്ഞപോലെ ഈ മാനസിക അവസ്‌ഥ അനുഭവിക്കുന്നവരുടെ ഇടയിലേക്കാണ് ഇപ്പോൾ  Great Replacement എന്ന രാഷ്ട്രീയ വിവാദം കൂടി ഉടലെടുത്തിരിക്കുന്നത്. അമേരിക്കയിലെ ജനസംഖ്യാമാറ്റത്തെക്കുറിച്ചുള്ള ചർച്ചയിൽ ചൂട് പിടിച്ചുകൊണ്ടിരിക്കുന്ന ഒരു  ആശയമാണ് Great Replacement Theory.  വെള്ളക്കാരെ അവരുടെ സ്വന്തം രാജ്യങ്ങളിൽ ആസൂത്രിതമായി ന്യൂനപക്ഷമാക്കാൻ കുടിയേറ്റവും ജനസംഖ്യാ മാറ്റങ്ങളും ഉപയോഗിക്കുന്നു എന്ന  വാദമാണിത്.  ഒരു കാര്യം സത്യമാണ്. വെള്ളക്കാരുടെ എണ്ണത്തിൽ  ക്രമാതീതമായ കുറവുണ്ടാകുന്നുണ്ട്. മറ്റ് വിഭാഗക്കാർ അതിവേഗം വർദ്ധിക്കുന്നുമുണ്ട്. പക്ഷെ ഈ മാറ്റങ്ങൾ ആരെങ്കിലും ആസൂത്രിതമായി നടപ്പാക്കുന്നതാണോ എന്ന കാര്യത്തിൽ ഉറപ്പില്ല.

എന്നാൽ ഒരു കാര്യം ഉറപ്പാണ്. മനുഷ്യരുടെ വംശീയവും സാംസ്കാരികവുമായ സ്വത്വങ്ങൾ കൂടുതൽ സങ്കീർണമാകുന്ന ഒരു സമൂഹത്തിലേക്കാണ് അമേരിക്ക നീങ്ങുന്നത്.
 

Join WhatsApp News
Sunil 2026-11-11 20:14:06
James Kureekattil, thanks for the great article. Browning of America was gradual, constructive and useful. But it accelerated during the last quarter of a century and is becoming dangerous. The emergence of Marxism and Islamic radicalism in the USA is a bye-product of this browning phenomenon. There are 8 DSA members in the new congress. 3 of our major cities are having DSA mayors. It was beyond imagination just one decade ago. The Islamic radicals are helping the DSA to become powerful and in return, Islamic radicalism is made acceptable to most Americans. Anti-Semitism is growing and becoming normal in the USA. That is a huge change. DSA and radical Islamists differ significantly in their social views but are united in their goals. The goal of both these groups is the Destruction of the USA. The fundamental transformation, visualized by Obama is happening.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക